വായ്പ ഇഎംഐകള്‍ കുറയ്ക്കണോ? ഇതാ ചില എളുപ്പവഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളില്‍ നിന്നും മറ്റും ഒരു പ്രാവശ്യമെങ്കിലും വായ്പയെടുത്തവര്‍ക്ക് അറിയാം അവ തിരിച്ചടയ്ക്കുന്നതിന്റെ ബുദ്ധിമുട്ട്. നിലവിലെ സാഹചര്യത്തില്‍ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കും വരുമാനം കുറയുന്നതും ഇത്തരത്തിലുള്ള വായ്പ തിരിച്ചടവ് വീഴ്ച വരുത്തുന്നതിന് കാരണമാകുന്നു. അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വര്‍ധിച്ചുവരുന്ന നിരക്ക്, മിക്ക കുടുംബങ്ങളുടെയും സമ്പാദ്യത്തെ ചുരുക്കിയിരിക്കുന്നു. പ്രതിമാസ ചെലവുകള്‍ നിറവേറ്റുന്നതിന് പുറമെ, ഒരു വ്യക്തി തന്റെ മാസവരുമാനത്തിന്റെ ഒരു ഭാഗം അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള നിക്ഷേപമായി സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങളൊരു ഭവന, വാഹന വായ്പയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള വായ്പകള്‍ സ്വന്തമാക്കാന്‍ പോകുന്നവരാണെങ്കില്‍, അവയുടെ തിരിച്ചടവ് സംബന്ധമായി കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം വായ്പകള്‍ സ്വന്തമാക്കുക. ഇത്തരത്തിലുള്ള വായ്പയുടെ തുല്യമായ പ്രതിമാസ തവണകള്‍ (ഇഎംഐ) കുറയ്ക്കുന്നതിനുള്ള എളുപ്പവഴികള്‍ ചുവടെ നല്‍കുന്നു.

 


വായ്പയുടെ പൂര്‍ണ/ ഭാഗികമായ പണമടയ്ക്കല്‍

വായ്പയുടെ പൂര്‍ണ/ ഭാഗികമായ പണമടയ്ക്കല്‍

വായ്പയുടെ പൂര്‍ണമായോ ഭാഗികമായോ ഉള്ള പണമടയ്ക്കല്‍ അവയുടെ ചെലവ് കുറയ്ക്കുന്നതാണ്. നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് ബോണസ് മുഖേനയോ അല്ലെങ്കില്‍ മറ്റൊരു വസ്തു വില്‍ക്കുന്നതിലൂടെയോ നിങ്ങള്‍ക്ക് വലിയൊരു തുക ലഭിച്ചിട്ടുണ്ടെങ്കില്‍, വായ്പയുടെ ഭാഗിക പേയ്‌മെന്റ് നടത്തി ഈ തുക വിവേകപൂര്‍വം ഉപയോഗിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മൊത്തം കുടിശ്ശികയുള്ള വായ്പ തുകയും ഇഎംഐയും ഒരുപോലെ കുറയുന്നതായിരിക്കും. ഒരു പൂര്‍ണമായ തിരിച്ചടവ് നിങ്ങളെ വായ്പയുടെ ഭാരം മുഴുവനായും ഒഴിവാക്കാന്‍ സഹായിക്കും. അതേസമയം, പ്രീ-പേയ്‌മെന്റ് പ്രധാന തുകയുടെ ഒരു ഭാഗവും വായ്പയുടെ കാലാവധിയും കുറയ്ക്കും.

ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് തിരഞ്ഞെടുക്കുക

ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് തിരഞ്ഞെടുക്കുക

ഡൗണ്‍ പേയ്‌മെന്റ് എന്ന പദം ഒരു അസറ്റ് വാങ്ങുന്ന സമയത്ത് ഉപഭോക്താവ് വില്‍പ്പനക്കാരന് മുന്‍കൂട്ടി നല്‍കുന്ന തുകയെയാണ് സൂചിപ്പിക്കുന്നത്. പ്രസ്തുത അസറ്റ് അഥവാ വസ്തുവിന്റെ മുഴുവന്‍ വിലയും ഉപഭോക്താവ് വഹിക്കുന്നതിനാല്‍, ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് ഉപഭോക്താവിനെ കുറഞ്ഞ വായ്പ തുക കടമെടുക്കാന്‍ അനുവദിക്കുന്നു. ഉപഭോക്താവ് കടമെടുത്ത പ്രധാന തുകയെ അടിസ്ഥാനമാക്കി വായ്പ തുകയുടെ പലിശ കണക്കാക്കുന്നതാണ്. വായ്പ തുക വര്‍ധിക്കുന്നതിന് ആനുപാതമായി ഇഎംഐയും ഉയരുന്നതാണ്. ആയതിനാല്‍, നിങ്ങള്‍ ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് നടത്തുന്നപക്ഷം ഇഎംഐ കുറയുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ധാരാളം പണം ലാഭിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

കൂടുതല്‍ തിരിച്ചടവ് കാലയളവുള്ള വായ്പ തിരഞ്ഞെടുക്കുക

കൂടുതല്‍ തിരിച്ചടവ് കാലയളവുള്ള വായ്പ തിരഞ്ഞെടുക്കുക

തിരിച്ചടവ് കാലാവധി ഉയരുന്തോറും ഇഎംഐ തുക കുറവായിരിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരു ദീര്‍ഘകാല തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുന്നതിലൂടെ, അടയ്‌ക്കേണ്ട മൊത്തം തുക ദീര്‍ഘകാലത്തേക്ക് വിതരണം ചെയ്യപ്പെടുന്നു. ഇത് ഇഎംഐ തിരിച്ചടവ് തുക കുറയ്ക്കും. എന്നാല്‍, ഈ സംവിധാനത്തിന്റെ ഏക പോരായ്മ എന്നത്, വായ്പ എടുത്തയാള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുടിശ്ശികയുള്ള കടത്തിന്റെ തുകയ്ക്ക് പലിശ നല്‍കേണ്ടവരും എന്നതാണ്.

കുറഞ്ഞ പലിശനിരക്കിനായി ബാങ്കുമായി ചര്‍ച്ച നടത്തുക

കുറഞ്ഞ പലിശനിരക്കിനായി ബാങ്കുമായി ചര്‍ച്ച നടത്തുക

നിലവില്‍ നിങ്ങളൊരു ബാങ്കിന്റെ ഉപഭോക്താവാണെങ്കില്‍, നിങ്ങള്‍ക്ക് വായ്പ ആവശ്യവും ബാങ്കുമായി മികച്ച ട്രാക്ക് റെക്കോര്‍ഡും നിലനിര്‍ത്തുന്നപക്ഷം കുറഞ്ഞ പലിശനിരക്കിനായി ബാങ്കുമായി ചര്‍ച്ച നടത്താവുന്നതാണ്. മിക്ക ബാങ്കുകളും തങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കുള്ള വായ്പകള്‍ക്ക് ആകര്‍ഷകമായ പലിശനിരക്ക് നല്‍കാന്‍ തയ്യാറാവുന്നതാണ്. അവരുടെ ബ്രാന്‍ഡ് ലോയല്‍റ്റി വര്‍ധിക്കുമെന്നതാണ് ഇതിന് കാരണം.

Read more about: emi loan
English summary

Home Loan: How To reduce equated monthly installment, Here are the newest tips | വായ്പ ഇഎംഐകള്‍ കുറയ്ക്കണോ? ഇതാ ചില എളുപ്പവഴികള്‍

Home Loan: How To reduce equated monthly installment, Here are the newest tips
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X