പിഎഫില്‍ നിന്നും പണം പിന്‍വലിക്കണോ? മിസ്ഡ് കോളിലൂടെയും എസ്എംഎസിലൂടെയും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാമല്ലോ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന്റെ രണ്ടാം വരവും ലോക്ക് ഡൗണുകളുമെല്ലാം പലരേയും സാമ്പത്തീക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പലരും തങ്ങളുടെ പിഎഫ് അക്കൗണ്ടിനെയാണ് താത്ക്കാലിക ആശ്വാസമായി കണക്കാക്കുന്നത്. എന്നാല്‍ പിഎഫിലെ ബാലന്‍സ് തുക എത്രയുണ്ടെന്ന് കണക്കാക്കല്‍ പലപ്പോഴും പ്രയാസകരമായ കാര്യമാണ്.

 

പിഎഫില്‍ നിന്നും പണം പിന്‍വലിക്കണോ? മിസ്ഡ്‌കോളിലൂടെയും എസ്എംഎസിലൂടെയും അക്കൗണ്ട്ബാലന്‍സ് അറിയാം

എന്നാല്‍ പിഎഫ് അക്കൗണ്ടില്‍ എത്ര തുക ശേഷിക്കുന്നുണ്ട് എന്ന് എളുപ്പത്തില്‍ അറിയുവാന്‍ കഴിയും. അതെങ്ങനെ എന്നാണ് ഇവിടെ പറയുവാന്‍ പോകുന്നത്. നിങ്ങള്‍ക്ക് പിഎഫ് ബാലന്‍സ് എത്ര ഉണ്ടെന്ന് അറിയണമെങ്കില്‍ വെറുമൊരു മിസ്ഡ് കോളിലൂടെയോ ഒരു എസ്എംഎസിലൂടേയോ വളരെ എളുപ്പത്തിലും വേഗത്തിലും നിങ്ങള്‍ക്കത് അറിയുവാന്‍ സാധിക്കും.

1 രൂപ നല്‍കിയാല്‍ പകരം 25 ലക്ഷം രൂപ നേടാം

ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും നിങ്ങള്‍ക്ക് പിഎഫ് ബാലന്‍സ് പരിശോധിക്കാവുന്നതാണ്. എന്നാല്‍ അതിത്തിരി ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനമാണെന്ന് വേണം പറയാന്‍. സാങ്കേതികപരമായി പരിമിതമായ അറിവുകള്‍ മാത്രമുള്ള നിക്ഷേപകര്‍ക്ക് വെബ്‌സൈറ്റിലൂടെ ബാലന്‍സ് തുക പരിശോധിക്കുന്നത് അല്‍പ്പം വെല്ലുവിളി സൃഷ്ടിച്ചേക്കാം.

നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചുകൊണ്ട് നിങ്ങള്‍ക്ക് പിഫ് ബാലന്‍സ് തുക എത്രയുണ്ടെന്ന് അറിയാം. നിങ്ങള്‍ പ്രസ്തുക നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ച് കോള്‍ അവസാനിപ്പിച്ച ഉടന്‍ തന്നെ നിങ്ങളുടെ നമ്പറിലേക്ക് പിഎഫ് അക്കൗണ്ടിലെ ബാലന്‍സ് തുകയെ സംബന്ധിച്ച വിവരങ്ങള്‍ സന്ദേശമായെത്തും.

നിങ്ങള്‍ക്കറിയാമോ? ഇപിഎഫില്‍ വെറും 3% പലിശ, പിപിഎഫില്‍ 4.8 ശതമാനം! അങ്ങനെയും ഒരു കാലമുണ്ടായിരുന്നു
മിസ്ഡ് കോളിന് പുറമേ എസ്എംഎസ് സന്ദേശങ്ങള്‍ വഴിയും പിഎഫ് ബാലന്‍സ് പരിശോധിക്കാവുന്നതാണ്. ഇതിനായി ഇപിഎഫ്ഒയുടെ ഔദ്യോഗിക നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. 7738299899 എന്നതാണ് സന്ദേശം അയക്കേണ്ട നമ്പര്‍. EPFOOHO UAN എന്നതായിരിക്കണം സന്ദേശത്തിന്റെ ഘടന. യുഎഎന്‍ എന്നത് നിങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ആണ്.

ഏറ്റവും ഉയര്‍ന്ന സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കാണോ നിങ്ങള്‍ക്ക് വേണ്ടത്? ഈ മൂന്ന് ബാങ്കുകളില്‍ ചെന്നോളൂ

ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ 10 ഭാഷകളില്‍ നിങ്ങള്‍ക്ക് ഈ സേവനം ലഭ്യമാണ്. അതായത് നിങ്ങള്‍ക്ക് മലയാളത്തിലാണ് ബാലന്‍സ വിവരങ്ങള്‍ അറിയേണ്ടതെങ്കില്‍ EPFOOHO UAN MAL എന്ന രീതിയിലാണ് എസ്എംഎസ് അയക്കേണ്ടത്.

Read more about: pf
English summary

how to check your PF balance through missed call and SMS? step by step guide in Malayalam | പിഎഫില്‍ നിന്നും പണം പിന്‍വലിക്കണോ? മിസ്ഡ് കോളിലൂടെയും എസ്എംഎസിലൂടെയും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാമല്ലോ! എങ്ങനെയെന്നറിയാം

how to check your PF balance through missed call and SMS? step by step guide in Malayalam
Story first published: Sunday, June 13, 2021, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X