എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഇപിഎഫ് വരിക്കാരെ അവരുടെ പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് (പിഎഫ്) വായ്പയായി പണം പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. അതായത് വീട് വാങ്ങുന്നതിനോ വീട് പുതുക്കി പണിയുന്നതിനോ ആയി വരിക്കാരന് അവരുടെ പിഫ് നിക്ഷേപത്തിൽ നിന്ന് ഭാഗികമായി തുക പിൻവലിക്കാം. എന്നാൽ 5 വർഷത്തെ തുടർച്ചയായ സേവനത്തിലുള്ളവർക്ക് മാത്രമേ നിക്ഷേപം പിൻവലിക്കാൻ അനുമതിയുള്ളൂ. ഇപിഎഫ്ഒ നിയമപ്രകാരം ജീവനക്കാർക്ക് അവരുടെ പിഎഫ് അക്കൗണ്ടുകളിൽ നിന്ന് നിക്ഷേപത്തിന്റെ 90 ശതമാനമാനം വരെ ഭാഗിക പിൻവലിക്കാം. മാത്രമല്ല ഭാഗികമായി പിൻവലിക്കൽ നികുതി രഹിതവുമാണ്.

നിക്ഷേപം പിൻവലിക്കുന്നതിലെ നിബന്ധനകൾ
• നിർമ്മിക്കുന്ന അല്ലെങ്കിൽ പുതുക്കി പണിയുന്ന വീട് നിക്ഷേപകന്റെയോ പങ്കാളിയുടെയോ പേരിലായിരിക്കണം. അല്ലെങ്കിൽ രണ്ടുപേരുടേയും സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്തായിരിക്കണം. മാത്രമല്ല നിക്ഷേപ തുക പിൻവലിച്ചു കഴിഞ്ഞാൽ വീടിന്റെ നിർമ്മാണം ആറുമാസത്തിനുള്ളിൽ ആരംഭിക്കുകയും പിൻവലിച്ച തീയതി മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുകയും വേണം.

• വീട് അല്ലെങ്കിൽ ഫ്ലാറ്റ് വാങ്ങാനാണ് നിങ്ങൾ പിഎഫ് നിക്ഷേപ തുക പിൻവലിക്കുന്നതെങ്കിൽ, തുക പിൻവലിച്ച തീയതി മുതൽ ആറുമാസത്തിനുള്ളിൽ തന്നെ വീടിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.
• വീട് പുതുക്കിപ്പണിയാനാണ് തുക പിൻവലിക്കുന്നതെങ്കിൽ, തുക പിൻവലിച്ച തീയതി മുതൽ ആറുമാസത്തിനുള്ളിൽ തന്നെ വീട് പണി പൂർത്തിയാക്കിയിരിക്കണം.
• ഒരു വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ പുതുക്കിപ്പണിയുന്നതിനോ വേണ്ടി തുക പിൻവലിക്കുന്നതിന് മുൻപ് വരിക്കാരൻ ഫോം 31 പൂരിപ്പിച്ചു നൽക്കേണ്ടതുണ്ട്.
പേടിഎം മണിയിലൂടെ എന്പിഎസില് നിക്ഷേപിക്കാം; അറിയേണ്ടതെല്ലാം

ജീവനക്കാൻ പിഫ് തുക പിൻവലിക്കാൻ ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെയാണ്;
• ജീവനക്കാരന്റെ യുഎഎൻ പാസ്വേഡ് എന്നിവ ഉപയോഗിച്ച് ഇപിഎഫ്ഒയുടെ പോർട്ടലിൽ പ്രവേശിക്കുക.
• 'Online Services' ടാബിലേക്ക് പോയശേഷം, ഒരു ഓൺലൈൻ അഭ്യർത്ഥന സൃഷ്ടിക്കുന്നതിനായി 'Claim' എന്ന ഓപ്ഷനിൽ തിരഞ്ഞെടുക്കുക.
• 'Claim' ക്ലിക്കുചെയ്തു കഴിഞ്ഞാൽ, പേര്, ജനന തീയതി, പാൻ നമ്പർ, ആധാർ നമ്പർ, കമ്പനിയിൽ ചേർന്ന തീയതി, മൊബൈൽ നമ്പർ തുടങ്ങി എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന ഒരു പുതിയ പേജിലേക്ക് പോകും.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കിലേക്ക് കൂപ്പുകുത്തും: ഐഎംഎഫ്

• ആദ്യം ഈ വിവരങ്ങളെല്ലാം ശരിയാണോയെന്ന് പരിശോധിക്കുക. എല്ലാം ശരിയാണെങ്കിൽ 'Proceed for 'Online Claim' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
• നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ക്ലെയിം തരം തിരഞ്ഞെടുത്ത് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് 'PF ADVANCE (FORM 31)' തിരഞ്ഞെടുക്കുക. കൂടാതെ തുക പിൻവലിക്കുന്നതിന്റെ കാരണവും വ്യക്തമാക്കുക.
രണ്ട് വർഷത്തിനുള്ളിൽ സ്വർണ വില 68,000 രൂപയിലേയ്ക്ക്, കാരണം എന്തെന്ന് അല്ലേ?

തുടർന്ന് നിങ്ങൾക്ക് ആവശ്യമായ തുകയും നിലവിലെ വിലാസവും പൂരിപ്പിക്കുക.
ഡിക്ലറേഷനിൽ ഒപ്പിട്ട് ബോക്സ് ചെക്ക് ചെയ്ത ശേഷം 'Get Aadhaar OTP' എന്നത് ക്ലിക്കുചെയ്യുക.
നിങ്ങൾക്ക് ലഭിച്ച ഒടിപി രേഖപ്പെടുത്തിയ ശേഷം 'Validate OTP and Submit Claim Form' എന്നതിൽ ക്ലിക്കുചെയ്യുക.