പ്രതിമാസ ഇഎംഐ അടയ്‌ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മൊറട്ടോറിയത്തെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ 21 ദിവസത്തേക്ക് രാജ്യവ്യാപകമായി സമ്പൂർണ്ണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റിസർവ് ബാങ്ക് എല്ലാ ദീർഘകാല വായ്‌പകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകിയത്. മൊറട്ടോറിയത്തെക്കുറിച്ച് മിക്ക ആളുകളും പലവിധത്തിലുള്ള സംശയങ്ങൾ ഉയർത്തുന്നുണ്ട്. അത്തരം ചില സംശയങ്ങൾക്ക് ഉത്തരം നൽകുകയാണിവിടെ

 


മൊറട്ടോറിയം ലഭിക്കുന്ന വായ്‌പകൾ ഏതെല്ലാം?

മൊറട്ടോറിയം ലഭിക്കുന്ന വായ്‌പകൾ ഏതെല്ലാം?

റിസർവ് ബാങ്ക് സർക്കുലർ അനുസരിച്ച്, മാർച്ച് 1 മുതൽ മെയ് 31 വരെ പണമടയ്ക്കാനിരിക്കുന്ന എല്ലാ ടേം ലോൺ തവണകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അനുമതിയുണ്ട്. വാഹന വായ്‌പ, ഭവന വായ്‌പ, പേഴ്‌സണൽ ലോൺ, കാർഷിക വായ്‌പകൾ, വിള വായ്‌പകൾ തുടങ്ങി എല്ലാതരം വായ്‌പകളും ടേം ലോണുകളിൽ ഉൾപ്പെടുന്നുണ്ട്. ക്രെഡിറ്റ് കാർഡ് വായ്‌പകൾക്കും മൊറട്ടോറിയം ലഭിക്കും.

പലിശ ഇളവ് ലഭിക്കുമോ?

പലിശ ഇളവ് ലഭിക്കുമോ?

ഇവിടെ മൊറട്ടോറിയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മൂന്നുമാസ കാലയളവിൽ നിങ്ങളുടെ ഇഎംഐകൾ അടയ്‌ക്കേണ്ടതില്ലെന്നും പേയ്‌മെന്റ് അടയ്‌ക്കാത്തതിന് പിഴ പലിശ ഈടാക്കില്ലെന്നുമാണ്. അതായത് വായ്‌പയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും ഒരു മാറ്റവും ഉണ്ടാകില്ല. മൊറട്ടോറിയം കാലയളവ് കഴിഞ്ഞാൽ നിങ്ങൾ അടയ്‌ക്കുന്ന തുകയ്‌ക്ക് നേരത്തെ നിശ്ചയിച്ചത് പോലെ പലിശ നൽകേണ്ടിവരും.

വായ്‌പക്കാർക്ക് ഈ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടതെന്താണ്?

വായ്‌പക്കാർക്ക് ഈ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടതെന്താണ്?

മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ അടയ്‌ക്കേണ്ട നിങ്ങളുടെ ഇഎംഐ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കുറയ്ക്കില്ലെന്ന് അർത്ഥമാക്കുന്നില്ല. അതിനാൽ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇഎംഐകൾ ഓട്ടോമാറ്റിക്കായി എടുക്കുന്നതാണ് പതിവെങ്കിൽ, വായ്‌പക്കാർക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് അവരുടെ ബാങ്കുകളെ സമീപിക്കേണ്ടതുണ്ട്.

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമോ?

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമോ?

ടേം ലോൺ ഇഎംഐ പേയ്‌മെന്റുകൾക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് തന്നെ ബാങ്കുകൾക്കും എൻ‌ബി‌എഫ്‌സികൾക്കും അനുമതി നൽകിയതിനാൽ, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ബാങ്ക്‌ബസാർ.കോം സിഇഒ അദിൽ ഷെട്ടി വ്യക്തമാക്കുന്നത്.

അടുത്ത മാസം നിങ്ങൾ ഇഎംഐ നൽകേണ്ടതുണ്ടോ?

അടുത്ത മാസം നിങ്ങൾ ഇഎംഐ നൽകേണ്ടതുണ്ടോ?

മൂന്ന് മാസത്തേക്ക് മൊറട്ടോറിയം നൽകാൻ ആർ‌ബി‌ഐ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അനുവദിച്ചതുകൊണ്ട്, മാർച്ച് 1-നും 31-നും ഇടയിൽ നിങ്ങൾക്ക് ഇഎംഐകളോ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളോ നൽകേണ്ടതില്ല എന്നല്ല. നിലവിലെ സാഹചര്യത്തിൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മൊറട്ടോറിയം എന്ന ഒരു ഓപ്ഷൻ നൽകുന്നുവെന്ന് മാത്രം. അതായത് ഇഎംഐ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്‌ക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാവുന്നതാണ്.

ഈ മൊറട്ടോറിയം വഴി ആർക്കൊക്കെ ആശ്വാസം ലഭിക്കും?

ഈ മൊറട്ടോറിയം വഴി ആർക്കൊക്കെ ആശ്വാസം ലഭിക്കും?

പ്രതിമാസം സ്ഥിരമായ ഒരു വരുമാനം ഇല്ലാത്തവർക്കും നിലവിലെ സാഹചര്യത്തിൽ ഗുരുതരമായ പണലഭ്യതാ പ്രതിസന്ധികൾ നേരിടുന്നവർക്കും റിസർവ് ബാങ്കിന്റെ ഈ തീരുമാനം വളരെ ആശ്വാസം പകരുന്നതാണ്. കൂടാതെ കൊറോണ പ്രതിസന്ധിയിൽ മാസ ശമ്പളം വെട്ടിക്കുറച്ചവർക്കും ലോക്ക്‌ഡൗൺ കാരണം ശമ്പളം ലഭിക്കാൻ കാലതാമസം നേരിടുന്നവർക്കും മൊറട്ടോറിത്തിന്റെ പ്രയോജനം ലഭിക്കും.

English summary

ആർ‌ബി‌ഐയുടെ മൊറട്ടോറിയത്തെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

Important things to know about RBI's moratorium on emi
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X