നിങ്ങള്‍ ഇക്കാര്യം ചെയ്തില്ല എങ്കില്‍ എസ്ബിഐ ബാങ്ക് നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപയോക്താക്കള്‍ക്ക് വീണ്ടും ഒരു മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉപയോക്താക്കളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടികളിലേക്ക് വരെ ബാങ്കുകള്‍ കടന്നേക്കാം. സെപ്തംബര്‍ മാസം 30ാം തീയ്യതിയ്ക്ക് മുമ്പ് എസ്ബിഐ അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് അറിയിച്ചു കൊണ്ട് ബാങ്ക് നോട്ടീസ് പുറത്തിറക്കി.

 
നിങ്ങള്‍ ഇക്കാര്യം ചെയ്തില്ല എങ്കില്‍ എസ്ബിഐ ബാങ്ക് നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചേക്കാം

അനുവദിച്ചിരിക്കുന്ന സമയ പരിധിയ്ക്കുള്ളില്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുന്നതില്‍ തടസ്സം നേരിട്ടേക്കാം.

Also Read : എടിഎം ഇടപാടുകളില്‍ തടസ്സം സംഭവിച്ചാല്‍ ഈ ബാങ്ക് ദിവസം 100 രൂപാ വീതം നിങ്ങള്‍ക്ക് തരും

ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കുന്നതു വരെയുള്ള നടപടികള്‍ സെപ്തംബര്‍ 30ന് മുമ്പായി ആധാര്‍ പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാത്ത ഉപയോക്താക്കള്‍ക്ക് നേരെ ഉണ്ടായേക്കാം. അതേ സമയം സെപ്തംബര്‍ മുപ്പതുമായി ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ പാന്‍ കാര്‍ഡ് നിഷ്‌ക്രിയമാകുമെന്ന് ആദായ നികുതി വകുപ്പും അറിയിച്ചിട്ടുണ്ട്. ആദായ നികുതി നിയമ പ്രകാരം, പാന്‍ കാര്‍ഡ് ആധാരുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ 1,000 രൂപ പിഴയും നല്‍കേണ്ടതായി വരും.

Also Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. നിശ്ചയിച്ചിരിക്കുന്ന സമയ പരിധിയ്ക്ക് ശേഷമാണ് ഒരു വ്യക്തി പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്കില്‍ എപ്പോഴാണോ ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നത് ആ തീയ്യതി മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന സജ്ജമാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് കൂട്ടിച്ചേര്‍ക്കുന്നു.

Also Read : പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നത് സങ്കീര്‍ണമായ പ്രക്രിയ ഒന്നുമല്ല. എളുപ്പം ചില ഘട്ടങ്ങളിലൂടെ മിനുട്ടുകള്‍ക്കുള്ളില്‍ ഓണ്‍ലൈനായി ആര്‍ക്കും പാന്‍ ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.

  • https://incometaxindiaefiling.gov.in എന്ന ഇന്‍കം ടാക്‌സ് ഇ ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
  • ക്വുക്ക് ലിങ്ക്‌സ് സെ്ക്ഷനില്‍ ലിങ്ക് ആധാറില്‍ ചെല്ലുക
  • നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക
  • ആധാര്‍ കാര്‍ഡിലുള്ളത് പോലെ നിങ്ങളുടെ പേര് നല്‍കുക
  • ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക
  • മൊബൈല്‍ നമ്പര്‍ ഒടിപി വഴി വെരിഫൈ ചെയ്യുക
  • ക്യാപ്‌ചെ കോഡ് നല്‍കുക
  • ലിങ്ക് ആധാര്‍ ബട്ടണ്‍ തെരഞ്ഞെടുക്കുക

നിങ്ങളുടെ പാന്‍ ആധാര്‍ ലിങ്കിംഗ് പ്രക്രിയ വിജയകരമായാ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന പോപ് അപ്പ് സന്ദേശം നിങ്ങളുടെ സ്‌ക്രീനില്‍ തെളിയും.

Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

എസ്എംഎസ് വഴിയും നിങ്ങള്‍ക്ക് നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുവാന്‍ സാധിക്കും. 'UIDPAN (Space) you 12-digit Aadhaar (space) your 10-digit PAN എന്ന ഘടനയില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നും 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് സന്ദേശം അയക്കാവുന്നതാണ്.

Read more about: sbi
English summary

if you failed to do this before the deadline, State Bank of India may close your account നിങ്ങള്‍ ഇക്കാര്യം ചെയ്തില്ല എങ്കില്‍ എസ്ബിഐ ബാങ്ക് നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചേക്കാം

if you failed to do this before the deadline, State Bank of India may close your account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X