ജ്വല്ലറിയിൽ പോകേണ്ട പ്രിയപ്പെട്ടവർക്ക് ഇനി വാട്ട്‌സ്ആപ്പ് വഴി സ്വർണം സമ്മാനിക്കാം, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇനി ഓൺലൈനായും നിങ്ങൾക്ക് സ്വർണം സമ്മാനിക്കാം. ഇതിനായി നിങ്ങൾക്ക് സുപരിചിതമായ വാട്ട്‌സ്ആപ്പ് തന്നെ ഉപയോഗിക്കാം. ഡിജിറ്റൽ സ്വർണം വാങ്ങാനും നിക്ഷേപിക്കാനും നിരവധി ഓപ്ഷനുകൾ ഉണ്ട്. അത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ് സേഫ്ഗോൾഡ്. സേഫ് ഗോൾഡുമായി ചേർന്ന് വാട്ട്സ്ആപ്പ് ഇനി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സ്വർണം സമ്മാനിക്കാൻ നിങ്ങളെ അനുവദിക്കും.

 

സ്വർണ്ണ സമ്പാദ്യ പദ്ധതി

സ്വർണ്ണ സമ്പാദ്യ പദ്ധതി

സ്വർണത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ സ്വർണം വാങ്ങാനും ശേഖരിക്കാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി സേഫ്ഗോൾഡ് ഒരു സ്വർണ്ണ സമ്പാദ്യ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റൽ സ്വർണം നൽകുന്നതിന് പേടിഎം, ഫോൺപേ തുടങ്ങിയ നിക്ഷേപ പ്ലാറ്റ്ഫോമുകളുമായും സേഫ് ഗോൾഡ് പങ്കാളികളായിട്ടുണ്ട്.

ദീപാവലിയ്ക്ക് ഡിജിറ്റൽ സ്വർണം വാങ്ങുന്നുണ്ടോ? കാശ് മുടക്കും മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സേഫ്ഗോൾഡ്

സേഫ്ഗോൾഡ്

24 കാരറ്റ് സ്വർണം വാങ്ങാനും വിൽക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് സേഫ്ഗോൾഡ്. വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ഇപ്പോൾ അവരുടെ കോൺടാക്റ്റുകളിലേക്ക് പണം അയയ്ക്കാനും പ്ലാറ്റ്ഫോം അനുവദിക്കുന്നു. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.

ദീപാവലി ദിവസം കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു, പവന് 38000 കടന്നു

സ്വർണം അയയ്ക്കുന്നത് എങ്ങനെ?

സ്വർണം അയയ്ക്കുന്നത് എങ്ങനെ?

 • വാട്സ്ആപ്പ് അക്കൗണ്ടിൽ പ്രവേശിക്കുക.
 • ഡാഷ്‌ബോർഡിലെ ഗിഫ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • സ്വർണം സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നയാളിന്റെ മൊബൈൽ നമ്പർ നൽകുക.
 • എത്ര തുകയ്ക്കാണോ സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നത് ആ തുക നൽകുക.
 • സമ്മാനത്തിനൊപ്പം സ്റ്റിക്കർ അല്ലെങ്കിൽ എന്തെങ്കിലും സന്ദേശം ഉൾപ്പെടുത്താനാകും.
നിബന്ധന

നിബന്ധന

സേഫ്ഗോൾഡ് വഴി ഇതുവരെ സ്വർണം വാങ്ങിയിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാനാകില്ല. അതിനാൽ വാട്സ്ആപ്പ് വഴി സ്വർണം സമ്മാനമായി നൽകുന്നതിന് മുമ്പ് കുറച്ച് സ്വർണം വാങ്ങേണ്ടതുണ്ട്. ഇതുകൂടാതെ നിങ്ങൾക്ക് സ്വന്തമായി സ്വർണം സമ്മാനിക്കാൻ കഴിയില്ല.

ഗൂഗിൾപേയ്ക്ക് പണി കിട്ടി, വാട്ട്സ്ആപ്പ് പേ ഇന്ത്യയിൽ എത്തി; ഇന്ന് മുതൽ ഇടപാടുകൾ നടത്താം

സ്വീകർത്താവിന് എങ്ങനെ സ്വർണം ലഭിക്കും?

സ്വീകർത്താവിന് എങ്ങനെ സ്വർണം ലഭിക്കും?

 • ഒരു നിശ്ചിത കാലയളവിനുള്ളിൽ സ്വർണം വീണ്ടെടുക്കുന്നതിന് ലിങ്കുള്ള ഒരു എസ്എംഎസ് അയയ്‌ക്കും.
 • സ്വീകർത്താവിന് തന്റെ സേഫ്ഗോൾഡ് അക്കൌണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാനും ആ കാലയളവിനുള്ളിൽ സ്വർണം ക്ലെയിം ചെയ്യാനും കഴിയും.
 • വാട്ട്‌സ്ആപ്പ് വഴിയോ മറ്റേതെങ്കിലും സന്ദേശമയയ്‌ക്കൽ പ്ലാറ്റ്ഫോം വഴിയോ നിങ്ങൾക്ക് ലിങ്ക് അയയ്ക്കാൻ കഴിയും.
 • സേഫ്ഗോൾഡ് അക്കൗണ്ടില്ലാത്ത ആൾക്കും ലിങ്ക് വഴി സ്വർണം അയയ്ക്കാൻ സേഫ്ഗോൾഡ് അനുവദിക്കും
 • സ്വീകർത്താവ് സമ്മാനം അയച്ച മൊബൈൽ നമ്പർ നൽകേണ്ടതുണ്ട്
 • സമ്മാനമായി ലഭിച്ച സ്വർണ്ണം ലഭിക്കുന്നതിന് ഒടിപി അയയ്ക്കുകയും വേണം

English summary

How To Gift Gold Through WhatsApp? Full Details Here | ജ്വല്ലറിയിൽ പോകേണ്ട പ്രിയപ്പെട്ടവർക്ക് ഇനി വാട്ട്‌സ്ആപ്പ് വഴി സ്വർണം സമ്മാനിക്കാം, എങ്ങനെ?

You can now gift gold to your loved ones online. You can use the familiar WhatsApp for this. Read in malayalam.
Story first published: Tuesday, November 17, 2020, 12:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X