പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുമ്പോള്‍ ടിഡിഎസ് ഈടാക്കുന്നത് എങ്ങനെ ഒഴിവാക്കാം? എന്താണ് ഫോം 15G/ 15H?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊവിഡന്റ് ഫണ്ട് ( പിഎഫ്) എന്നതൊരു 'ഇഇഇ' നിക്ഷേപമാണ്. അതായത്, നിക്ഷേപം, പലിശ, മച്യൂരിറ്റി തുക എന്നിവയില്‍ നികുതിദായകന് നികുതി ഇളവ് അഥവാ ടാക്‌സ് എക്‌സംപഷന്‍ ലഭിക്കുന്നു. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ പിഎഫ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ക്കാവും ഈ നികുതി ഇളവുകള്‍ ലഭിക്കുക. അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പ് ഒരു വ്യക്തി തന്റെ പിഎഫ് തുക പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ഈ തുക 50,000 രൂപയ്ക്ക് മുകളില്‍ ആവുകയും ചെയ്താല്‍ ഇവരില്‍ നിന്ന് ആദായ നികുതി, ടിഡിഎസ് എന്നിവ ഈടാക്കുന്നതാണ്. എന്നാല്‍, വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള വ്യക്തികള്‍ക്ക് ഫോം 15G/ 15H എന്നിവ സമര്‍പ്പിക്കുന്നതിലൂടെ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാവുന്നതാണ്. പിഎഫ് പിന്‍വലിക്കുമ്പോള്‍

 

ടിഡിഎസ്

നിങ്ങളുടെ വരുമാനത്തില്‍ നിന്ന് ടിഡിഎസ് കിഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഫോം 15G/ 15H എന്നിവ സമര്‍പ്പിക്കാവുന്നതാണ്. ഈ ഫോമുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും പാന്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്. ചില ബാങ്കുകള്‍ അവരുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഈ ഫോമുകള്‍ സമര്‍പ്പിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചേക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (ഡിഎസ്‌സി) ഉണ്ടാവണം.

ആര്‍ക്കൊക്കെയാണ് ഫോം 15G/ 15H സമര്‍പ്പിക്കാനാവുക?

ആര്‍ക്കൊക്കെയാണ് ഫോം 15G/ 15H സമര്‍പ്പിക്കാനാവുക?

ഫോം 15H എന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കും (60 വയസിന് മുകളില്‍ പ്രായമുള്ളവര്‍), ഫോം 15G ബാക്കിയുള്ളവര്‍ക്കുമാണ്. ഒരു സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമെ ഈ ഫോമുകള്‍ക്ക് സാധുതയുണ്ടാവൂ. നിങ്ങള്‍ ഈ ഇളവിന് യോഗ്യരാണെങ്കില്‍ ഓരോ വര്‍ഷവും ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

മാധ്യമ, വിതരണ ബിസിനസുകള്‍ ഏകീകരിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്‌

1. ഫോം 15G സമര്‍പ്പിക്കാനുള്ള നിബന്ധനകള്‍

1. ഫോം 15G സമര്‍പ്പിക്കാനുള്ള നിബന്ധനകള്‍

a) നിങ്ങളൊരു വ്യക്തിയോ, ഹിന്ദു അവിഭക്ത കുടുംബമോ, ട്രസ്‌റ്റോ, നികുതിദായകനോ ആവണം. എന്നാല്‍, ഒരു കമ്പനിയ്‌ക്കോ സ്ഥാപനത്തിനോ ഇത് സമര്‍പ്പിക്കാന്‍ കഴിയില്ല.

b) ഇന്ത്യയില്‍ സ്ഥിരതാമസമുള്ള വ്യക്തിയാവണം.

c) 60 വയസിന് മുകളില്‍ പ്രായമുണ്ടാവരുത്.

d) വാര്‍ഷിക വരുമാനത്തില്‍ നിന്ന് ആദായനികുതി അടയ്ക്കുന്നവരാകരുത്.

e) വരമാനത്തില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക പലിശ എക്‌സംപ്ഷന്‍ പരിധിയായ 2.5 ലക്ഷം രൂപയില്‍ കവിയരുത്.

കാശ് ചെലവ് ഇല്ലാതെ ഇന്ത്യയില്‍ തുടങ്ങാവുന്ന അഞ്ച് ബിസിനസ് ആശയങ്ങള്‍

ഫോം 15H സമര്‍പ്പിക്കാനുള്ള നിബന്ധനകള്‍

ഫോം 15H സമര്‍പ്പിക്കാനുള്ള നിബന്ധനകള്‍

a) ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാവണം

b) മുതിര്‍ന്ന പൗരന്‍ അഥവാ 60 വയസിന് മുകളില്‍ പ്രായമുണ്ടാവണം.

c) നിങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ നിന്ന് നികുതി അടയ്ക്കുന്നവരാവരുത്.

Read more about: പിഎഫ്
English summary

പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുമ്പോള്‍ ടിഡിഎസ് ഈടാക്കുന്നത് എങ്ങനെ ഒഴിവാക്കാം? എന്താണ് ഫോം 15G/ 15H? | how to avoid tds deduction while pf withdrawal using form 15g and 15h

how to avoid tds deduction while pf withdrawal using form 15g and 15h
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X