ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; ഇടപാട് സുരക്ഷിതമാക്കാൻ‍ നിങ്ങള്‍ ചെയ്യേണ്ടതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികളെക്കാള്‍ വളരെ വേഗതയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍, എംഎസ്എംഇകള്‍, ബിസിനസുകള്‍ എന്നിവയ്ക്കുള്ള പേയ്‌മെന്റുകള്‍ പരിരക്ഷിക്കേണ്ടത് അതിപ്രധാനമാണ്. ഡാറ്റ പേയ്‌മെന്റ് സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ഡിഎസ്‌സിഐ) പേപാല്‍ ഇന്ത്യയും ഡിജിറ്റല്‍ പണമിടപാടുകളിലെ തട്ടിപ്പ്, അപകടസാധ്യത എന്നിവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവിട്ടിരുന്നു.

 

അത്യാധുനിക ഓണ്‍ലൈന്‍ പേയ്‌മെന്റ് തട്ടിപ്പ് സംവിധാനങ്ങള്‍, പേയ്‌മെന്റ് പരിതസ്ഥിതിയിലെ ഭീഷണികള്‍, തട്ടിപ്പ് തടയുന്നതിനായുള്ള മികച്ച തന്ത്രങ്ങള്‍, വരാനിരിക്കുന്ന സാങ്കേതികവിദ്യകളുടെ പങ്ക്, പേയ്‌മെന്റ് പരിതസ്ഥിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ പങ്കാളികള്‍ക്കുള്ള ശുപാര്‍ശകള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ റിപ്പോര്‍ട്ട് ശ്രമിക്കുന്നു. തട്ടിപ്പ് കണ്ടെത്തുന്ന പ്രക്രിയ, അന്വേഷണം, നിയമനിര്‍മ്മാണ വെല്ലുവിളികള്‍ എന്നിവ ഉള്‍പ്പെടുന്ന ചില പ്രധാന പോരായ്മകള്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; ഇടപാട് സുരക്ഷിതമാക്കാൻ‍ നിങ്ങള്‍ ചെയ്യേണ്ടതെന്ത്?

ഉപയോക്താക്കള്‍ ഒരിക്കലും ക്രെഡന്‍ഷ്യലുകള്‍ (ഒടിപി, പിന്‍, സിവിവി) എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക, മള്‍ട്ടിഫാക്ടര്‍ പ്രാമാണീകരണം ഉപയോഗിക്കുക, എല്ലായ്‌പ്പോഴും വിശ്വസനീയമായതും ലൈസന്‍സുള്ളതുമായ സോഫ്റ്റ്‌വെയറുകളും ഉപകരണങ്ങളും ഉപയോഗിക്കുക, ആന്റി-വൈറസ്, ഫയര്‍വാള്‍ പോലുള്ള എന്‍ഡ്‌പോയിന്റ് സുരക്ഷ എന്നിവ ഉപയോഗിക്കാന്‍ റിപ്പോര്‍ട്ട് പറയുന്നു.

ഇതിനുപുറമെ, ആപ്ലിക്കേഷനുകള്‍ക്ക് ആവശ്യമായ അനുമതികള്‍ മാത്രം നല്‍കുന്നതും അവ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുന്നതും അജ്ഞാത സൈറ്റുകള്‍/ ആപ്ലിക്കേഷനുകള്‍, ഫിഷിംഗ്, മറ്റ് അഴിമതി രീതികള്‍ എന്നിവയില്‍ നിന്നുള്ള ഷോപ്പിംഗിനെക്കുറിച്ച് ജാഗ്രത പാലിക്കുന്നതിലൂടെയും തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. റീട്ടെയില്‍ വ്യവസായം പതിവായി റിസ്‌ക് അസസ്‌മെന്റ്, ഭീഷണി നിരീക്ഷണം, നൂതന ഡാറ്റ അനലിറ്റിക്‌സ് എന്നിവ നടത്തേണ്ടതുണ്ട്.

പേയ്‌മെന്റ് വ്യവസായം, സൈബര്‍ സുരക്ഷയില്‍ നിക്ഷേപത്തോടൊപ്പം സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നൊരു സംസ്‌കാരം സ്വീകരണിക്കണം. നിലവിലെ തട്ടിപ്പ് തടയല്‍, കണ്ടെത്തല്‍ സംവിധാനങ്ങള്‍ എന്നിവയില്‍ നുഴഞ്ഞ് കയറി ലൊക്കേഷന്‍ വിവരങ്ങള്‍, എഎംഇഐ പോലുള്ള ഉപകരണ വിശദാംശങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള ഭാവിയിലെ തട്ടിപ്പ് സാധ്യതകളെക്കുറിച്ചും ജാഗരൂകരായിരിക്കണമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

English summary

key things consumers and businesses should do to avoid online payment frauds | ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; ഇടപാട് സുരക്ഷിതമാക്കാൻ‍ നിങ്ങള്‍ ചെയ്യേണ്ടതെന്ത്?

key things consumers and businesses should do to avoid online payment frauds
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X