ജോലിക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പിഎഫുമായി ബന്ധപ്പെട്ട പരാതികൾ നൽകേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സംബന്ധിച്ച് നിരവധി പരാതികളുണ്ട്. ഇപി‌എഫ്‌ഒയുടെ (എം‌പ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർ‌ഗനൈസേഷൻ) വെബ്‌സൈറ്റിൽ നിങ്ങൾക്ക് നിങ്ങളുടെ പരാതികൾ നൽകാവുന്നതാണ്. ഇപിഎഫ് പിൻവലിക്കൽ, ഇപിഎഫ് അക്കൌണ്ട് ട്രാൻസ്ഫർ, നോ-യുവർ-കസ്റ്റമർ (കെ‌വൈ‌സി) മുതലായവയുമായി ബന്ധപ്പെട്ട പരാതികൾ വെബ്സൈറ്റിലെ 'ഇപിഎഫ് ഐ ഗ്രീവൻസ് മാനേജുമെന്റ് സിസ്റ്റം' വഴി നൽകാവുന്നതാണ്.

ആർക്കൊക്കെ പരാതിപ്പെടാം?
 

ആർക്കൊക്കെ പരാതിപ്പെടാം?

ജീവനക്കാർക്കും തൊഴിലുടമകൾക്കും ഇപിഎസ് പെൻഷൻകാർക്കും ഈ പോർട്ടൽ ഉപയോഗിക്കാവുന്നതാണ്. പരാതി ഫയൽ ചെയ്യുന്നതിന്, നിങ്ങളുടെ യൂണിവേഴ്സൽ അക്കൌണ്ട് നമ്പർ (യു‌എ‌എൻ) കൈവശം ഉണ്ടായിരിക്കണം. നിങ്ങൾക്ക് യു‌എ‌എൻ ഇല്ലെങ്കിൽ, നിങ്ങളുടെ തൊഴിലുടമയുടെ പെൻഷൻ പേയ്‌മെന്റ് ഓർഡർ (പി‌പി‌ഒ) നമ്പർ അല്ലെങ്കിൽ സ്ഥാപന നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് പരാതി നൽകാം. നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിനെക്കുറിച്ചുള്ള പരാതികൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു.

സ്റ്റെപ് 1

സ്റ്റെപ് 1

  • Epfigms.gov.in എന്ന ലിങ്ക് തുറക്കുക
  • നിങ്ങളുടെ പരാതി ഫയൽ ചെയ്യുന്നതിന് 'Register Grievance' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
  • നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ വെബ്‌പേജ് ദൃശ്യമാകും. പി‌എഫ് അംഗം, ഇപി‌എസ് പെൻ‌ഷനർ‌, തൊഴിലുടമ അല്ലെങ്കിൽ‌ മറ്റുള്ളവർ‌ എന്നീ ഓപ്ഷനിൽ ഏതെങ്കിലും തിരഞ്ഞെടുക്കുക
  • നിങ്ങൾക്ക് യുഎഎൻ ഇല്ലെങ്കിൽ നിങ്ങളുടെ തൊഴിലുടമയുടെ പി‌പി‌ഒ നമ്പറോ സ്ഥാപന നമ്പറോ ഇല്ലെങ്കിൽ‌, 'മറ്റുള്ളവ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ് 2

സ്റ്റെപ് 2

  • നിങ്ങളുടെ പിഎപ് അക്കൌണ്ടുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് ഒരു 'പിഎഫ് അംഗം' എന്ന നിലയിൽ നിങ്ങളുടെ സ്റ്റാറ്റസ് തിരഞ്ഞെടുക്കേണ്ടതുണ്ട്.
  • ഇതിനുശേഷം, നിങ്ങളുടെ യു‌എ‌എൻ, സുരക്ഷാ കോഡ് എന്നിവ നൽകുക. അതിന് ശേഷം 'Get Details' ക്ലിക്കു ചെയ്യുക.
  • അതിനുശേഷം, യു‌എ‌എന്നുമായി ലിങ്കുചെയ്‌തിരിക്കുന്ന നിങ്ങളുടെ മറച്ചിരുന്ന വ്യക്തിഗത വിശദാംശങ്ങൾ നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും

ജീവനക്കാരുടെ ഇപിഎഫ് വിഹിതം കുറയും; കയ്യില്‍ കിട്ടുന്ന ശമ്പളം കൂടും

സ്റ്റെപ് 3

സ്റ്റെപ് 3

  • അടുത്ത ഘട്ടത്തിൽ 'Get OTP' ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇപിഎഫ്ഒ ഡാറ്റാബേസിൽ നൽകിയിരിക്കുന്ന ഇമെയിൽ ഐഡിയിലും നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും.
  • ലഭിച്ച OTP നൽകി 'Submit' ബട്ടണിൽ ക്ലിക്കുചെയ്യുക.

പി.എഫ്. പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 വര്‍ഷം കഴിഞ്ഞാല്‍ മുഴുവന്‍ പെന്‍ഷനും ലഭ്യമാവും

സ്റ്റെപ് 4

സ്റ്റെപ് 4

  • ഒ‌ടി‌പി പരിശോധിച്ച ശേഷം, നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
  • നിങ്ങൾക്ക് പരാതി നൽകേണ്ട പി.എഫ് നമ്പറിൽ ക്ലിക്കുചെയ്യുക
  • നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പോപ്പ്-അപ്പ് ദൃശ്യമാകും. പി‌എഫ് ഓഫീസ്, എം‌പ്ലോയർ, എം‌പ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻ‌ഷുറൻസ് (ഇ‌ഡി‌എൽ‌ഐ) സ്കീം അല്ലെങ്കിൽ പ്രീ പെൻഷൻ പോലുള്ള നിങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ് 5

സ്റ്റെപ് 5

  • ഡ്രോപ്പ്-ഡൌൺ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പരാതികളുടെ വിഭാഗം തിരഞ്ഞെടുക്കുക.
  • ഡോക്യുമെന്ററി തെളിവ് ഉണ്ടെങ്കിൽ, അപ്‌ലോഡ് ചെയ്യുക.
  • പരാതി സമർപ്പിച്ചു കഴിഞ്ഞാൽ, 'Add' ബട്ടണിൽ ക്ലിക്കുചെയ്യുക
  • തുടർന്ന് 'Submit' ബട്ടണിൽ ക്ലിക്കു ചെയ്യുക

പിഎഫ് ഇനി ഒരിയ്ക്കലും നിങ്ങൾക്ക് ഇങ്ങനെ പിൻവലിക്കാൻ കഴിയില്ല, അറിയേണ്ട കാര്യങ്ങൾ

ട്രാക്ക് ചെയ്യുന്നത് എങ്ങനെ?

ട്രാക്ക് ചെയ്യുന്നത് എങ്ങനെ?

പരാതി രജിസ്ട്രേഷൻ നമ്പർ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് ആയോ ഇമെയിൽ വഴിയോ നിങ്ങൾക്ക് അയയ്ക്കും. നിങ്ങളുടെ പരാതിയുടെ നില ഇപിഎഫ് പരാതി പരിഹാര മാനേജുമെന്റ് സിസ്റ്റത്തിന്റെ വെബ്‌സൈറ്റിൽ നിന്നും ട്രാക്കുചെയ്യാനാകും. ഇതിനായി epfigms.gov.in സന്ദർശിച്ച് 'വ്യൂ സ്റ്റാറ്റസ്' ഓപ്ഷൻ തിരഞ്ഞെടുക്കുക. പരാതി നമ്പർ, പരാതി പാസ്‌വേഡ് അല്ലെങ്കിൽ മൊബൈൽ നമ്പർ / ഇമെയിൽ ഐഡി, സുരക്ഷാ കോഡ് എന്നിവ പോലുള്ള രജിസ്ട്രേഷൻ നമ്പർ നൽകുക. തുടർന്ന് 'Submit' ബട്ടണിൽ ക്ലിക്കുചെയ്യുക.

English summary

ജോലിക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പിഎഫുമായി ബന്ധപ്പെട്ട പരാതികൾ നൽകേണ്ടത് എങ്ങനെ?

There are many complaints regarding Employees Provident Fund (EPF). You can file your complaints on the EPFO ​​(Employees Provident Fund Organization) website. Complaints relating to EPF Withdrawal, EPF Account Transfer, No-Your-Customer (KYC) can be submitted through the website's 'EPF Grievance Management System'.Reading in malayalam.
Story first published: Tuesday, November 19, 2019, 12:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more