സിറ്റി ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കണോ? നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ധനകാര്യങ്ങൾ സുഗമമായി കൈകാര്യം ചെയ്യാൻ ഒരു സേവിംഗ്സ് അക്കൗണ്ട് എപ്പോഴും സഹായിക്കും. ഒരു സേവിം​ഗ്സ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഭാവിയിലേക്കുള്ള സമ്പത്തും നിങ്ങളുടെ ദൈനംദിന ചെലവുകളും നന്നായി കൈകാര്യം ചെയ്യാൻ കഴിയും. സിറ്റിബാങ്കിൽ നിങ്ങൾക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കണമെങ്കിൽ നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

 

വിവിധ തരം സേവിം​ഗ്സ് അക്കൗണ്ട്

വിവിധ തരം സേവിം​ഗ്സ് അക്കൗണ്ട്

അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട്, ശമ്പള അക്കൗണ്ട്, മുതിർന്ന പൗരന്മാ‍ക്കുള്ള സേവിംഗ്സ് അക്കൗണ്ട് എന്നിവ ഉൾപ്പെടെ വിവിധതരം സേവിംഗ്സ് അക്കൗണ്ട് സിറ്റിബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഓരോ ഇടപാടുകൾക്കും ഉപയോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ, നിക്ഷേപങ്ങൾക്ക് മേലുള്ള പലിശ, ഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ബാങ്ക് ഓഫ് ബറോഡ സേവിംഗ്‌സ് അക്കൗണ്ട് ഇപ്പോൾ ഓൺലൈനായി ആരംഭിക്കാം; അറിയേണ്ടതെല്ലാം

ആനുകൂല്യങ്ങൾ

ആനുകൂല്യങ്ങൾ

സിറ്റിബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ഉപയോക്താക്കൾക്ക് ലോകമെമ്പാടും ഉപയോഗിക്കാൻ കഴിയുന്ന ഒരു കോംപ്ലിമെന്ററി ഡെബിറ്റ് കാർഡ് ലഭിക്കും. കാർഡ് മോഷ്ടിക്കപ്പെട്ടാൽ, ഉപഭോക്താക്കൾക്ക് എമർജൻസി ക്യാഷ് അഡ്വാൻസ് സൗകര്യവും ലഭിക്കും. തൽക്ഷണ ഫണ്ട് കൈമാറ്റങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ്‌ബിഐയുടെ യോനോ ആപ്പ് ഉണ്ടോ? നിമിഷ നേരം കൊണ്ട് ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

സേവിംഗ് അക്കൗണ്ട് തുറക്കുന്നതിന്, നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫ്, വിലാസ തെളിവ്, പാൻ കാർഡിന്റെ പകർപ്പ്, എംപ്ലോയിമെന്റ് ലെറ്റ‍ർ നൽകേണ്ടതുണ്ട്. സിറ്റിബാങ്ക് സേവിംഗ്സ് അക്കൗണ്ടിനായി ഓൺലൈനിലും ഓഫ്‌ലൈനിലും നിങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

എസ്ബിഐ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കുമ്പോള്‍ - അറിയണം ഇക്കാര്യങ്ങള്‍

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

 • സിറ്റിബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.
 • മെനുവിൽ നിന്ന് ബാങ്കിംഗ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
 • അപേക്ഷകൻ താൻ തുറക്കാൻ ആഗ്രഹിക്കുന്ന സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുക
 • 'Open a bank account' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
 • പേര്, മൊബൈൽ നമ്പർ, വാർഷിക വരുമാനം മുതലായ നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ നൽകുക
 • വിശദാംശങ്ങൾ നൽകിയ ശേഷം, 'I agree to the terms and conditions'എന്നതിൽ ക്ലിക്കുചെയ്യുക.
 • 'call me' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ അപേക്ഷകന് ഒരു കോൾ ലഭിക്കും.
 • ഇതിനെല്ലാം ശേഷം, നിങ്ങളുടെ കെ‌വൈ‌സി രേഖകൾ പരിശോധിക്കുന്നതിനായി നിങ്ങൾ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ട്.
 • അംഗീകാരത്തിന് ശേഷം, അപേക്ഷകന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു സന്ദേശം ലഭിക്കും ഒപ്പം വെൽക്കം കിറ്റും ലഭിക്കും.
ഓഫ്‌ലൈൻ അപേക്ഷ

ഓഫ്‌ലൈൻ അപേക്ഷ

 • ഓഫ്‌ലൈൻ അപേക്ഷയ്ക്കായി, നിങ്ങൾ സിറ്റിബാങ്കിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക
 • എല്ലാ കെ‌വൈ‌സി രേഖകളും പരിശോധനയ്‌ക്കായി കൊണ്ടുപോകുക.
 • ബാങ്ക് എക്സിക്യൂട്ടീവിനോട് സേവിംഗ്സ് അക്കൗണ്ട് തുറക്കണമെന്ന് ആവശ്യം പറയുക.
 • നിങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്ന സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുക.
 • അപേക്ഷാ ഫോം പൂരിപ്പിച്ച് സ്ഥിരീകരണത്തിനായി കെ‌വൈ‌സി രേഖകൾ സമർപ്പിക്കുക
 • സമർപ്പിച്ചതിന് ശേഷം, പരിശോധന പ്രക്രിയ ആരംഭിക്കും
 • സേവിംഗ്സ് അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ ബാങ്ക് നിങ്ങളെ അറിയിക്കുകയും നിങ്ങൾക്ക് വെൽക്കം കിറ്റ് നൽകുകയും ചെയ്യും.

English summary

How To Open A Savings Account In Citi Bank? Details Here | സിറ്റി ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കണോ? നിങ്ങൾ ചെയ്യേണ്ടത് എന്ത്?

If you want to open a savings account with Citibank, consider the following. Read in malayalam.
Story first published: Friday, September 11, 2020, 12:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X