വാട്ട്‌സ്ആപ്പ് പേ വഴി പണം അയയ്‌ക്കുന്നതും സ്വീകരിക്കുന്നതും എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ചേർന്ന് ഇന്ത്യയിൽ 20 മില്യൺ ഉപയോക്താക്കൾ നിലവിൽ വാട്‌സ്ആപ്പ് പേ ലഭ്യമാണ്. യുപിഐ വഴി പണം അയയ്‌ക്കാനും സ്വീകരിക്കാനും നിങ്ങൾക്ക് എങ്ങനെ ഒരു വാട്ട്‌സ്ആപ്പ് പേ അക്കൗണ്ട് സജ്ജീകരിക്കാമെന്ന് നോക്കാം.

 

അക്കൗണ്ട് ഉണ്ടാക്കുന്നത് എങ്ങനെ?

അക്കൗണ്ട് ഉണ്ടാക്കുന്നത് എങ്ങനെ?

 • ആൻഡ്രോയിഡ് മൊബൈലിൽ വാട്ട്‌സ്ആപ്പ് തുറന്ന് അപ്ലിക്കേഷന്റെ മുകളിൽ വലതുവശത്ത് ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.
 • ഐഒഎസിൽ ചുവടെ വലത് കോണിലുള്ള 'സെറ്റിം​ഗ്സ്' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
 • 'പേയ്‌മെന്റ്സ്' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 • 'Add Payment Method' തിരഞ്ഞെടുക്കുക.
 • വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് നയങ്ങൾ സ്വീകരിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. 'Accept and Continue' ബട്ടണിൽ ക്ലിക്കുചെയ്യുക.

ജ്വല്ലറിയിൽ പോകേണ്ട പ്രിയപ്പെട്ടവർക്ക് ഇനി വാട്ട്‌സ്ആപ്പ് വഴി സ്വർണം സമ്മാനിക്കാം, എങ്ങനെ?

ബാങ്ക് തിരഞ്ഞെടുക്കാം

ബാങ്ക് തിരഞ്ഞെടുക്കാം

 • തുട‍ർന്ന് നിങ്ങൾക്ക് ബാങ്കുകളുടെ പട്ടിക ലഭിക്കും
 • നിങ്ങൾ പേയ്‌മെന്റുകൾ നടത്താൻ ആഗ്രഹിക്കുന്ന ബാങ്ക് തിരഞ്ഞെടുക്കുക.
 • കൂടാതെ, നിങ്ങൾക്ക് ഒരു ബാങ്കിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിൽ, പേയ്മെന്റുകൾ നടത്താൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.
 • ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ളത് വാട്ട്‌സ്ആപ്പ് മൊബൈൽ നമ്പറാണെന്ന് ഉറപ്പാക്കുക.
 • സ്ഥിരീകരണ ആവശ്യത്തിനായി ഈ നമ്പറിൽ എസ്എംഎസ് ലഭിക്കും.

ഈ 5 ബാങ്കുകളിൽ എവിടെയെങ്കിലും അക്കൗണ്ടുണ്ടോ? വാട്ട്‌സ്ആപ്പ് പേ ഉപയോഗിക്കാവുന്നത് ആർക്കൊക്കെ?

യുപിഐ പിൻ

യുപിഐ പിൻ

 • പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ, ഭാവി പേയ്‌മെന്റുകൾ നടത്തുന്നതിന് നിങ്ങൾ ഒരു യുപിഐ പിൻ സജ്ജീകരിക്കേണ്ടതുണ്ട്.
 • ഇതിനായി നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉണ്ടായിരിക്കണം.
 • കൂടാതെ വാട്ട്‌സ്ആപ്പിലൂടെ പണം അയയ്‌ക്കാൻ, ഇന്ത്യയിൽ ഒരു ബാങ്ക് അക്കൗണ്ടും സജീവ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

വാട്ട്സ്‍ആപ്പ് വഴി മെസേജ് മാത്രമല്ല ഇനി കാശും അയയ്ക്കാം; എങ്ങനെയെന്ന് അറിയണ്ടേ?

വാട്ട്‌സ്ആപ്പ് വഴി പണം എങ്ങനെ അയയ്ക്കാം?

വാട്ട്‌സ്ആപ്പ് വഴി പണം എങ്ങനെ അയയ്ക്കാം?

 • വാട്ട്‌സ്ആപ്പ് പേ സജ്ജീകരിച്ചതിനുശേഷം, ചുവടെയുള്ള നടപടിക്രമങ്ങൾ പാലിച്ച് നിങ്ങൾക്ക് പണം അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും.
 • നിങ്ങൾ പണം അയയ്‌ക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റിന്റെ സംഭാഷണ വിൻഡോയിലേക്ക് പോകുക.
 • വിവിധ ഓപ്ഷനുകൾ പ്രദർശിപ്പിക്കുന്ന ക്ലിപ്പ് ഐക്കണിൽ ക്ലിക്കുചെയ്യുക.
 • പേയ്‌മെന്റ് തിരഞ്ഞെടുക്കുക
 • നിങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക
 • യുപിഐ പിൻ നൽകുക.
 • ഇടപാട് പൂർത്തിയായ ഉടൻ ഒരു സ്ഥിരീകരണം സന്ദേശം ലഭിക്കും.

English summary

How To Send And Receive Money Through WhatsApp Pay? Things to know | വാട്ട്‌സ്ആപ്പ് പേ വഴി പണം അയയ്‌ക്കുന്നതും സ്വീകരിക്കുന്നതും എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

To send money through WhatsApp, you need to have a bank account and a debit card. Read in malayalam.
Story first published: Saturday, December 19, 2020, 8:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X