എൻ‌പി‌എസിൽ ചേർന്നിട്ടുള്ളവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, ഈ വർഷം പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൻഷൻ പദ്ധതി കൂടുതൽ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എൻ‌പി‌എസ് അഥവാ നാഷണൽ പെൻഷൻ പദ്ധതി നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണ് സർക്കാർ. കാലാവധി പൂർത്തിയാകുമ്പോൾ എൻ‌പി‌എസിൽ നിന്ന് പിൻ‌വലിക്കുന്നതിനുള്ള ആദായനികുതി ഇളവ് പരിധി സർക്കാർ 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയിരുന്നു. 2019 ഒക്ടോബർ വരെ 66 ലക്ഷത്തിലധികം സർക്കാർ ജീവനക്കാരാണ് എൻ‌പി‌എസിന് കീഴിൽ ചേർന്നിട്ടുള്ളത്. 19.2 ലക്ഷം വരിക്കാർ സ്വകാര്യ മേഖലയിൽ നിന്നും എൻ‌പി‌എസിൽ അംഗങ്ങളായിട്ടുണ്ട്. എൻ‌പി‌എസ് നിയമങ്ങളിലെ സമീപകാല മാറ്റങ്ങളെക്കുറിച്ച് അറിയേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങൾ ഇതാ..

ആദായ നികുതി ഇളവ്
 

ആദായ നികുതി ഇളവ്

2019ലെ കേന്ദ്ര ബജറ്റിൽ എൻ‌പി‌എസിൽ നിന്ന് കാലാവധി പൂർത്തിയാകുമ്പോൾ പിൻ‌വലിക്കുന്നതിനുള്ള ആദായനികുതി ഇളവ് പരിധി 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയിരുന്നു. ബാക്കി 40% കോർപ്പസിന് ഇതിനകം തന്നെ നികുതിയിളവ് നൽകിയിട്ടുണ്ട്.

ദിവസം 211 രൂപ എടുക്കാനുണ്ടോ? മാസം 50,000 രൂപ പെന്‍ഷന്‍ നേടാം, 18 ലക്ഷം ഒരുമിച്ച് കൈയ്യിലും കിട്ടും

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നേട്ടം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നേട്ടം

കേന്ദ്ര സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം, ആദായനികുതി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 14% വരെയുള്ള തൊഴിലുടമയുടെ സംഭാവന നികുതിരഹിതമാക്കി. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഈ അധിക ആനുകൂല്യം ബാധകമല്ല, അവർക്ക് 10% വരെ തൊഴിലുടമയുടെ സംഭാവനയാണ് നികുതിരഹിതമായിട്ടുള്ളത്.

മൂന്ന് വർഷത്തെ നിക്ഷേപം

മൂന്ന് വർഷത്തെ നിക്ഷേപം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റൊരു അധിക ആനുകൂല്യം കൂടി ലഭിക്കും. എൻ‌പി‌എസ് ടയർ II അക്കൌണ്ടിലേക്കുള്ള അവരുടെ സംഭാവന സെക്ഷൻ 80 സി പ്രകാരം ആദായനികുതി ആനുകൂല്യങ്ങൾക്ക് അർഹതമാണ്. നിക്ഷേപം മൂന്ന് വർഷത്തേക്ക് ലോക്ക് ചെയ്തിട്ടുണ്ടെങ്കിലാണ് ഈ ആനുകൂല്യം ലഭിക്കുക.

പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് ഇനി തിരിച്ചുപോകില്ല; തീര്‍ത്തു പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യൻ വംശജർ

ഇന്ത്യൻ വംശജർ

ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) - മറ്റ് രാജ്യങ്ങളിലെ പൗരത്വം കൈവശമുള്ള ഇന്ത്യൻ വംശജരായ ആളുകൾക്ക് - എൻ‌പി‌എസിന്റെ ടയർ 1 പദ്ധതിയിൽ നിക്ഷേപം നടത്താൻ അനുമതി ലഭിച്ചു. ഇത് അവരെ പ്രവാസി ഇന്ത്യക്കാർ അല്ലെങ്കിൽ എൻ‌ആർ‌ഐകൾക്ക് മാത്രമേ ഇതിന് അനുമതി നൽകിയിരുന്നുള്ളൂ. എന്നിരുന്നാലും, എൻ‌ആർ‌ഐ, ഒ‌സി‌ഐ വരിക്കാർക്ക് എൻ‌പി‌എസിന്റെ ടയർ II അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയില്ല.

നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ എന്‍പിഎസ് അക്കൗണ്ട് എങ്ങനെ തുറക്കാം എന്നറിയാമോ?

നിരക്ക് വർദ്ധിപ്പിച്ചു

നിരക്ക് വർദ്ധിപ്പിച്ചു

ഈ വർഷം ഓഗസ്റ്റ് മുതൽ എൻ‌പി‌എസ് വരിക്കാരുടെ നിരക്കുകൾ നേരിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. 'പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി അംഗീകരിച്ച പ്രകാരം എന്‍പിഎസ് ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജുകള്‍ / ചെലവുകള്‍ വീണ്ടെടുക്കുന്നത് പുനരാരംഭിക്കുമെന്ന് ദേശീയ പെന്‍ഷന്‍ സമ്പ്രദായത്തിന് കീഴിലുള്ള എല്ലാ വരിക്കാരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

English summary

എൻ‌പി‌എസിൽ ചേർന്നിട്ടുള്ളവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, ഈ വർഷം പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ

The government is amending the NPS or National Pension Scheme to make the pension scheme more friendly. Read in malayalam.
Story first published: Saturday, November 23, 2019, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X