മാസം 5000 രൂപ പെൻഷൻ, അടൽ പെൻഷൻ യോജനയിൽ രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംഘടിത മേഖലയിലെ ആളുകളെ സാമ്പത്തികമായി സുരക്ഷിതരാക്കാൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. നേരത്തെ, ദേശീയ പെൻഷൻ പദ്ധതി (എൻ‌പി‌എസ്) അക്കൌണ്ടുകളുള്ള ആളുകൾക്ക് സർക്കാർ പ്രതിവർഷം 1,000 രൂപ സംഭാവന നൽകിയിരുന്നു. പിന്നീട്, ദേശീയ പെൻഷൻ പദ്ധതിക്ക് പകരം ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഇതിൽ ഇന്ത്യയിലെ 18 മുതൽ 40 വയസ് വരെ പ്രായമുള്ള ഏതൊരു പൗരനും അംഗങ്ങളാകാം.

ആവശ്യമായവ
 

ആവശ്യമായവ

ഒരു വ്യക്തിയ്ക്ക് 60 വയസ്സ് തികയുമ്പോൾ പ്രതിമാസം 5,000 രൂപ വരെ പെൻഷൻ നൽകുന്ന പദ്ധതിയാണിത്. കുറഞ്ഞത് 20 വർഷമെങ്കിലും നിങ്ങൾക്ക് സംഭാവന നൽകാൻ കഴിയും. ഇതിനായി നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു ബാങ്ക് അക്കൌണ്ടും കൂടാതെ സാധുവായ ഒരു മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.

എയര്‍ടെല്‍ ഉപഭോക്താക്കൾക്ക് കോളടിച്ചു; ഇനി ഈസിയായി മാസം 5000 രൂപ പെൻഷൻ നേടാം

നേരത്തേയുള്ള പിൻവലിക്കൽ

നേരത്തേയുള്ള പിൻവലിക്കൽ

സ്വാവലമ്പൻ യോജനയിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് സ്വയമേ അടൽ പെൻഷൻ യോജന പ്രകാരം ആനുകൂല്യങ്ങൾ നേടാൻ കഴിയും. രോഗം അല്ലെങ്കിൽ അക്കൗണ്ട് ഉടമയുടെ മരണം പോലുള്ള സാഹചര്യങ്ങളിലൊഴികെ പെൻഷനിൽ നിന്ന് നേരത്തെയുള്ള പിൻവലിക്കൽ അനുവദീയമല്ല. നിങ്ങൾ നേരത്തെ തന്നെ പദ്ധതിയിൽ ചേർന്നാൽ സംഭാവന തുക കുറയും.

പെൻഷൻ കിട്ടാൻ സർക്കാർ ജോലി വേണ്ട; 1000 മുതൽ 50000 രൂപ വരെ പെൻഷൻ നിങ്ങൾക്കും കിട്ടും

അടൽ പെൻഷൻ യോജനയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

അടൽ പെൻഷൻ യോജനയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

  • എല്ലാ ദേശീയ ബാങ്കുകളും പെൻഷൻ യോജന നൽകുന്നുണ്ട്, അതിനാൽ, നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്ക് സന്ദർശിച്ച് സ്വയം അടൽ പെൻഷൻ യോജനയിൽ രജിസ്റ്റർ ചെയ്യാം.
  • രജിസ്ട്രേഷൻ ഫോമുകൾ ഓൺലൈനിലും ബാങ്ക് ബ്രാഞ്ചുകളിലും ലഭ്യമാണ്. നിങ്ങൾക്ക് ഫോം ഡൌൺലോഡ് ചെയ്ത് ബാങ്കിൽ സമർപ്പിക്കാം. അല്ലെങ്കിൽ ബാങ്കിൽ തന്നെ പൂരിപ്പിച്ച് സമർപ്പിക്കാം.
  • സാധുവായ ഒരു മൊബൈൽ നമ്പർ നൽകുക.
  • നിങ്ങളുടെ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി നൽകുക
  • നിങ്ങളുടെ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
പെൻഷൻ സ്ലാബ്

പെൻഷൻ സ്ലാബ്

പെൻഷൻ പദ്ധതിയ്ക്കായി സംഭാവന ചെയ്യേണ്ട തുക പെൻഷൻ യോജനയ്ക്കായി നിങ്ങൾ സ്വയം രജിസ്റ്റർ ചെയ്യുന്ന പ്രായത്തെ ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് 1,000 രൂപ മുതൽ 5,000 രൂപ വരെയുള്ള പെൻഷൻ സ്ലാബും തിരഞ്ഞെടുക്കാം. കൂടാതെ പ്രതിമാസ, അർദ്ധ വാർഷിക, അല്ലെങ്കിൽ ത്രൈമാസം എന്നിങ്ങനെ നിക്ഷേപ തുക അടയ്ക്കാനുള്ള സമയവും തിരഞ്ഞെടുക്കാവുന്നതാണ്.

അടല്‍ പെന്‍ഷന്‍ യോജന;പെൻഷൻ ആനുകൂല്യം 10000 രൂപ

പ്രായവും നിക്ഷേപ തുകയും

പ്രായവും നിക്ഷേപ തുകയും

നിങ്ങൾ 18 വയസിൽ സ്വയം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, നിങ്ങൾ പ്രതിമാസം 42 രൂപ മാത്രം സംഭാവന നൽകിയാൽ മതി. പക്ഷേ, നിങ്ങൾ 40 വയസ്സിലാണ് അടൽ പെൻഷൻ യോജനയിൽ രജിസ്റ്റർ ചെയ്യുന്നതെങ്കിൽ പ്രതിമാസം 291 രൂപ സംഭാവന നൽകേണ്ടതുണ്ട്. സമാനമായ രീതിയിൽ, നിങ്ങൾ 18 വയസിൽ പ്രതിമാസം 5,000 രൂപ പെൻഷന്റെ സ്ലാബിൽ ചേരാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ പ്രതിമാസം 210 രൂപയും 40 വയസിൽ ചേരുകയാണെങ്കിൽ 1,454 രൂപയും സംഭാവന നൽകേണ്ടിവരും.

English summary

മാസം 5000 രൂപ പെൻഷൻ, അടൽ പെൻഷൻ യോജനയിൽ രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

The Atal Pension Yojana is a scheme launched by the government to make the people of the unorganized sector secure. Read in malayalam.
Story first published: Thursday, December 19, 2019, 8:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X