നിങ്ങളറിയാതെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നുണ്ടോ? നിരീക്ഷിക്കാനുള്ള എളുപ്പ വഴികൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വ്യക്തി ബാങ്കിൽ അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ വായ്‌പയ്‌ക്കായി അപേക്ഷിക്കുമ്പോൾ ആ വ്യക്തിയുടെ ലോൺ തിരിച്ചടക്കാൻ ഉള്ള കഴിവിനെ അളക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു അളവുകോൽ ആണ് ക്രെഡിറ്റ് സ്കോർ. പലപ്പോഴും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ എത്രമാത്രം മികച്ചതാണ് എന്നതിനെ അപേക്ഷിച്ചിരിക്കും നിങ്ങളുടെ വായ്‌പ തുകയും പലിശയും തീരുമാനിക്കുന്നത്. ക്രെഡിറ്റ് സ്കോർ കൂടുന്നതനുസരിച്ച് വായ്‌പ ലഭിക്കാനും ക്രെഡിറ്റ് കാർഡുകളിൽ ഉയർന്ന ബാലൻസ് ലഭിക്കുവാനും സാധ്യത കൂടും. ക്രെഡിറ്റ് സ്കോർ താഴുന്നതനുസരിച്ച് വായ്‌പയായി ലഭിക്കുന്ന തുകയും കുറയും.

ക്രെഡിറ്റ് സ്കോർ
 

300 മുതൽ 900 ഇടയിൽ ആയിരിക്കും ഒരാളുടെ ക്രെഡിറ്റ് സ്കോർ. തൊള്ളായിരത്തിനടുത്ത് സ്കോർ ഉണ്ടെങ്കിൽ മികച്ച സ്കോർ ആണെന്നും 300 നടുത്ത് ആണെങ്കിൽ മോശമാണെന്നുമാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് പ്രധാനമാണ്. വായ്‌പയുടെ തിരിച്ചടവുകൾ കൃത്യമായി നടത്തുമ്പോഴും ക്രെഡിറ്റ് കാർഡ് ഉപയോഗങ്ങൾ മിതമായി നടത്തുമ്പോഴും ക്രെഡിറ്റ് സ്കോർ കൂടും. അതുപോലെത്തന്നെ തിരിച്ചടവുകൾ മുടങ്ങുമ്പോഴും ക്രെഡിറ്റ് കാർഡുകളിലെ മുഴുവൻ തുകയും ഉപയോഗിക്കുമ്പോഴും ക്രെഡിറ്റ് സ്കോർ കുറയും.

 ക്രെഡിറ്റ് സ്‌കോർ

ക്രെഡിറ്റ് സ്‌കോർ കണക്കാക്കുമ്പോഴുള്ള തെറ്റുകൾ ഒഴിവാക്കാൻ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കുന്നത് നല്ലതാണ്. പൊരുത്തക്കേടുകൾ ഒഴിവാക്കാൻ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം ട്രാക്കുചെയ്യാം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിരീക്ഷിക്കുന്നതിനും ഏതെങ്കിലും വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ നിന്ന് അല്ലെങ്കിൽ തെറ്റുകളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ സഹായിക്കുന്ന ചില വഴികൾ ഇതാ;

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുക

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുക

പതിവായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുകയെന്നത് വളരെ പ്രധാനമാണ്. എല്ലാ മാസവും സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് നിങ്ങളിൽ നിന്ന് അനാവശ്യ നിരക്ക് ഈടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമായിട്ടുണ്ടെങ്കില്‍ ഒരുപക്ഷെ അതിന്റെ കാരണം എന്തെങ്കിലും തെറ്റ് സംഭവിച്ചതാകാം. തികച്ചും യാദൃശ്ചികമായും അങ്ങനെ സംഭവിക്കാം.

സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് വാങ്ങുക

സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് വാങ്ങുക

നിയമപ്രകാരം ക്രെഡിറ്റ് ബ്യൂറോകളിൽ നിന്ന് നിങ്ങൾക്ക് എല്ലാ വർഷവും ഒരു സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് നേടാനുള്ള അർഹതയുണ്ട്. അല്ലെങ്കിൽ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയില്‍ നിന്ന് ഇടയ്‌ക്ക് നിങ്ങളുടെ സ്‌കോര്‍ എത്രയാണെന്ന് അറിയാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാം. വര്‍ഷത്തില്‍ എത്ര തവണയാണ് വേണ്ടതെന്നത് അനുസരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഏജന്‍സി സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കാറുണ്ട്. ബാങ്കുകള്‍ വഴിയും ക്രെഡിറ്റ് സ്‌കോര്‍ അറിയാനാകും.

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിക്കുന്ന പിഎഫ് തുക നികുതിരഹിതമാണോ? അറിയേണ്ടതെല്ലാം

ഡാറ്റ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചുവേണം

ഡാറ്റ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചുവേണം

നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്നതും ഓൺലൈനിൽ ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കുന്നതും പ്രധാനമാണ്. നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യുക. കൂടാതെ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളൊന്നും മറ്റാരുമായും പങ്കുവയ്‌ക്കരുത്. ഇടയ്‌ക്കിടയ്‌ക്ക് നിങ്ങളുടെ പാസ്‌വേഡുകൾ മാറ്റുക.

മാസാമാസം കാശ് അടച്ചും സ്വർണം വാങ്ങാം, ഈ മൂന്ന് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങേണ്ടത് ഇങ്ങനെ

 ക്രെഡിറ്റ് റിപ്പോർട്ടിലെ തെറ്റുകൾ പരിഹരിക്കുക

ക്രെഡിറ്റ് റിപ്പോർട്ടിലെ തെറ്റുകൾ പരിഹരിക്കുക

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള പിശകുകൾ ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ കണ്ടെത്തി പരിഹരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകളുടെ തനിപ്പകർപ്പ് അല്ലെങ്കിൽ തെറ്റായ വ്യക്തിഗത വിവരങ്ങൾ പോലുള്ള പിശകുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് ഇടയാക്കും, ഇത് നിങ്ങൾക്ക് എന്തെങ്കിലും വായ്പ ആവശ്യമുള്ള സമയത്ത് പ്രശ്‌നമായി മാറുകയും ചെയ്യും.

സാമ്പത്തിക മാന്ദ്യം; ടാറ്റാ ഗ്രൂപ്പ് തലപ്പത്തുള്ളവരുടെ ശമ്പളം വെട്ടികുറയ്‌ക്കുന്നു

അലേർട്ട് സെറ്റുചെയ്യുക

അലേർട്ട് സെറ്റുചെയ്യുക

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിരീക്ഷിക്കുന്നതിനുള്ള മികച്ച മാർഗമാണിത്. അതായത് നിങ്ങളുടെ ബില്ലുകളേയും ഇടപാടുകളേയും സംബന്ധിച്ച സന്ദേശങ്ങൾ നിങ്ങളുടെ ഫോണിലും ഇമെയിലിലും ലഭിക്കുന്നതുപോലെ സെറ്റ് ചെയ്യുക. എന്തെങ്കിലും തെറ്റായ ഇടപാടുകൾ നടന്നാൽ അത് പെട്ടെന്ന് തന്നെ കണ്ടെത്തി പരിഹരിക്കാൻ ഇതിലൂടെ സാധിക്കും.

English summary

Here are easy ways to monitor credit card and credit score | നിങ്ങളറിയാതെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നുണ്ടോ? നിരീക്ഷിക്കാനുള്ള എളുപ്പ വഴികൾ ഇതാ

Here are easy ways to monitor credit card and credit score
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X