ബജറ്റിന് മുമ്പ് വാങ്ങാവുന്ന 15 ഓഹരികള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷത്തില്‍ വിപണികള്‍ കുതിപ്പിന്റെ പാതയിലാണ്. പ്രധാന സൂചികള്‍ തുടര്‍ച്ചയായ നാലാം ആഴ്ചയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലത്തോടൊപ്പം വിപണയിലെ മുന്നേറ്റത്തിനുള്ള മറ്റൊരു പ്രധാന കാരണം ഫെബ്രുവരി 1-ന് അവതരിപ്പിക്കപ്പെടുന്ന പൊതു ബജറ്റാണ്. ഭവന നിര്‍മാണം, വാഹനം, വാഹനാനുബന്ധ വ്യവസായം തുടങ്ങി പിഎല്‍ഐ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മേഖലകള്‍ വരെ തികഞ്ഞ പ്രതീക്ഷയിലാണ്. ഇതിനിടെ, പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ കേന്ദ്ര ബജറ്റിന് മുന്നോടിയായി നിക്ഷേപത്തിന് പരിഗണിക്കാവുന്ന 15 ഓഹരികള്‍ നിര്‍ദേശിക്കുന്ന റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തിറക്കി.

 

ബജറ്റ് എങ്ങനെ ?

ബജറ്റ് എങ്ങനെ ?

ധനപരമായ സ്ഥിരതയാര്‍ജിക്കലിനുള്ള തുടക്കമിടാനായിരിക്കും വരുന്ന ബജറ്റിലൂടെ സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുകയെന്നാണ് ഷേര്‍ഖാന്‍ സൂചിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ധനക്കമ്മിയും റവന്യൂ വരവ് ഉയരുന്നതും ഇതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബജറ്റിന് മുമ്പ് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 15 ഓഹരികള്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതിനുള്ള പ്രത്യേക കാരണമൊന്നും സൂചിപ്പിച്ചിട്ടില്ല.

Also Read: മാര്‍ക്കറ്റ് ലീഡര്‍; കടങ്ങളില്ല; ഡിവിഡന്റും 60% ലാഭവും നേടാം; ഈ എംഎന്‍സി സ്റ്റോക്ക് വാങ്ങുന്നോ?

ധനപരമായ സ്ഥിരത

ധനപരമായ സ്ഥിരത

ധനവിനിയോഗം സംബന്ധിച്ച മാര്‍ഗ രേഖയായിരിക്കും 2023 സാമ്പത്തിക വര്‍ഷത്തക്കുള്ള പൊതുബജറ്റിലെ നിര്‍ണായക ഘടകമെന്ന് ഷേര്‍ഖാന്‍ സൂചിപ്പിച്ചു. ഇതുവരെയുള്ള കാലഘട്ടത്തിലെ ശരാശരി ധനക്കമ്മിയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഈ വര്‍ഷം കടന്നു പോകുന്നത്. കോവിഡ് പ്രതിസന്ധിയും തുടര്‍ന്നുള്ള ചെലവുകളും വരുമാനക്കുറവുമൊക്കെ ഇതിനുള്ള കാരണങ്ങളായി. എന്നാല്‍ തളര്‍ച്ചയില്‍ നിന്നും കരകയറി വരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് സര്‍ക്കാരിന്റെ പിന്തുണ ഈ ഘട്ടത്തില്‍ അത്യാവശ്യവുമാണ്. അതിനാല്‍ കടുത്ത നടപടികളിലേക്ക് പോകാതെ, സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്‍ബലമേകുന്ന ഘടകങ്ങളേയും  സമതുലിതാവസ്ഥയില്‍ കൊണ്ടുപോകാനാകും ധനമന്ത്രി നിര്‍മല സീതാരാമനും ശ്രമിക്കുകയെന്നും ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

എന്തു പ്രതീക്ഷിക്കണം ?

എന്തു പ്രതീക്ഷിക്കണം ?

സമ്പദ് വ്യവസ്ഥയുടെ ഉണര്‍വിനും സര്‍ക്കാര്‍ പരിഗണന കൊടുക്കും. അതിനായി മൂലധന ചെലവുകള്‍ക്കുള്ള വിഹിതം 20 ശതമാനം വരെ വര്‍ധിപ്പിച്ച് 6.5 ലക്ഷം കോടി രൂപയാക്കിയേക്കാം. കഴിഞ്ഞ ബജറ്റില്‍ ഇത് 5.5 ലക്ഷം കോടി രൂപയായിരുന്നു വിഹിതമായി മാറ്റിവച്ചത്. അതേസമയം, പെട്രോളിയം, ഡീസല്‍ നികുതികള്‍ കുറച്ചപ്പോളുണ്ടായ വരുമാന നഷ്ടം, വര്‍ധിച്ച സബ്‌സിഡി നിരക്കുകളും ചെലവുകളുമൊക്കെ ധനക്കമ്മിയെ ആകര്‍ഷിക്കുമ്പോള്‍, അടുത്തിടെയായി ജിഎസ്ടി നികുതി വരുമാനത്തില്‍ കാണിക്കുന്ന ഉണര്‍വും ഉയര്‍ന്ന മുന്‍കൂര്‍ നികുതികളും സര്‍ക്കാരിനെ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്നുണ്ട്. നിലവില്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 6.7 ശതമാനത്തില്‍ നില്‍ക്കുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ അനുമാനമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

15 ഓഹരികള്‍

15 ഓഹരികള്‍

ധനകാര്യ വിഭാഗത്തില്‍ നിന്നും ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ലിമിറ്റഡ് എന്നിവയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഊര്‍ജ മേഖലയില്‍ നിന്നും പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ടാറ്റ പവര്‍ എന്നീ ഓഹരികളും നിര്‍ദേശിച്ചു. വാഹന വിഭാഗത്തില്‍ നിന്നും മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ് എന്നിവയും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, തെര്‍മാക്‌സ്, എല്‍ & ടി, ഭാരത് ഇലക്ടോണിക്‌സ്, അള്‍ട്രാ ടെക്, ഡിഎല്‍എഫ്, എച്ചിസിജി, ഗ്ലോബസ് സ്പിരിറ്റ്‌സ് എന്നിവയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

Also Read: 100% സുരക്ഷയും ഇരട്ടനേട്ടവും; ഇതിലും മികച്ച നിക്ഷേപ അവസരം സ്വപ്‌നങ്ങളില്‍ മാത്രം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

ICICI Bank LT MM Reliance Tata Motors Among 15 Stocks To Buy Before Union Budget 2022-23

ICICI Bank LT MM Reliance Tata Motors Among 15 Stocks To Buy Before Union Budget 2022-23
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X