നികുതി ലാഭിക്കാൻ ചെയ്യേണ്ടതെന്ത്? ഈ മാർഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാർഷിക വരുമാനം നിശ്ചിത തുകയ്‌ക്ക് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ആദായ നികുതി അടയ്‌ക്കേണ്ടവരാണ്. എന്നാൽ ആദായ നികുതി വകുപ്പിന്റെ ചില സെക്ഷനുകൾ പ്രകാരം വ്യക്തികൾക്ക് നികുതി ആനുകൂല്യം ലഭിക്കും. ഇത് നിക്ഷേപങ്ങൾ നടത്തുന്നത് വഴിയോ വായ്‌പകളെടുക്കുന്നത് വഴിയോ ആവാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതിയിളവിന് അർഹമായ ഉപകരണങ്ങളിൽ ഭൂരിഭാഗവും നിക്ഷേപങ്ങളാണ്. സെക്ഷൻ 80 സി പ്രകാരം കിഴിവ് ക്ലെയിം ചെയ്യാൻ കഴിയുന്നതിന്റെ പരിധി കഴിഞ്ഞാൽ പലരും നികുതി ലാഭിക്കൽ നിക്ഷേപം നിർത്തിയേക്കാം. എന്നാൽ അധികം അറിയപ്പെടാത്ത മറ്റ് ചില നികുതി ലാഭിക്കൽ മാർഗങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്നത് പണം ലാഭിക്കാൻ സാഹായിക്കും.

 

സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരമുള്ള അധിക നികുതി ലാഭിക്കൽ;

സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരമുള്ള അധിക നികുതി ലാഭിക്കൽ;

നാഷണൽ പെൻഷൻ സ്‌കീം അഥവാ എൻപിഎസിൽ നിക്ഷേപിച്ചുകൊണ്ട് നികുതിദായകർക്ക് എല്ലാ വർഷവും സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ കിഴിവ് നേടാം. എന്നാൽ സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം എൻ‌പി‌എസ് വരിക്കാർക്ക് 50,000 രൂപയുടെ അധിക കിഴിവുണ്ടെന്ന് പലരും ഓർക്കാറില്ല. എൻ‌പി‌എസിലെ നിക്ഷേപത്തിന് ലഭിക്കുന്ന 1.5 ലക്ഷം രൂപയുടെ നികുതി ഇളവിന് പുറമെ ലഭിക്കുന്ന അധിക ഇളവാണ് 50,000 രൂപയുടെത്. അതായത് നിങ്ങൾ 30 ശതമാനം ടാക്‌സ് ബ്രാക്കറ്റിന് കീഴിൽ വരികയാണെങ്കിൽ, എൻ‌പി‌എസിൽ‌ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ നികുതി തുക 15,600 രൂപ കുറയ്‌ക്കാൻ‌ കഴിയും.

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നുള്ള നികുതി ആനുകൂല്യം

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നുള്ള നികുതി ആനുകൂല്യം

നല്ല കവറേജ് നൽകുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. മാത്രമല്ല നിങ്ങൾ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനിനു വേണ്ടി അടയ്‌ക്കുന്ന പ്രീമിയം തുക ആദായ നികുതിയുടെ സെക്ഷന്‍ 80ഡി പ്രകാരം നികുതി ആനുകൂല്യങ്ങൾക്കായി ക്ലെയിം ചെയ്യാവുന്നതാണ്.

മാത്രമല്ല ആരോഗ്യ പരിരക്ഷയുടെ പരിധിക്കുള്ളിൽ വരുമെങ്കിൽ ഉപഭോക്താവിന് പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പിനായി നികുതിയിളവ് ക്ലെയിം ചെയ്യാൻ കഴിയുന്നതാണ്. സെക്ഷൻ 80 ഡി പ്രകാരം വരുന്ന കിഴിവ് പരിധി, പോളിസി എടുത്ത ആളുടെയും പോളിസിയുടെ പരിധിയിൽ വരുന്ന കുടുംബാംഗങ്ങളുടെയും പ്രായത്തെ ആശ്രയിച്ചിരിക്കും. നികുതിദായകന്റെ കുടുംബ സാഹചര്യം അനുസരിച്ച്, കിഴിവ് പരിധി 25,000 രൂപ, 50,000 രൂപ, 75,000 രൂപ അല്ലെങ്കിൽ 1,00,000 രൂപ വരെ ആകാം.

വെളുപ്പിക്കാൻ നോക്കേണ്ട, ഫെയർ ആൻഡ് ലവ്ലിയ്ക്ക് ഇനി പുതിയ പേര്; 'ഫെയര്‍' നീക്കം ചെയ്യും

വിദ്യാഭ്യാസ വായ്‌പയ്‌ക്കായി ലഭിക്കുന്ന നികുതി ആനുകൂല്യം

വിദ്യാഭ്യാസ വായ്‌പയ്‌ക്കായി ലഭിക്കുന്ന നികുതി ആനുകൂല്യം

സെക്ഷൻ 80 ഇ പ്രകാരം വിദ്യാഭ്യാസ വായ്‌പയുടെ നികുതി ആനുകൂല്യം യഥാർത്ഥ ഗുണഭോക്താവല്ലെങ്കിൽ കൂടി വായ്‌പയെടുത്ത വ്യക്തിക്ക് മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ. അതായത് നിങ്ങളുടെ പഠനത്തിനായി നിങ്ങളുടെ പിതാവാണ് വിദ്യാഭ്യാസ വായ്‌പ എടുത്തതെങ്കിൽ അദ്ദേഹത്തിന് മാത്രമേ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാൻ കഴിയൂ. എല്ലാ വിദ്യാഭ്യാസ വായ്പകളും നികുതി ആനുകൂല്യത്തിന് യോഗ്യമല്ല. നികുതി വകുപ്പ് അംഗീകരിക്കുന്ന ബാങ്കുകളിൽ നിന്നും നിർദ്ദിഷ്ട ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്‌പകൾക്ക് മാത്രമേ നികുതി ആനുകൂല്യത്തിന് അർഹതയുള്ളൂ. നികുതി ആനുകൂല്യം പലിശ തുകയ്‌ക്ക് മാത്രമേ ലഭിക്കൂ, പ്രധാന തിരിച്ചടവിനല്ല.

സ്വർണം ചരിത്രവിലയിൽ നിന്ന് താഴേയ്ക്ക്, ഇന്നത്തെ സ്വർണ വില അറിയാം

ബാങ്ക് നിക്ഷേപങ്ങൾക്കുള്ള നികുതി ആനുകൂല്യം

ബാങ്ക് നിക്ഷേപങ്ങൾക്കുള്ള നികുതി ആനുകൂല്യം

ധാരാളം ആളുകൾ അവരുടെ പണം ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളിലും സേവിംഗ്സ് അക്കൗണ്ടുകളിലും നിക്ഷേപിക്കുന്നുണ്ട്. ഈ നിക്ഷേപങ്ങളിൽ നിന്ന് പലിശയും ലഭിക്കും. ഓരോ വ്യക്തിക്കും എച്ച് യു എഫിനും ഈ പലിശയ്ക്ക് നികുതിയിളവ് അവകാശപ്പെടാം. നികുതിദായകൻ മുതിർന്ന പൗരന്മാരല്ലെങ്കിൽ സെക്ഷൻ 80 ടിടിഎ പ്രകാരവും മുതിർന്ന പൗരന്മാർക്ക് സെക്ഷൻ 80 ടിടിബി പ്രകാരവും കിഴിവ് ക്ലെയിം ചെയ്യാനും കഴിയും.


English summary

Here are some uncommon tax saving investment options | അധികം അറിയപ്പെടാത്ത ചില നികുതി ലാഭിക്കാൽ ഓപ്‌ഷനുകളെക്കുറിച്ചറിയാം

Here are some uncommon tax saving investment options
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X