സമ്മാനങ്ങൾക്ക് ആദായനികുതി; ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തിന് നികുതി ഇല്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരസ്പരം സമ്മാനങ്ങൾ കൈമാറാത്ത ഇന്ത്യൻ ഉത്സവങ്ങൾ വളരെ അപൂർണ്ണമാണ്. പണം, സ്വർണം, വജ്രങ്ങൾ, ഓഹരികൾ, ഭൂമി തുടങ്ങിയ സാമ്പത്തിക സമ്മാനങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങൾ സുഹൃത്തുക്കളും കുടുംബങ്ങളും തമ്മിൽ കൈമാറ്റം ചെയ്യാറുണ്ട്. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ എല്ലായ്പ്പോഴും നികുതി രഹിതമായിരിക്കില്ല.

സമ്മാനങ്ങളുടെ മൂല്യം
 

സമ്മാനങ്ങളുടെ മൂല്യം

സമ്മാനങ്ങളുടെ മൂല്യം 50,000 രൂപ കവിയുകയാണെങ്കിൽ നിങ്ങൾ അവയ്ക്ക് നികുതി നൽകേണ്ടി വരും. 50,000 രൂപ വരെ വിലമതിപ്പുള്ള സമ്മാനങ്ങൾ പൂർണ്ണമായും നികുതി രഹിതമാണ്. എന്നാൽ ഈ തുക കടന്നാൽ മുഴുവൻ തുകയും നികുതി വിധേയമാകും. ഉദാഹരണത്തിന്, ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് 55,000 രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിൽ 55,000 രൂപ പൂർണമായും നികുതി നൽകേണ്ടതാണ്.

നികുതി ബാധകം

നികുതി ബാധകം

ഒരു വർഷത്തിനിടയിൽ ലഭിക്കുന്ന എല്ലാ സമ്മാനങ്ങളുടെയും ആകെ മൂല്യം, പണമായാലും മറ്റ് വസ്തുക്കളാണെങ്കിലും അമ്പതിനായിരം രൂപ കവിയുകയാണെങ്കിൽ ആ വർഷത്തിൽ ലഭിച്ച സമ്മാനങ്ങൾക്ക് ആദായനികുതി നിയമം സെക്ഷൻ 56 (2) വകുപ്പ് പ്രകാരം നികുതി ബാധകമാണ്. സമ്മാനത്തിന്റെ നികുതി നിർണ്ണയിക്കുന്നത് ഒരു വർഷത്തിൽ ലഭിച്ച സമ്മാനത്തിന്റെ മൊത്തം മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്.

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി

നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സമ്മാനങ്ങൾ

നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സമ്മാനങ്ങൾ

ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 56 പ്രകാരം ഐടി ആക്റ്റ് അനുസരിച്ച്, ഇനിപ്പറയുന്ന വ്യക്തികളെ ഭാര്യ, സഹോദരൻ, സഹോദരി, ജീവിതപങ്കാളിയുടെ സഹോദരൻ അല്ലെങ്കിൽ സഹോദരി, മാതാപിതാക്കളുടെ സഹോദരൻ അല്ലെങ്കിൽ സഹോദരി എന്നിവരെയൊക്കെയാണ് അടുത്ത ബന്ധുക്കളായി കണക്കാക്കുന്നത്.

മുതിർന്ന പൗരന്മാർക്ക് പ്രത്യേക ആദായനികുതി ആനുകുല്യങ്ങൾ; അറിയാം കൂടുതൽ വിശദാംശങ്ങൾ

സുഹൃത്തുക്കളുടെ സമ്മാനം

സുഹൃത്തുക്കളുടെ സമ്മാനം

സുഹൃത്തുക്കൾ 'ബന്ധു'യുടെ കീഴിൽ വരില്ല, അവരിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതി നൽകേണ്ടതാണ്. കൂടാതെ, വിവാഹ സമയത്ത് ലഭിക്കുന്ന സമ്മാനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഒരു വ്യക്തിയുടെ ജന്മദിനം, വാർഷികം മുതലായ അവസരങ്ങളിൽ ലഭിക്കുന്ന സമ്മാനത്തിന് നികുതി ഈടാക്കും.

എങ്ങനെ ആദായനികുതി റിട്ടേൺ സ്വയം ഫയൽ ചെയ്യാം?

English summary

Income Tax On Gifts; Gifts From Relatives Are Tax-Free | സമ്മാനങ്ങൾക്ക് ആദായനികുതി; ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തിന് നികുതി ഇല്ല

If the value of the gifts exceeds Rs 50,000, you will have to pay tax on them. Read in malayalam.
Story first published: Saturday, November 14, 2020, 12:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X