പേടിഎം മണിയിലൂടെ എന്‍പിഎസില്‍ നിക്ഷേപിക്കാം; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പ്ലാറ്റ്‌ഫോമായ പേടിഎം മണി വഴിയും നിങ്ങൾക്ക് നാഷണല്‍ പെന്‍ഷൻ സ്‌കീമിൽ (എന്‍പിഎസ്) നിക്ഷേപിക്കാം. കഴിഞ്ഞ വർഷം തന്നെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇതിനുള്ള അനുമതി നൽകിയിരുന്നു. അതിനാൽ തന്നെ പേടിഎം മണിയില്‍ രിജസ്ട്രര്‍ ചെയ്തിട്ടുള്ള നിക്ഷേപകര്‍ക്ക് മിനിട്ടുകൾക്കുള്ളിൽ തന്നെ എന്‍പിഎസില്‍ നിക്ഷേപിക്കാവുന്നതാണ്.

 

പേടിഎം മണി ഉപയോഗിച്ച് എൻ‌പി‌എസിൽ എങ്ങനെ നിക്ഷേപിക്കാം:

പേടിഎം മണി ഉപയോഗിച്ച് എൻ‌പി‌എസിൽ നിക്ഷേപം നടത്തുന്നതിന് നിങ്ങൾക്ക് പേടിഎം മണി ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. പേടിഎം മണി ആപ്പ് വഴി നിങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ നിക്ഷേപം നടത്താൻ കഴിയും. എൻ‌പി‌എസിന്റെ ടയർ 1 (ടാക്‌സ് സേവർ സ്കീം), ടയർ 2 (സീറോ ലോക്ക്-ഇൻ പീരിയഡ് സ്കീം) എന്നിവയിൽ നിക്ഷേപിക്കാനുള്ള അവസരം പേയ്‌മെന്റ് ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. പേടിഎം മണി വഴി എൻ‌പി‌എസിൽ നിക്ഷേപിക്കുന്നത് തടസ്സമില്ലാത്തതും സൗകര്യപ്രദവുമാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കിലേക്ക് കൂപ്പുകുത്തും: ഐഎംഎഫ്

 പേടിഎം മണിയിലൂടെ എന്‍പിഎസില്‍ നിക്ഷേപിക്കാം; അറിയേണ്ടതെല്ലാം

എൻ‌പി‌എസിൽ ആർക്കൊക്കെ നിക്ഷേപം നടത്താം. നേട്ടങ്ങൾ എന്തെല്ലാം

ഇന്ത്യൻ പൗരന്മാരായുള്ള 18 വയസിനും 60 വയസിനും ഇടയിലുള്ള ആർക്കും എൻപിഎസിൽ നിക്ഷേപം നടത്താവുന്നതാണ്. മാത്രമല്ല പ്രവാസികൾക്കും നിക്ഷേപിക്കാനാവും എന്നതാണ് എൻപിഎസിന്റെ മറ്റൊരു പ്ലസ് പോയ്ന്റ്. വരുമാനം ഇല്ലാതാകുകയോ നാമമാത്രമാകുകയോ ചെയ്യുന്ന വാര്‍ദ്ധക്യത്തില്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്നതിന് എല്ലാവര്‍ക്കും ചെറുപ്പത്തില്‍ തന്നെ ഉപയോ​ഗപ്പെടുത്താവുന്ന പദ്ധതി കൂടിയാണ് എന്‍പിഎസ് എന്ന നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം.

വന്ദേ ഭാരത് വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് പ്രവേശനമില്ലെന്ന് യുഎഇ

രാജ്യത്തെ ഗവൺമെന്റ് ജീവനക്കാർക്കായാണ് 2004-ൽ സർക്കാർ ഈ പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നതെങ്കിലും 2009-ൽ എല്ലാ വിഭാഗം ജനങ്ങൾക്കും അംഗമാവാൻ പറ്റുന്ന തരത്തിൽ പദ്ധതിയിൽ ഭേദഗതി വരുത്തിയതിനെ തുടർന്നാണ് എൻപിഎസ് കൂടുതൽ പ്രചാരം നേടിയത്. കൂടാതെ, സെക്ഷൻ 80 സിസിഡി (1) പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യവും സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം പ്രകാരം 50,000 രൂപ വരെ അധിക നികുതി കിഴിവും ലഭിക്കും. നേരത്തെ എൻപിഎസ് നിക്ഷേപം ആരംഭിച്ചവർക്ക് 60 വയസ്സിലെത്തുമ്പോൾ നിക്ഷേപ തുകയുടെ 60 ശതമാനം പിൻവലിക്കാം. ഇത് പൂർണമായും നികുതി രഹിതമാണ്.

English summary

Invest in NPS through PayTM Money; needed to know | പേടിഎം മണിയിലൂടെ എന്‍പിഎസില്‍ നിക്ഷേപിക്കാം; അറിയേണ്ടതെല്ലാം

Invest in NPS through PayTM Money; needed to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X