മടങ്ങിവരവ് ട്രെന്‍ഡാകുന്നു; ലിസ്റ്റിങ്ങില്‍ പൊളിഞ്ഞ ഈ ഓഹരി ഇനി കുതിക്കും; മിനിമം 34% ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷത്തിലെ രണ്ടാം ആഴ്ചയിലും വിപണിയില്‍ കുതിപ്പ് തുടരുകയാണ്. സമീപകാല താഴ്ചയില്‍ നിന്നും 10 ശതമാനത്തിലേറെ മുന്നേറിയ സൂചികകള്‍, സര്‍വകാല റെക്കോഡില്‍ നിന്നും 3 ശതമാനത്തോളം മാത്രം അകലത്തിലേക്ക് എത്തിക്കഴിഞ്ഞു. മൂന്ന് മാസങ്ങള്‍ക്കു ശേഷം സജീവമായ വിദേശ നിക്ഷേപകരും ഏറെക്കാലത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം മുന്നേറിത്തുടങ്ങിയ ബാങ്ക് ഓഹരികളുമാണ് ഇപ്പോഴത്തെ ഉണര്‍വിനുള്ള പ്രധാനകാരണം. അതായത്, മാറി നിന്നവരുടെ മടങ്ങിവരവാണ് വിപണിയെ കരകയറ്റിയതെന്ന് ചുരുക്കം. സമാനമായി ലിസ്റ്റിങ്ങിന് ശേഷം നിരാശപ്പെടുത്തിയ മിഡ് കാപ് ധനകാര്യ വിഭാഗം ഓഹരിയില്‍ 33 ശതമാനം നേട്ടം പ്രവചിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.

 

ആദിത്യ ബിര്‍ള സണ്‍ ലൈഫ്

ആദിത്യ ബിര്‍ള സണ്‍ ലൈഫ്

രാജ്യത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡ്. രാജ്യത്തെ വന്‍കിട ബിസിനസ് സംരംഭകരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ലിമിറ്റഡിന്റേയും കാനഡയിലെ സണ്‍ ലൈഫ് എഎംസിയുടേയും സംയുക്ത സംരംഭമായി 1994-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 2.75 ലക്ഷം കോടിയോളം രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. മിക്ക പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍വത്കരിച്ച കമ്പനിക്ക് വിപണി വിഹിതത്തില്‍ നാലാം സ്ഥാനമുണ്ട്. കമ്പനിയുടെ 86.5 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്.

പാളിയ ലിസ്റ്റിങ്

പാളിയ ലിസ്റ്റിങ്

2021 ഒക്ടോബറിലായിരുന്നു ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലുമായി ലിസ്റ്റ് ചെയ്യപ്പെട്ടത്. 5 രൂപ മുഖവിലയുള്ള ഓഹരികള്‍ 712 രൂപയിലാണ് നിക്ഷേപകര്‍ക്ക് ആദ്യമായി അനുവദിക്കപ്പെട്ടത്. 5 മടങ്ങ് അപേക്ഷകള്‍ ഐപിഒ സമയത്ത് രേഖപ്പെടുത്തിയെങ്കിലും ലിസ്റ്റിങ് ദിനത്തില്‍ 2 ശതമാനത്തോളം ഓഹരി വില ഇടിയുകയാണുണ്ടായത്. നിലവില്‍ ലിസ്റ്റ് ചെയ്യപ്പെട്ട വിലയില്‍ നിന്നും 24 ശതമാനത്തോളം താഴ്ന്ന നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: രാശി തെളിഞ്ഞു; ഈ ഭവന വായ്പ കമ്പനി മുന്നേറ്റത്തിന്റെ പാതയില്‍; നേടാം 53% ലാഭം; വാങ്ങുന്നോ?

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ ആദിത്യ ബിര്‍ള സണ്‍ലൈഫ് (BSE : 543374, NSE: ABSLAMC) നേടിയ വരുമാനം 364 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 11 ശതമാനത്തിലധികം വരുമാന വളര്‍ച്ച കാണിക്കുന്നു. ഇതേകാലയളവിലെ കമ്പനിയുടെ അറ്റാദായം 170 കോടി രൂപയുമാണ്. കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളായി കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗത വളര്‍ച്ച ദൃശ്യമാണ്.

ലക്ഷ്യ വില 728

ലക്ഷ്യ വില 728

തിങ്കളാഴ്ച 547.75 രൂപ നിലവാരത്തിലാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 728 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 34 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെയുള്ള കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 722.90 രൂപയും കുറഞ്ഞ വില 499 രൂപയുമാണ്.

Also Read: കഴിഞ്ഞവര്‍ഷം 'ഫ്‌ളോപ്പ്', 276 രൂപയുടെ ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് ഇനി വെച്ചടി കയറുമെന്ന് ആനന്ദ് രതി; 30% ലാഭം!

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ലോഹ വ്യാപാരം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

ICICI Securities Suggests To Buy Listing Failed Insurance Stock Aditya Birla Sun Life AMC For 34 Percent Gain

ICICI Securities Suggests To Buy Listing Failed Insurance Stock Aditya Birla Sun Life AMC For 34 Percent Gain
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X