ഐആർ‌സി‌ടി‌സി ഇ-വാലറ്റ്; നിങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് തടസ്സരഹിതമാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇപ്പോൾ വളരെ ലളിതമായി മാറിയെങ്കിലും, നിങ്ങൾ ഇഷ്ടപ്പെടുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചിലപ്പോൾ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഐ‌ആർ‌സി‌ടി‌സിയുടെ ഇ-വാലറ്റ് സേവനങ്ങൾ‌ ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്യുന്നത് ലളിതവും തടസ്സരഹിതവും ഒപ്പം പണം ലാഭിക്കാൻ കഴിയുന്ന ഒരു ഓപ്‌ഷൻ കൂടിയാണ്‌.

ഇന്ത്യൻ റെയിൽ‌വേയുടെ ഒരു ഉപസ്ഥാപനമായ ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് (ഐ‌ആർ‌സി‌ടി‌സി) ഓൺലൈൻ ടിക്കറ്റിംഗ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. പേടിഎമ്മിൽ ഒക്കെ ചെയ്യുന്നതുപോലെ ഐ‌ആർ‌സി‌ടി‌സിയുടെ ഇ-വാലറ്റിൽ ഉപയോക്താക്കൾക്ക് റെയിൽവേയുടെ ടിക്കറ്റിംഗ് സേവനങ്ങൾക്ക് മൂന്‍കൂട്ടി പണം നിക്ഷേപിക്കാന്‍ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പേയ്‌മെന്റ് നടത്തുന്നതിന് ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റിൽ ലഭ്യമായ മറ്റ് പേയ്‌മെന്റ് ഓപ്ഷനുകൾക്കൊപ്പം ഐ‌ആർ‌സി‌ടി‌സിയുടെ ഇ-വാലറ്റും ഉണ്ടാകും. വാലറ്റ് ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കൾക്ക് സമയലാഭവും പേയ്‌മെന്റ് അംഗീകരിക്കുന്നതിനുള്ള നടപടികള്‍ ഒഴിവാക്കാനും കഴിയും.

 

ശ്രീ രാമായണ എക്‌സ്പ്രസ് മാർച്ച് 28 മുതൽ ഓടി തുടങ്ങും

ഐആർ‌സി‌ടി‌സി ഇ-വാലറ്റ്; നിങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് തടസ്സരഹിതമാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഐ‌ആർ‌സി‌ടി‌സിയുടെ ഇ-വാലറ്റ് സേവനം ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് നിരവധി നേട്ടങ്ങളുണ്ട്, അതായത് ഐആർ‌സി‌ടി‌സിയുടെ ഇ-വാലറ്റ് വഴി പേയ്‌മെന്റ് നടത്തുമ്പോൾ പ്രോസസ്സിംഗ് ഫീസായി ഈടാക്കുന്ന പണം ലാഭിക്കാൻ കഴിയും. കൂടാതെ ടിക്കറ്റ് ബുക്കുചെയ്യുമ്പോളുള്ള പേയ്‌മെന്റ് അംഗീകാര ഓപ്‌ഷൻ ഒഴിവാക്കി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇ-വാലറ്റ് ഉപയോക്താക്കൾക്ക് തടസ്സരഹിതമായ സേവനം നൽകുമെന്നും ഐആർ‌സി‌ടി‌സി അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ചും മാത്രമേ ഇ-വാലറ്റ് സേവനം ലഭ്യമാകൂ. കൂടാതെ റെയിൽ‌വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി മാത്രമേ വാലറ്റിലുള്ള ബാക്കി തുക ഉപയോഗിക്കാനും കഴിയൂ.

English summary

ഐആർ‌സി‌ടി‌സി ഇ-വാലറ്റ്; നിങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് തടസ്സരഹിതമാക്കുന്നത് എങ്ങനെയെന്ന് നോക്കാം | IRCTC e-wallet; How to make ticket booking seamless

IRCTC e-wallet; How to make ticket booking seamless
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X