എസ്‌ബി‌ഐ എടി‌എം കാർഡിന് കേട്പാട് സംഭവിച്ചോ? പുതിയ കാർഡിന് അപേക്ഷിക്കാൻ നാല് വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപയോക്താക്കൾക്ക് എസ്‌ബി‌ഐ എടി‌എം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ തെറ്റായി ഇടുകയോ ചെയ്താൽ തടയാനുള്ള സൗകര്യം ഫോൺ കോളും എസ്‌എം‌എസും വഴി ലഭ്യമാണ്. എടിഎം കാർഡ് നഷ്ടപ്പെട്ടാൽ രജിസ്റ്റർ ചെയ്ത അക്കൌണ്ടിലേക്ക് ലിങ്ക് ചെയ്തിട്ടുള്ള കാർഡ് ഉടൻ തന്നെ തടയണം. ഇതിനായി, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 'BLOCK കാർഡിന്റെ അവസാന നാല് അക്കങ്ങൾ 567676 എന്ന നമ്പറിലേക്ക് അയയ്ക്കുക. കാർഡ് തടയണമെന്ന നിങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചുകഴിഞ്ഞാൽ, ടിക്കറ്റ് നമ്പർ, തീയതി, സമയം എന്നിവ ഉൾക്കൊള്ളുന്ന ഒരു സ്ഥിരീകരണ എസ്എംഎസ് അലേർട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അയയ്ക്കും.

 

ടോൾ ഫ്രീ നമ്പർ

ടോൾ ഫ്രീ നമ്പർ

എസ്‌ബി‌ഐ എടി‌എം കാർഡ് ഫോൺ കോൾ വഴിയും തടയാൻ കഴിയും. എസ്‌ബി‌ഐ അക്കൌണ്ട് ഉടമകൾക്ക് കസ്റ്റമർ കെയറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാനും കാർഡ് ഉടനടി തടയാനും കഴിയും. ടോൾ ഫ്രീ നമ്പറായ 18004253800 അല്ലെങ്കിൽ 1800112211 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. പുതിയ എസ്‌ബി‌ഐ എടി‌എം കം ഡെബിറ്റ് കാർഡിന് അപേക്ഷിക്കുന്നതിനുള്ള നാല് വഴികൾ ചുവടെ നൽകിയിരിക്കുന്നു.

വെബ്‌സൈറ്റ്

വെബ്‌സൈറ്റ്

  • sbicard.comൽ ലോഗിൻ ചെയ്‌ത് നിങ്ങളുടെ പുതിയ കാർഡിനായുള്ള അഭ്യർത്ഥന നൽകാം. അതിനുശേഷം 'Request' ബട്ടണിൽ ക്ലിക്കുചെയ്യുക
  • തുടർന്ന് Reissue/Replace Card' എന്നീ ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്യുക.
  • അതിന് ശേഷം കാർഡ് നമ്പർ തിരഞ്ഞെടുത്ത് 'submit' ബട്ടണിൽ ക്ലിക്കുചെയ്യുക
മൊബൈൽ ആപ്പ്

മൊബൈൽ ആപ്പ്

  • എസ്ബിഐ കാർഡ് മൊബൈൽ അപ്ലിക്കേഷനിൽ പ്രവേശിച്ച് മുകളിൽ ഇടത് വശത്തുള്ള മെനു ടാബിൽ ടാപ്പുചെയ്യുക. തുടർന്ന് 'Service Request' ടാബിൽ നിന്ന് 'Reissue/Replace Card' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • കാർഡ് നമ്പർ തിരഞ്ഞെടുത്ത് 'submit' ബട്ടണിൽ ടാപ്പുചെയ്യുക.
മറ്റ് മാർഗങ്ങൾ

മറ്റ് മാർഗങ്ങൾ

  • sbicard.com/email ൽ ഔദ്യോഗിക മെയിൽ അയയ്ക്കാം
  • 1800 425 3800 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചും പരാതിപ്പെടാം
ഫീസ്

ഫീസ്

കാർഡ് വീണ്ടും ഇഷ്യൂ ചെയ്യുന്നതിനും മാറ്റി വാങ്ങുന്നതിനും നിങ്ങൾ 100 രൂപയും ബാധകമായ നികുതികളും അടയ്‌ക്കേണ്ടതുണ്ട്. ഇതിനായുള്ള അഭ്യർത്ഥന നൽകിയ ശേഷം, ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പുതിയ കാർഡ് ലഭിക്കും. എന്നാലും നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ചിലപ്പോൾ താമസം വന്നേക്കാം.

English summary

Is SBI ATM Card Damaged? Four ways to apply for a new card | എസ്‌ബി‌ഐ എടി‌എം കാർഡിന് കേട്പാട് സംഭവിച്ചോ? പുതിയ കാർഡിന് അപേക്ഷിക്കാൻ നാല് വഴികൾ

Four ways to apply for a new SBI ATM cum debit card. Read in malayalam
Story first published: Thursday, March 5, 2020, 17:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X