ആധാര്‍ കാര്‍ഡിലെ വിലാസം ഓണ്‍ലൈനായി മാറ്റാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ കാര്‍ഡിലെ വിലാസം ഇനി എളുപ്പത്തില്‍ പുതുക്കാം. നേരത്തേയുണ്ടായിരുന്ന നൂലാമാലാകളും ആശയക്കുഴപ്പങ്ങളും ഒന്നുമില്ലാതെ വളരെ എളുപ്പത്തിലും വേഗത്തിലും ആധാര്‍ കാര്‍ഡിലെ വിലാസം പുതുക്കുവാന്‍ സാധിക്കുന്ന സംവിധാനമാണ് യുനിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി നല്‍കിയിരിക്കുന്ന ഡയറക്ട് ലിങ്കിലൂടെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് എളുപ്പത്തില്‍ വിലാസത്തില്‍ മാറ്റം വരുത്താം.

 
ആധാര്‍ കാര്‍ഡിലെ വിലാസം ഓണ്‍ലൈനായി മാറ്റാം

ഇക്കാര്യം ട്വിറ്ററിലൂടെ യുഐഡിഎഐ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കായി ഡയറക്ട് ലിങ്കും യുഐഡിഎഐ നല്‍കിയിട്ടുണ്ട്. ssup.uidai.gov.in/ssup/ എന്നതാണ് ലിങ്ക്. ഇതിലൂടെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് നേരിട്ട് വിലാസത്തില്‍ മാറ്റം വരുത്തുവാനും കെവൈസി വിവരങ്ങള്‍ പുതുക്കി നിലനിര്‍ത്തുവാനും സാധിക്കും.

ഈ 5 രൂപ, 10 രൂപാ നാണയങ്ങള്‍ കൈയ്യിലുണ്ടോ? പകരമായി നേടാം ലക്ഷങ്ങള്‍!

ഇത് വ്യക്തമായി വിവരിച്ചു കൊണ്ടുള്ളതാണ് യുഐഡിഎഐയുടെ ട്വിറ്റര്‍ സന്ദേശം. ഓണ്‍ലൈനായി ഈ സ്വയം സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ ചില രേഖകളും ആവശ്യമാണ്. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 32 തരം രേഖകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്.

2021-ല്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കുന്ന 10 ഐടി ജോലികള്‍ ഏതൊക്കെയാണെന്നറിയാമോ?

ഇതില്‍ ഏതെങ്കിലും ഒന്ന് സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്‌തെങ്കില്‍ മാത്രമേ വിലാസം പുതുക്കുന്ന പ്രകിയ പൂര്‍ണമാവുകയുള്ളൂ. പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, റേഷന്‍ അല്ലെങ്കില്‍ പിഡിഎസ് ഫോട്ടോ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയാണ് ഈ 32 തിരിച്ചറിയില്‍ രേഖകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

എങ്ങനെയാണ് ഓണ്‍ലൈനായി ആധാര്‍ കാര്‍ഡിലെ വിലാസം പുതുക്കുന്നതെന്ന് ഇനി നമുക്ക് നോക്കാം.

ഈ എസ്‌ഐപി നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് നേടാം 10 കോടി; മാസം എത്ര രൂപ നിക്ഷേപിക്കണമെന്നറിയേണ്ടേ?

  • ആദ്യം ssup.uidai.gov.in/ssup/ എന്ന ഡയറക്ട് സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടലില്‍ ലോഗ് ചെയ്യാം. ശേഷം എളുപ്പത്തില്‍ ബാക്കി പ്രക്രിയകള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാം.
  • ലോഗ് ഇന്‍ ചെയ്തതിന് ശേഷം പ്രൊസിഡ് ടു അപ്‌ഡേറ്റ് ആധാര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ശേഷം 12 അക്ക യുഐഡി നമ്പര്‍ നല്‍കാം
  • തുടര്‍ന്ന് സെക്യൂരിറ്റി കോഡ് അല്ലെങ്കില്‍ ക്യാപ്ച്ച കോഡ് നല്‍കണം
  • അതിന് ശേഷം സെന്റ് ഒടിപി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

  • ആധാറുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി നമ്പര്‍ ലഭിക്കും.
  • ലഭിച്ച ഒടിപി നമ്പര്‍ നല്‍കുക
  • ലോഗ് ഇന്‍ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ആധാര്‍ വിവരങ്ങളെല്ലാം അപ്പോള്‍ നിങ്ങള്‍ക്ക് സ്‌ക്രീനില്‍ ദൃശ്യമാകും
  • ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

Read more about: aadhar
English summary

How Can You Change your aadhar card address online; here is the step by step guide in malayalam | ആധാര്‍ കാര്‍ഡിലെ വിലാസം ഓണ്‍ലൈനായി മാറ്റാം

How Can You Change your aadhar card address online; here is the step by step guide in malayalam
Story first published: Wednesday, June 23, 2021, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X