പിഎഫ് പോർട്ടലിൽ ഡിജിറ്റൽ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യേണ്ടതെങ്ങനെയാണ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺ‌ലൈനായി ക്ലെയിമുകൾ സാക്ഷ്യപ്പെടുത്തുന്നതിനും കൈമാറുന്നതിനും തൊഴിലുടമകൾ ഇപി‌എഫ്‌ഒയിൽ ഡിജിറ്റൽ സിഗ്നേച്ചർ സർ‌ട്ടിഫിക്കറ്റ് (ഡി‌എസ്‌സി) രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനാൽ തന്നെ എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനായി അംഗീകൃത ഡീലര്‍മാർ (സിഎ) നൽകിയ ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിന്റെ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് www.epfindia.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

കൈപ്പറ്റൽ രേഖ
 

രജിസ്റ്റർ ചെയ്തശേഷം വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന കൈപ്പറ്റൽ രേഖ തൊഴിലുടമ ഒപ്പുവച്ചശേഷം എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഓഫീസിലേക്ക് അയയ്‌ക്കണം. ഡിജിറ്റൽ സിഗ്നേച്ചർ അപ്‌ലോഡുചെയ്യുന്നത് അൽപ്പം ദൈർഘ്യമേറിയതാണെങ്കിലും എളുപ്പമാണ്. ചുവടെ സൂചിപ്പിച്ച ഘട്ടങ്ങളിലൂടെ പിഎഫ് പോർട്ടലിൽ ഡിജിറ്റൽ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം;

ഓൺലൈൻ

• ഇതിനായി ആദ്യം ഇപിഎഫ് ഓൺലൈൻ വെബ് പോർട്ടലിലേക്ക് പ്രവേശിക്കുക

• നിങ്ങളുടെ ക്രെഡൻഷ്യൽ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത ശേഷം 'Establishment' ടാബിൽ ക്ലിക്കുചെയ്‌ത്, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'Digital Signature' എന്നത് തിരഞ്ഞെടുക്കുക.

• നിങ്ങൾ അതിൽ ക്ലിക്കുചെയ്‌‌താൽ, Digital Signature Registration പേജ് തുറക്കും.

• ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക, ശേഷം, 'Type of Registration' എന്നതിൽ നിന്ന് 'Sign with USB token' സെലക്‌റ്റ് ചെയ്‌ത് 'submit' ബട്ടൺ അമർത്തുക.

• അടുത്ത പേജിൽ, ഡയലോഗ് ബോക്സ് ഒരു ആക്‌റ്റിവേറ്റ് ജാവ കാണിക്കും.

• അതിൽ ക്ലിക്കുചെയ്‌ത് ‘allow and remember' ടാപ്പുചെയ്യുക.

പിപിഎഫ്, പോസ്റ്റ് ഓഫീസ് പദ്ധതി കുടിശ്ശികകള്‍ അടയ്ക്കുന്ന തീയതി നീട്ടി, ജൂണ്‍ 30 വരെ പിഴ ഈടാക്കില്ല

run

• ടാപ്പുചെയ്‌ത് കഴിഞ്ഞാൽ പ്രോസസ്സിംഗ് ആരംഭിക്കുന്നതാണ്, എന്നാൽ ഇതിന് കുറച്ച് സമയമെടുക്കും.

• ‘run' ടാബ് തിരഞ്ഞെടുക്കുക.

• അടുത്ത വിൻ‌ഡോ നിങ്ങളോട് പ്രത്യേക ഡി‌എസ്‌സിയിലേക്ക് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടും

• 'register DSC' ക്ലിക്കുചെയ്‌‌ത ശേഷം, നിങ്ങൾക്ക് ലഭിച്ച പിൻ ഇവിടെ ടൈപ്പുചെയ്യുക. തുടർന്ന് 'Ok' ബട്ടൺ ക്ലിക്കുചെയ്യുക.

• ഇത് കൃത്യമായി രജിസ്റ്റർ ചെയ്‌ത് കഴിഞ്ഞാൽ, ഒരു ഡയലോഗ് ബോക്‌സ് കാണാം, അത് സ്ഥിരീകരിക്കുക.

കൊവിഡ് 19: പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്‌

Establishment

• ഇപ്പോൾ Establishment ടാബിലേക്ക് തിരികെ പോയി ഡിജിറ്റൽ സിഗ്നേച്ചർ വീണ്ടും ടാപ്പുചെയ്യുക.

• 'view registered signature' എന്നത് കാണാം

• ഇത് ക്ലിക്കുചെയ്‌താൽ നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത വിശദാംശങ്ങളുടെ പേജ് തുറക്കും.

• തുടർന്ന് ‘request letter' ടാപ്പുചെയ്‌ത് പിഡിഎഫ് ഫയൽ ഡൗൺലോഡുചെയ്യുക.

• ലഭിക്കുന്ന രേഖയിൽ ഒപ്പിട്ട് ബന്ധപ്പെട്ട പി.എഫ് ഓഫീസിലേക്ക് അയയ്ക്കുക.

• നിങ്ങൾ നൽകിയിരിക്കുന്ന എല്ലാ രേഖകളും പരിശോധിച്ചുറപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ ഡിജിറ്റൽ സിഗ്നേച്ചറിന് അംഗീകാരം ലഭിക്കും.

Read more about: pf പിഎഫ്
English summary

പിഎഫ് പോർട്ടലിൽ ഡിജിറ്റൽ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യേണ്ടതെങ്ങനെയാണ്? | How to upload digital signature on PF portal

How to upload digital signature on PF portal?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X