എങ്ങനെ ലളിതമായി ഇപിഎഫ് ബാലന്‍സ് അറിയാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍, ഇപിഎഫ്ഒ ഓണ്‍ലൈന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഉപയോഗിച്ച് ഇപിഎഫ് വരിക്കാര്‍ക്ക് ഈ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഉമാംഗ് ആപ്ലിക്കേഷന്‍, ഇപിഎഫ്ഒ പോര്‍ട്ടല്‍ എന്നിവ മുഖേന വരിക്കാര്‍ക്ക് തങ്ങളുടെ അക്കൗണ്ട് ബാലന്‍സ് അറിയാം. കൂടാതെ, ബാലന്‍സ് അറിയാനായി എസ്എംഎസ് സേവനവും ഇപിഎഫ്ഒ വാഗ്ദാനം ചെയ്യുന്നു.

ടെക്സ്റ്റ് സന്ദേശം
 

ടെക്സ്റ്റ് സന്ദേശം

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് '7738299899' എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയച്ചുകൊണ്ട് യുഎഎന്‍ സജീവമാക്കിയ അംഗങ്ങള്‍ക്ക് അവരുടെ ഏറ്റവും പുതിയ പിഎഫ് സംഭാവനയും ഇപിഎഫ്ഒയില്‍ ലഭ്യമായ ബാലന്‍സും അറിയാവുന്നതാണ്. 'EPFOHO UAN' എന്ന ഫോര്‍മാറ്റിലായിരിക്കണം എസ്എംഎസ് അയക്കേണ്ടത്.

മിസ്ഡ് കോള്‍ സേവനം

മിസ്ഡ് കോള്‍ സേവനം

യുഎഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് '011-22901406' -ലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിക്കൊണ്ട് തങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ അറിയാവുന്നതാണ്. അംഗത്തിന്റെ യുഎഎന്‍ ഏതെങ്കിലും ബാങ്ക് അക്കൗണ്ട് നമ്പറില്‍ സീഡ് ചെയ്താല്‍, ആധാര്‍, പാന്‍ എന്നിവ അംഗത്തിന് അവസാന സംഭാവനയും പിഎഫ് ബാലന്‍സിന്റെയും വിശദാംശങ്ങള്‍ ലഭിക്കും. രണ്ട് റിംഗുകള്‍ക്ക് ശേഷം കോള്‍ യാന്ത്രികമായിത്തന്നെ വിച്ഛേദിക്കപ്പെടുന്നതാണ്. കൂടാതെ ഈ സേവനം സൗജന്യവുമാണ്.

ഇപിഎഫ്ഒ പോര്‍ട്ടല്‍

ഇപിഎഫ്ഒ പോര്‍ട്ടല്‍

നിങ്ങളുടെ യുഎഎന്‍ ഉം പാസ്‌വേര്‍ഡും ഉപയോഗിച്ച് സബ്‌സ്‌ക്രൈബര്‍മാര്‍ - https://passbook.epfindia.gov.in/MemberPassBook/ എന്നതില്‍ ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഇതുവഴി നിങ്ങളുടെ പാസ്ബുക്ക് അല്ലെങ്കില്‍ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എന്നിവ അറിയാന്‍ സാധിക്കുന്നതാണ്.

നിങ്ങള്‍ യുഎഎന്‍ നമ്പര്‍ മറന്നുപോയ സാഹചര്യത്തില്‍ ചുവടെ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക;

നിങ്ങള്‍ യുഎഎന്‍ നമ്പര്‍ മറന്നുപോയ സാഹചര്യത്തില്‍ ചുവടെ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക;

യുഎഎന്‍ നമ്പറില്ലാതെ എങ്ങനെ നിങ്ങള്‍ക്ക് ഇപിഎഫ് ബാലന്‍സ് പരിശോധിക്കാം:

- epfindia.gov.in എന്ന ഇപിഎഫ് ഹോം പേജില്‍ ലോഗിന്‍ ചെയ്യുക

- 'നിങ്ങളുടെ ഇപിഎഫ് ബാലന്‍സ് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

- ഇത് നിങ്ങളെ epfoservices.in/epfo/ -ലേക്ക് റീഡയറക്ട് ചെയ്യുന്നതായിരിക്കും. 'മെമ്പര്‍ ബാലന്‍സ് വിവരങ്ങള്‍' എന്നത് തിരഞ്ഞെടുക്കുക

- ശേഷം, നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് നിങ്ങളുടെ ഇപിഎഫ്ഒ ഓഫീസ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

- നിങ്ങളുടെ പിഎഫ് അക്കൗണ്ട് നമ്പര്‍, പേര്, രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക

- ശേഷം, 'സമര്‍പ്പിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പിഎഫ് ബാലന്‍സ് ദൃശ്യമാകുന്നതായിരിക്കും.

ഉമാംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്:

ഉമാംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്:

അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ട് ബാലന്‍സും ഇപിഎഫ് സ്റ്റേറ്റ്‌മെന്റും 'ഉമാംഗ്' ആപ്പ് വഴിയും കാണാന്‍ കഴിയുന്നതാണ്. ഇത് ഒന്നിലധികം ഭാഷകളില്‍ ലഭ്യമാണ്.

- ആപ്ലിക്കേഷനില്‍ ഇപിഎഫ്ഒ എന്നതില്‍ ക്ലിക്ക് ചെയ്യുക

- ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള സേവനങ്ങള്‍ എന്നത് തിരഞ്ഞെടുത്ത്, പാസ്ബുക്ക് കാണാം എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

- എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ നിങ്ങളുടെ ബാലന്‍സ് കാണുന്നതിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ അയച്ച യുഎഎന്‍, ഒടിപി നല്‍കുക.

Read more about: epf ഇപിഎഫ്
English summary

how to check employees provident account balance follow these for more details | എങ്ങനെ ലളിതമായി ഇപിഎഫ് ബാലന്‍സ് അറിയാം?

how to check employees provident account balance follow these for more details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X