ഫേസ്ബുക്ക് വഴിയും പണം സമ്പാദിക്കാം; അറിയാം ആ 7 വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരവധിയുണ്ടെങ്കിലും നമ്മളില്‍ ഭൂരിഭാഗം പേരും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഫേസ്ബുക്കിലാണ്. സെല്‍ഫികള്‍ പങ്കിടുന്നതിനും അറിയിപ്പുകള്‍ സ്വീകരിക്കുന്നതിനുമൊപ്പം ഫേസ്ബുക്ക് വഴി പണവും സമ്പാദിക്കാമെന്ന കാര്യം അറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. നിരവധി മാര്‍ഗങ്ങള്‍ വഴി ഫേസ്ബുക്കില്‍ നിന്നും പണം സമ്പാദിക്കാന്‍ സാധിക്കും. നിങ്ങളുടെ ലൈക്കുകള്‍ പ്രൈസ് ടാഗ് ഉപയോഗിച്ച് വില്‍ക്കുകയാണ് അത്തരത്തിലൊരു വഴി. ഫേസ്ബുക്ക് പേജ് ലൈക്കുകള്‍ വില്‍ക്കുന്നത് വഴിയും പണം കണ്ടെത്താം. എന്നാല്‍ ലൈക്കുകള്‍ കൊണ്ട് മാത്രം പ്രതീക്ഷിച്ച വരുമാനം നേടാനാകില്ല. നമുക്ക് കിട്ടുന്ന സ്ഥിതിവിവര കണക്കുകളെയും ഇടപാടുകാരനെയും ആശ്രയിച്ചിരിക്കും ലഭിക്കുന്ന വരുമാനം. ഫേസ്ബുക്ക് വഴി മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന മറ്റ് നിരവധി മാര്‍ഗങ്ങളുണ്ട്. അവ ഏതാണെന്ന് നോക്കാം:

 

1. ഫേസ്ബുക്ക് പേജിലൂടെ പണം സമ്പാദിക്കാം

1. ഫേസ്ബുക്ക് പേജിലൂടെ പണം സമ്പാദിക്കാം

ഒരു ഫേസ്ബുക്ക് പേജിന് ഒരു ബില്യണ്‍ വരെ സമ്പാദിക്കാനുള്ള കഴിവുണ്ടെന്ന കാര്യം പലരെയും അമ്പരിപ്പിക്കുന്ന ഒരു കാര്യമായിരിക്കും. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പായ ഇന്‍ഷോര്‍ട്ട് ഒരു ഫേസ്ബുക്ക് പേജായാണ് ആദ്യം തുടങ്ങിയത്. പിന്നീട് അത് 60 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ത്തകള്‍ പങ്കുവെക്കുന്ന ഒരിടമായി മാറി. ഫേസ്ബുക്ക് പേജ് വഴി പണം സമ്പാദിക്കാനായി ആദ്യമായി വേണ്ടത് സ്വന്തമായി ഒരു പേജ് തുടങ്ങുകയെന്നതാണ്. പിന്നീട് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരണം.

ഒന്നാം ഘട്ടം : വളരാന്‍ പറ്റിയ സാഹചര്യം കണ്ടെത്തണം

ഒന്നാം ഘട്ടം : വളരാന്‍ പറ്റിയ സാഹചര്യം കണ്ടെത്തണം

പണം സമ്പാദിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു പേജ് തുടങ്ങുന്നതെന്ന കാര്യം ആദ്യ ദിവസം മുതല്‍ നമ്മള്‍ മനസ്സില്‍ ഉറപ്പിക്കണം. ഏത് വിഷയമാണ് നമുക്ക് പണം സമ്പാദിക്കാന്‍ സഹായിക്കുകയെന്ന കാര്യം അറിഞ്ഞിരിക്കണം. ആ വിഷയത്തിന്റെ സാധ്യതയും പ്രാധാന്യവും വിഷയത്തിലുള്ള താല്‍പര്യവും പ്രധാനമാണ്. ഉദാഹരണത്തിന് ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് പേജ് ഉണ്ടാക്കുന്നത് വഴി ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്നും നമുക്ക് കൃത്യമായ വരുമാനം ലഭിക്കും. ഒരു ഫേസ്ബുക്ക് പേജില്‍ നിന്ന് പണം സമ്പാദിക്കുന്നത് ഒരിക്കലും എളുപ്പമുള്ള രീതിയല്ല. ജോലി ചെയ്യുന്ന മേഖലയെ കുറിച്ച് അടിസ്ഥാന ധാരണ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ ഫോളോവേഴ്‌സിനായി ആശയങ്ങള്‍ സൃഷ്ടിക്കാനും പേജ് ലൈക്ക് ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും കഴിയൂ.

രണ്ടാം ഘട്ടം : ഫേസ്ബുക്ക് പേജില്‍ ഉള്ളടക്കം പ്രസിദ്ധീകരിക്കുക

രണ്ടാം ഘട്ടം : ഫേസ്ബുക്ക് പേജില്‍ ഉള്ളടക്കം പ്രസിദ്ധീകരിക്കുക

ആളുകള്‍ക്ക് വായിക്കാനും കാണാനും പങ്കുവെക്കാനും കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പങ്കിടുക. ഫേസ്ബുക്ക് പേജുകള്‍ക്ക് റീച്ച് പലപ്പോഴും കുറവാണ്. അതിനാല്‍ നിങ്ങള്‍ സ്ഥിരമായി ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നില്ലെങ്കില്‍ ആളുകള്‍ മറന്നു പോകുന്ന ഒരു പ്രവണതയുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ ഉള്ളടക്കങ്ങളുടെ ഒരു ശേഖരം നിങ്ങള്‍ക്കുണ്ടായിരിക്കണം. എന്നിരുന്നാല്‍ മാത്രമേ നിങ്ങള്‍ തിരക്കിലാകുമ്പോള്‍ പോലും ഉള്ളടക്കങ്ങള്‍ കൃത്യമായി പങ്കുവെക്കാന്‍ സാധിക്കുകയുള്ളു. ഹൂട്ട്‌സ്യൂട്ട്, ബഫര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും.

മൂന്നാം ഘട്ടം : ബന്ധം സ്ഥാപിക്കുക

മൂന്നാം ഘട്ടം : ബന്ധം സ്ഥാപിക്കുക

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗില്‍ ബന്ധം സ്ഥാപിക്കുക എന്ന കാര്യം വളരെയധികം പ്രധാനപ്പെട്ടതാണ്. പ്രമോഷനുകളില്‍ നിന്നോ സ്‌പോണ്‍സര്‍ ചെയ്ത പോസ്റ്റുകളില്‍ നിന്നോ ആണ് ആദ്യത്തെ പേയ്‌മെന്റ് ലിക്കുക. നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഒരു ബ്രാന്റിനെ കുറിച്ച് എഴുതാന്‍ പണം ലഭിക്കുമ്പോഴാണ് അത് സ്‌പോണ്‍സേര്‍ഡ് പോസ്റ്റായി മാറുന്നത്. അല്ലെങ്കില്‍ മറ്റു ബ്രാന്‍ഡുകളുടെ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെയും പണം സമ്പാദിക്കാവുന്നതാണ്.

നാലാം ഘട്ടം: കൂടുതല്‍ പണം സമ്പാദിക്കുക

നാലാം ഘട്ടം: കൂടുതല്‍ പണം സമ്പാദിക്കുക

നിങ്ങളുടെ നഗരത്തില്‍ അറിയപ്പെടുന്ന രീതിയില്‍ ആരാധകരുടെ എണ്ണമുണ്ടെങ്കില്‍ കൂടുതല്‍ പണം സമ്പാദിക്കാനുള്ള അനുബന്ധ പ്രോഗ്രാമുകളില്‍ അപേക്ഷിക്കാവുന്നതാണ്. ക്ലിക്ക്ബാങ്ക്, സിജെ, ഷെയര്‍സേല്‍, ആമസോണ്‍ എന്നിവയാണ് പ്രശസ്തമായ അനുബന്ധ പ്രോഗ്രാമുകള്‍.

2 ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് വഴി പണം സമ്പാദിക്കാം

2 ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് വഴി പണം സമ്പാദിക്കാം

ഫേസ്ബുക്കിലെ 'മേക്ക് ആന്‍ ഓഫര്‍' ഫീച്ചര്‍ വഴി പണം സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ലിങ്ക് ലിങ്ക് ഓഫര്‍ ബോക്‌സില്‍ നല്‍കുന്നതോടൊപ്പം ഉല്‍പ്പന്നത്തിന് കിഴിവ് നല്‍കാനായി ഒരു കൂപ്പണ്‍ കോഡും നല്‍കാം. ഏതെങ്കിലും ഇ-കൊമേഴ്സ് സൈറ്റില്‍ നിന്ന് ഒരു അഫിലിയേറ്റ് ലിങ്ക് ഉപയോഗിച്ചും കൂപ്പണ്‍ കോഡ് അറ്റാച്ച് ചെയ്യാന്‍ കഴിയും. നിങ്ങളുടെ പേജിലെ ലിങ്ക് വഴി ആളുകള്‍ ഉല്‍പ്പന്നം വാങ്ങിയാല്‍ പണം സമ്പാദിക്കാം. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ് ഡീല്‍ തുടങ്ങിയ വെബ്‌സൈറ്റുകളുടെ പെയ്ഡ് ലിങ്കുകള്‍ ഫേസ്ബുക്കില്‍ ഇടാവുന്നതാണ്.

ഫേസ്ബുക്കില്‍ പ്രൊമോട്ട് ചെയ്യുന്നതിലൂടെ ഓഫറുകളില്‍ നിന്നും കൂടുതല്‍ സമ്പാദിക്കാം:

ഫേസ്ബുക്കില്‍ പ്രൊമോട്ട് ചെയ്യുന്നതിലൂടെ ഓഫറുകളില്‍ നിന്നും കൂടുതല്‍ സമ്പാദിക്കാം:

10-15% കിഴിവ് പോലുള്ള ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാം അല്ലെങ്കില്‍ ഒന്നു വാങ്ങിയാല്‍ ഒരെണ്ണം സൗജന്യമായി നല്‍കുന്ന ഓഫറുകള്‍ നല്‍കാം. മറ്റുള്ള എതിരാളികളോട് കിടപിടിക്കുന്ന വിധത്തിലായിരിക്കണം ഓഫറുകള്‍ എന്ന് ചുരുക്കം. ഈ ഓഫറുകള്‍ ഫേസ്ബുക്ക് പെയ്ഡ് ആഡ് വഴി പ്രമോട്ട് ചെയ്യുക. അല്ലെങ്കില്‍ ഓഫറുകള്‍ പ്രമോട്ട് ചെയ്യാനായി മറ്റ് ഫേസ്ബുക്ക് പേജുകളോ ആളുകളെയോ ഉപയോഗിക്കാം

3 ഫ്രീലാന്‍സ് ഫേസ്ബുക്ക് മാര്‍ക്കറ്റര്‍

3 ഫ്രീലാന്‍സ് ഫേസ്ബുക്ക് മാര്‍ക്കറ്റര്‍

ഒരു ഫ്രീലാന്‍സ് ഫേസ്ബുക്ക് മാര്‍ക്കറ്റര്‍ ആകുന്നതിലൂടെ മണിക്കൂറില്‍ 50 ഡോളര്‍ വരെ നേടാന്‍ സാധിക്കും. ഒരു ഫ്രീലാന്‍സ് ഫേസ്ബുക്ക് മാര്‍ക്കറ്റര്‍ ആകാന്‍ ആവശ്യമായ കഴിവുകള്‍ ഇവയാണ്

1-ഫേസ്ബുക്ക് സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുക.

1-ഫേസ്ബുക്ക് സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുക.

ആഴ്ചയിലെ ഏത് ദിവസത്തിലാണ് ഏത് തരം പോസ്റ്റുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡാറ്റാ വിശകലനത്തിലൂടെ നിങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയണം. സ്ഥിതിവിവരക്കണക്കുകള്‍ അളക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മാര്‍ക്കറ്റിംഗ് വിജയിക്കൂ. വെബ്സൈറ്റുകള്‍ക്കായി ഗൂഗിളിന് അവരുടെ അനലിറ്റിക്സ് ഉള്ളതുപോലെ, പേജുകള്‍ക്കായി ഫേസ്ബുക്കിന് അനലിറ്റിക്സ് ഉണ്ട്.

2-മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും തീരുമാനങ്ങളും എടുക്കാനുള്ള കഴിവ്.

2-മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും തീരുമാനങ്ങളും എടുക്കാനുള്ള കഴിവ്.

മികച്ച രീതിയിലുള്ള ആസൂത്രണമില്ലാതെ മാര്‍ക്കറ്റിംഗ് ക്യാംപെയിനുകള്‍ വിജയിപ്പിക്കാന്‍ കഴിയില്ല. മാസാവസാനം ക്യാംപെയിന്‍ വഴി ഏതു തരത്തിലുള്ള നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് ഒരു മികച്ച മാര്‍ക്കറ്റര്‍ക്ക് മുന്‍കൂട്ടി കാണാന്‍ സാധിക്കും.

3- ഫേസ്ബുക്കിന് ഇണങ്ങുന്ന വിധത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കാന്‍ സാധിക്കണം

3- ഫേസ്ബുക്കിന് ഇണങ്ങുന്ന വിധത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കാന്‍ സാധിക്കണം

ഓരോ സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തിലുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ മാര്‍ക്കറ്റര്‍ക്ക് സാധിക്കണം. അതായത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉള്ളടക്കം ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം.

ഫേസ്ബുക്കില്‍ പണം സമ്പാദിക്കാനുള്ള മറ്റ് വഴികള്‍

ഫേസ്ബുക്കില്‍ പണം സമ്പാദിക്കാനുള്ള മറ്റ് വഴികള്‍

4. ഒരു ഇന്‍ഫ്‌ളുവന്‍സര്‍ ആകുന്നത് വഴി പണം സമ്പാദിക്കാം

സ്വന്തം പ്രൊഫൈല്‍ ഉപയോഗിച്ച് ആളുകളില്‍ സ്വാധീനം ചെലുത്തി പണം സമ്പാദിക്കാന്‍ കഴിയും. നിങ്ങളുടെ അഭിപ്രായങ്ങളും താല്‍പര്യങ്ങളും ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ലൈക്കുകളും കമന്റുകളും വഴി പണം സമ്പാദിക്കാന്‍ സാധിക്കും. പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഒരു ഇന്‍ഫ്‌ളൂവന്‍സര്‍ ആകുകയെന്നത്. മാത്രമല്ല നിങ്ങളുടെ ആരാധകരുമായി സംവദിക്കുന്നത് വഴി പണം സമ്പാദിക്കാനായി blogmint.com, fromote.com എന്നിവ വഴി സൈന്‍ അപ്പ് ചെയ്യുാവുന്നതാണ്. സൈന്‍ അപ്പിന് ശേഷം നിങ്ങളുടെ വിശദവിവരങ്ങള്‍ അടങ്ങുന്ന ഒരു ഫോം പൂരിപ്പിച്ച് നല്‍കണം.

നിക്ഷേപകർ പരിഭ്രാന്തരാകരുത്; യെസ് ബാങ്കിൽ നിന്ന് ഇനി 50000 രൂപയിൽ കൂടുതൽ പിൻവലിക്കാനാകില്ല

5. ഫേസ്ബുക്ക് ആപ്പുകള്‍ വഴി പണം സമ്പാദിക്കാം

5. ഫേസ്ബുക്ക് ആപ്പുകള്‍ വഴി പണം സമ്പാദിക്കാം

ഫേസ്ബുക്ക് അപ്ലിക്കേഷന്‍ ഡെവലപ്പര്‍ ആകുന്നത് വഴിയോ സ്വതന്ത്രമായി ഫേസ്ബുക്ക് ആപ്പ് ഡെവലപ്പ് ചെയ്യുന്നത് വഴിയും പണം സമ്പാദിക്കാന്‍ കഴിയും. ഇങ്ങനെ ഡെവലപ്പ് ചെയ്ത ആപ്ലിക്കേഷനില്‍ പരസ്യങ്ങള്‍ക്ക് അപേക്ഷിച്ച് പണം സമ്പാദിക്കാം. അല്ലെങ്കില്‍ ഇഎ, സിങ്ക, പോപ്കാപ്പ് പോലുള്ള ഗെയിമിംഗ് കമ്പനി വഴിയും സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കും.

തെറ്റായ പരസ്യം നൽകി ഉപഭോക്താവിനെ കബളിപ്പിച്ചു, ടാറ്റാ മോട്ടോഴ്സിന് 3.5 ലക്ഷം രൂപ പിഴ

6. അക്കൗണ്ട് വില്‍പ്പനയിലൂടെ പണം സമ്പാദിക്കുക

6. അക്കൗണ്ട് വില്‍പ്പനയിലൂടെ പണം സമ്പാദിക്കുക

നിങ്ങളുടെ പഴയ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നതിലൂടെയും പണം സമ്പാദിക്കാവുന്നതാണ്. ആളുകള്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് നേരത്തെയുള്ള സ്ഥിരം പ്രവണതയായിരുന്നു. പഴയ അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ വെയിറ്റേജ് നല്‍കുന്നതിനാല്‍ പല മാര്‍ക്കറ്റര്‍മാരും പ്രമോഷണല്‍ ആവശ്യങ്ങള്‍ക്കായി അവ വാങ്ങുന്നത് പതിവാണ്. ഇതേ പോലെ തന്നെ മികച്ച ഫോളോവേഴ്‌സുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളും പേജുകളും വില്‍ക്കാന്‍ സാധിക്കും.

രാവിലെ തന്നെ തകർന്നടിഞ്ഞ് ഓഹരി വിപണി, യെസ് ബാങ്ക് ഓഹരികൾക്ക് കനത്ത നഷ്ടം

7. ഫേസ്ബുക്ക് ഗ്രൂപ്പ് വഴി പണം സമ്പാദിക്കാം

7. ഫേസ്ബുക്ക് ഗ്രൂപ്പ് വഴി പണം സമ്പാദിക്കാം

ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ടാക്കി പതിനായിരത്തില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കാവുന്നതാണ്. ഒപ്പം മികച്ച രീതിയിലുള്ള സംവാദങ്ങള്‍ക്കും ഗ്രൂപ്പ് ചാറ്റുകളും ഇതിനകത്ത് ഉണ്ടാക്കിയെടുക്കാം. ചിത്രങ്ങള്‍, കാലിക പ്രസക്തമായ ചോദ്യങ്ങള്‍, ബ്ലോഗ് പോസ്റ്റുകള്‍, വോട്ടെടുപ്പുകള്‍ എന്നിവയും ഗ്രൂപ്പില്‍ നടത്താം. പണം വാങ്ങി സര്‍വേ നടത്തിയും സ്‌പോണ്‍സര്‍ ചെയ്ത ഉള്ളടക്കങ്ങള്‍ പങ്കുവെച്ചും നിങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന ചെയ്തും ഈ പേജ് വഴി പണം സമ്പാദിക്കാം.


English summary

ഫേസ്ബുക്ക് വഴിയും പണം സമ്പാദിക്കാം; അറിയാം ആ 7 വഴികള്‍ | how to make money from facebook

how to make money from facebook
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X