എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് എസ്എംഎസ് വഴി എങ്ങനെ ബ്ലോക്ക് ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാര്‍ഡുകളെക്കൊണ്ട് നേട്ടങ്ങള്‍ പലതാണ്. കയ്യിലെപ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്കായി ക്യാഷ് ഫ്‌ളോ ഉണ്ടാകും എന്നത് തന്നെ അതില്‍ പ്രധാനം. മറ്റ് അധിക നേട്ടങ്ങള്‍ വേറേയും. എന്നാല്‍ ഇവയെല്ലാം ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ നാം എങ്ങനെ സംരക്ഷിക്കുന്നു എന്നതും പരമ പ്രധാനമായ കാര്യമാണ്.

 

തട്ടിപ്പുകാരില്‍ നിന്നും സംശയാസ്പദമായ ഇടപാടുകളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുവാന്‍ എസ്ബിഐ ബാധ്യസ്ഥമാണ്. എന്തെങ്കിലും തരത്തിലുള്ള ദുരുപയോഗമോ സംശയാസ്പദമായ ഇടപാടുകളൊ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് മുഖേന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കാര്‍ഡിന്റെ തുടര്‍ന്നുള്ള അത്തരം ദുരുപയോഗങ്ങള്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യാവുന്നതാണ് - സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നു.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് എസ്എംഎസ് വഴി എങ്ങനെ ബ്ലോക്ക് ചെയ്യാം

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താലോ അല്ലെങ്കില്‍ നിങ്ങളറിയാത്ത ഏതെങ്കിലും ഇടപാടുകള്‍ നിങ്ങളുടെ കാര്‍ഡ് മുഖേന നടന്നതായി തിരിച്ചറിഞ്ഞാലോ ഉടന്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാവുന്നതാണ്. വീണ്ടും കാര്‍ഡ് ഉപയോഗിച്ച് മറ്റ് ഇടപാടുകള്‍ നടത്തുന്നത് തടയുവാന്‍ ബ്ലോക്കിംഗ് വഴി സാധിക്കും.

കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനായി BLOCK XXXX ( XXXX = നിങ്ങളുടെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്റെ അവസാന നാല് സംഖ്യകള്‍) എന്ന രീതിയില്‍ 5676791 നമ്പറിലേക്ക് എസ്എംഎസ് അയക്കാം. അല്ലെങ്കില്‍ ഹെല്‍പ് ലൈന്‍ നമ്പറായ 18601801290/39020202 ഇവയില്‍ ബന്ധപ്പെടുകയും ചെയ്യാം. ശേഷം കാര്‍ജ് അണ്‍ബ്ലോക്ക് ചെയ്യുവാനും എസ്ബിഐ ഹെല്‍പ് ലൈനുമായി ഉപയോക്താവ് ബന്ധപ്പെട്ടാല്‍ മതിയാകും.

എസ്എംഎസ് വഴിയോ ഫോണ്‍ കോള്‍ വഴിയോ നിങ്ങള്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്കും ഇ മെയില്‍ വിലാസത്തിലേക്കും ബ്ലോക്ക് കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. ഇനി ബ്ലോക്ക് കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചില്ല എങ്കില്‍ 39 02 02 02, 1860 180 1290 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടാം. കാര്‍ഡ ബ്ലോക്ക് ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് അവസാനിപ്പിക്കുകയല്ല എന്നതും നിങ്ങള്‍ ഓര്‍ക്കേണ്ടതാണ്. ഒരിക്കല്‍ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്താല്‍ അതേ കാര്‍ഡ് വീണ്ടും റീ ആക്ടിവേറ്റ് ചെയ്യുവാന്‍ സാധിക്കുകയില്ല.

 

അതേ സമയംരാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന പ്രത്യേക ഭവന വായ്പാ ഇളവുകള്‍ നാളെ അവസാനിക്കും. എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്ന ഈ മണ്‍സൂണ്‍ ധമാക്ക ഓഫറിലൂടെ ഭവന വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ബാങ്കിന്റെ ഈ പ്രത്യേക ഓഫര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള കാലാവധി 2021 ആഗസ്ത് 31ന് അവസാനിക്കും. അതായത് നാളെ. അതിന് ശേഷം നിങ്ങള്‍ എസ്ബിഐയില്‍ നിന്നും ഭവന വായ്പകള്‍ എടുക്കുകയാണെങ്കിലും മേല്‍പ്പറഞ്ഞ ഇളവുകള്‍ ലഭിക്കുകയില്ല. ഭവന വായ്പാ തുകയുടെ 0.40 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജായി ഉപയോക്താക്കളില്‍ നിന്നും എസ്ബിഐ ഇടാക്കുന്നത്.

വീട് നിര്‍മിക്കുവാനോ, വീട് വാങ്ങിക്കുവാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഗസ്ത് മാസം മുഴുവന്‍ എസ്ബിഐയില്‍ നിന്നും പ്രൊസസിംഗ് ഫീ ഇല്ലാത്ത ഭവന വായ്പ ലഭിച്ചിരുന്നു. നിലവില്‍ ഭവന വായ്പകള്‍ക്ക് ഏറ്റവും താഴ്ന്ന നിരക്ക് പലിശ ഈടാക്കുന്ന ബാങ്ക് എന്ന പ്രത്യേകയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയ്ക്കുണ്ട്. എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെയും 7208933140 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിയും എസ്ബിഐ ഭവന വായ്പ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

Read more about: sbi
English summary

how to block your sbi credit card? Step by step guide in Malayalam- explained in detail | എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് എസ്എംഎസ് വഴി എങ്ങനെ ബ്ലോക്ക് ചെയ്യാം

how to block your sbi credit card? Step by step guide in Malayalam- explained in detail
Story first published: Monday, August 30, 2021, 20:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X