ഭാരത് ഗ്യാസ് ഇനി വാട്ട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ രണ്ടാമത്തെ വലിയ ഉപഭോക്തൃ ശൃംഖലയായ ഭാരത് ഗ്യാസ് ബ്രാൻഡിന് കീഴിലുള്ള എൽപിജി സിലിണ്ടർ അല്ലെങ്കിൽ പാചക വാതകം ഇനി നിങ്ങൾക്ക് വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം. ഉപഭോക്താക്കൾക്ക് സിലിണ്ടർ ബുക്കിംഗ് സുഗമമാക്കുന്നതിനാണ് വാട്‌സ്ആപ്പ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. 2020 മെയ് 26 നാണ് ഈ സേവനം ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പിലൂടെ പാചക വാതകം ബുക്ക് ചെയ്യാമെന്ന് ബിപിസിഎൽ പ്രസ്താവനയിൽ പറഞ്ഞു.

ലോക്ക്‌ഡൗൺ ആശങ്ക വേണ്ട ഈ ബാങ്കുകൾ നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കും

എല്ലാവർക്കും ഉപയോഗിക്കാം
 

എല്ലാവർക്കും ഉപയോഗിക്കാം

വാട്ട്‌സ്ആപ്പിലൂടെ എൽപിജി ബുക്ക് ചെയ്യാനുള്ള വ്യവസ്ഥ ഉപഭോക്താക്കളുടെ നടപടികൾ കൂടുതൽ ലളിതമാക്കും. വാട്‌സ്ആപ്പ് ഏറ്റവും സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനായതിനാൽ യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്ന് സേവനം ആരംഭിക്കുമ്പോൾ കമ്പനിയുടെ എംഡി അരുൺ സിംഗ് പറഞ്ഞു.

വാട്‌സാപ്പ് ബാങ്കിംഗ് ആരംഭിച്ച് ഐസിഐസിഐ ബാങ്ക്‌

വാട്ട്‌സ്ആപ്പ് വഴി ഭാരത് ഗ്യാസ് എങ്ങനെ ബുക്ക് ചെയ്യാം?

വാട്ട്‌സ്ആപ്പ് വഴി ഭാരത് ഗ്യാസ് എങ്ങനെ ബുക്ക് ചെയ്യാം?

  • കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താവിന്റെ നമ്പർ വഴി 1800224344 എന്ന നമ്പറിലേയ്ക്കാണ് ബുക്കിംഗ് നടത്തേണ്ടത്.
  • വിജയകരമായ ബുക്കിംഗിന് ശേഷം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, യുപിഐ, ആമസോൺ ഉൾപ്പെടെയുള്ള ഏതെങ്കിലും മാർഗം വഴി ഓൺ‌ലൈനായി പണമടയ്ക്കുന്നതിനുള്ള ലിങ്കിനൊപ്പം ഉപഭോക്താവിന് സ്ഥിരീകരണ സന്ദേശം ലഭിക്കും.
മറ്റ് മാർഗങ്ങൾ

മറ്റ് മാർഗങ്ങൾ

എൽ‌പി‌ജി ട്രാക്കിംഗ് പോലുള്ള പുതിയ സവിശേഷതകളും വരും ദിവസങ്ങളിൽ നടപ്പിലാക്കുമെന്നും ഉപഭോക്താക്കളുടെ ഫീഡ്‌ബാക്ക് സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ കമ്പനിയിൽ എൽ‌പി‌ജി ബുക്ക് ചെയ്യുന്നതിനുള്ള മറ്റ് വഴികൾ മിസ്ഡ് കോൾ, ആപ്പ്, വെബ്‌സൈറ്റ്, ഐ‌വി‌ആർ‌എസ് എന്നിവയാണ്.

പാചക വാതക വില കുത്തനെ കുറച്ചു, അടുക്കളയിൽ ആശ്വാസം; പുതിയ നിരക്ക് അറിയാം

English summary

How to book Bharat Gas through WhatsApp | ഭാരത് ഗ്യാസ് ഇനി വാട്ട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം, എങ്ങനെ?

You can now book LPG cylinder or cooking gas through WhatsApp under the Bharat Gas brand. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X