വിൽപ്പത്രം തയ്യാറാക്കുന്നത് എങ്ങനെ? നിയമവശങ്ങൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൌൺ ആയതിനാൽ ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുന്നവരാണ് പലരും. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ പൂർത്തിയാക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വിൽപത്രം ഉണ്ടാക്കുക എന്നത്. കാരണം എല്ലാവരുടെയും ജീവതത്തിൽ മരണം ഉറപ്പാണ്. എന്നാൽ സമയബന്ധിതമായി തയ്യാറാക്കിയ ഒരു വിൽപത്രം നിങ്ങളുടെ പിൻഗാമികളെ സഹായിക്കും. നിങ്ങൾക്ക് നിർഭാഗ്യകരമായി മരണം സംഭവിച്ചാൽ പോലും നിങ്ങളുടെ ആസ്തികളുടെ സുഗമമായ മാറ്റം ഉറപ്പാക്കാൻ വിൽപ്പത്രത്തിനാകും. ഒരു വിൽപത്രം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

 

വിൽപ്പത്രം തയ്യാറാക്കുന്നത് എങ്ങനെ?

വിൽപ്പത്രം തയ്യാറാക്കുന്നത് എങ്ങനെ?

18 വയസ്സ് പൂർത്തിയാക്കിയ ഏതൊരു വ്യക്തിക്കും ഒരു വിൽപത്രം നടപ്പിലാക്കാൻ കഴിയും. എന്നാൽ കോടതി ഒരു രക്ഷാധികാരിയെ നിയോഗിച്ചിട്ടുണ്ടെങ്കിൽ, 21 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമേ വിൽപ്പത്രം തന്റെ ഇഷ്ട പ്രകാരം തയ്യാറാക്കാൻ കഴിയൂ. ഒരാൾക്ക് ഇഷ്ടമുള്ളത്ര തവണ തന്റെ വിൽപ്പത്രത്തിൽ മാറ്റം വരുത്താനോ അസാധുവാക്കാനോ കഴിയും.

ഒന്നിൽ കൂടുതൽ വിൽപ്പത്രം

ഒന്നിൽ കൂടുതൽ വിൽപ്പത്രം

ഏതെങ്കിലും തരത്തിലുള്ള സ്വത്ത് നിങ്ങൾ നേടിയാലുടൻ നിങ്ങൾക്ക് വിൽപ്പത്രം തയ്യാറാക്കാവുന്നതാണ്. ഒരു വിൽപത്രം തയ്യാറാക്കാൻ ഒരാൾ വിവാഹം കഴിക്കണമെന്ന് പോലും ഇല്ല. പ്രോപ്പർട്ടികൾ കൈകാര്യം ചെയ്യുന്നതിന് നിങ്ങൾക്ക് ഒന്നിൽ കൂടുതൽ വിൽപ്പത്രങ്ങൾ തയ്യാറാക്കാം. എന്നാൽ ഒരു വിൽപ്പത്രം തയ്യാറാക്കുന്നതാണ് കൂടുതൽ സൌകര്യപ്രദം. വിൽപത്രം ഇന്ത്യയിൽ തന്നെ തയ്യാറാക്കണമെന്നില്ല. ലോകത്തെവിടെ നിന്നും വിൽപ്പത്രം തയ്യാറാക്കാവുന്നതാണ്.

സ്റ്റാമ്പ് പേപ്പറും സ്റ്റാമ്പ് ഡ്യൂട്ടിയും വേണ്ട

സ്റ്റാമ്പ് പേപ്പറും സ്റ്റാമ്പ് ഡ്യൂട്ടിയും വേണ്ട

വിൽപ്പത്രം ഒരു സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കേണ്ട ആവശ്യമില്ല അല്ലെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇതിന് നൽകേണ്ടതില്ല. ഒരു പ്ലെയിൻ‌ പേപ്പറിൽ‌ ഒരു വിൽ‌പത്രം തയ്യാറാക്കാൻ കഴിയും. മാത്രമല്ല സാധാരണ നിയമ പദപ്രയോഗങ്ങൾ‌ ഉപയോഗിക്കാതെ ലളിതമായ ഭാഷയിൽ‌ തയ്യാറാക്കാവുന്നതാണ്. നിങ്ങളുടെ ഉദ്ദേശ്യം അത് വായിക്കുന്നതിൽ നിന്ന് വ്യക്തമായി പ്രകടമാകണം എന്നതാണ് ആവശ്യം. വിൽപത്രം സ്വന്തം കൈയ്യക്ഷരത്തിലോ അച്ചടിച്ചോ തയ്യാറാക്കാം.

ഭാഷ പ്രശ്നമല്ല

ഭാഷ പ്രശ്നമല്ല

വിൽപ്പത്രം തയ്യാറാക്കിയ അതേ ഭാഷയിൽ അല്ല നിങ്ങൾ ഒപ്പിടുന്നതെങ്കിൽ വിൽപത്രത്തിന്റെ ഉള്ളടക്കങ്ങൾ ആരെങ്കിലും നിങ്ങൾക്ക് വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഉള്ളടക്കങ്ങൾ വിശദീകരിക്കുന്ന വ്യക്തിയും വിൽപ്പത്രത്തിൽ ഒപ്പിടണം. ഏത് ഭാഷയിലും വിൽപ്പത്രം തയ്യാറാക്കാൻ കഴിയും. ഒരു വ്യക്തിക്ക് തന്റെ സ്വത്ത് ഒരു വിൽപത്രത്തിലൂടെ ചാരിറ്റികൾ ഉൾപ്പെടെ ആർക്കും നൽകാവുന്നതാണ്.

രജിസ്ട്രേഷൻ

രജിസ്ട്രേഷൻ

വിൽപ്പത്രത്തിൽ കുറഞ്ഞത് രണ്ട് വ്യക്തികളെയെങ്കിലും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അവരിൽ ഒരാൾ നിങ്ങളുടെ കുടുംബ ഡോക്ടറായിരിക്കുന്നതാണ് നല്ലത്. വിൽപ്പത്രം തയ്യാറാക്കിയ വ്യക്തിയുടെ മാനസിക നിലയെക്കുറിച്ച് ഭാവിയിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തൽ സഹായിക്കും. എന്നാൽ വിൽപ്പത്രത്തിന്റെ ഉള്ളടക്കം സാക്ഷികൾ അറിയേണ്ടതില്ല. വിൽപത്രത്തിൽ എക്സിക്യൂട്ടറായി പേരുള്ള ഒരു വ്യക്തിക്ക് വിൽപത്രത്തിന് സാക്ഷിയാകാം. ഇന്ത്യൻ രജിസ്ട്രേഷൻ നിയമത്തിന് കീഴിൽ വിൽപ്പത്രം നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും, വിൽപത്രത്തിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നത് നല്ലതാണ്.

മരണശേഷം

മരണശേഷം

വിൽപത്രത്തിൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത് വിൽപത്രം തയ്യാറാക്കിയ ആളുടെ മരണശേഷം മാത്രമാണ്. ഒരു വ്യക്തി വിൽപ്പത്രം തയ്യാറാക്കാതെയാണ് മരിക്കുന്നതെങ്കിൽ മരണപ്പെട്ടയാളുടെ എല്ലാ സ്വത്തുക്കളും പിന്തുടർച്ച നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നിയമപരമായ അവകാശികൾക്ക് കൈമാറും. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനന്മാർ, സിഖുകാർ എന്നിവർ പിന്തുടരുന്നത് 1956 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമമാണ്. എന്നിരുന്നാലും, ക്രിസ്ത്യാനികൾക്കും പാർസികൾക്കും വ്യത്യസ്ത അവകാശ നിയമങ്ങളുണ്ട്. മുസ്‌ലിംകളുടെ കാര്യത്തിൽ, അവരുടെ മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി വ്യാഖ്യാനിച്ച നിയമപ്രകാരം സ്വത്തുക്കൾ അവകാശികൾക്ക് കൈമാറും.

English summary

How to Prepare a Will ? Know the legal side | വിൽപ്പത്രം തയ്യാറാക്കുന്നത് എങ്ങനെ? നിയമവശങ്ങൾ അറിയാം

Death is guaranteed in everyone's life. But a timely prepared will help your successors. Read in malayalam.
Story first published: Thursday, April 23, 2020, 9:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X