ആദായനികുതി റീഫണ്ട് വൈകിയോ? വിഷമിക്കേണ്ട, പലിശയടക്കം കിട്ടും പണം — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായനികുതി നിയമത്തിലെ സെക്ഷൻ 244 പ്രകാരം നികുതിദായകർക്ക് ലഭിക്കേണ്ട ആദായനികുതി റീഫണ്ടിന് കാലതാമസം നേരിട്ടാൽ പലിശ ലഭിക്കുന്നതാണ്. അതായത് നിങ്ങൾ കൃത്യമായ തീയതിക്കുള്ളിതന്നെ റിട്ടേൺ സമർപ്പിക്കുകയും എന്നാൽ റീഫണ്ട് വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പലിശ ലഭിക്കുന്നത്. എന്നാൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) നിർദ്ദേശമനുസരിച്ച്, മൂല്യനിർണ്ണയത്തിൽ വരുന്ന പിഴവ് കാരണമാണ് റിട്ടേൺ സമർപ്പിക്കാൻ കാലതാമസമുണ്ടായതെങ്കിൽ നികുതിദായകരുടെ റീഫണ്ടുകൾക്ക് പലിശ നിഷേധിക്കാൻ പാടില്ല. കൂടാതെ നികുതിദായകന് ലഭിക്കേണ്ട റീഫണ്ടിന് പലിശ നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ, ഉദ്യോഗസ്ഥർ തന്നെ അത് വിലയിരുത്തി ആ വ്യക്തിക്ക് രേഖാമൂലമുള്ള വിശദീകരണം നൽകുകയും വേണം.

 

സാധാരണയായി രണ്ട് സാഹചര്യങ്ങളിലാണ് റീഫണ്ട് നൽകുന്നത്

സാധാരണയായി രണ്ട് സാഹചര്യങ്ങളിലാണ് റീഫണ്ട് നൽകുന്നത്

മുൻകൂർ നികുതിയായോ അല്ലെങ്കിൽ ടിഡിഎസ് (സ്രോതസില്‍ നിന്നുള്ള നികുതി കിഴിവ്) ആയോ അധിക തുക അടയ്‌‌ക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും നികുതിദായകൻ സെൽഫ് അസെസ്സ്‌മെന്റ് നികുതി കൂടുതലായി അടയ്ക്കുന്ന സാഹചര്യങ്ങളിലും ആണ് സാധാരണയായി റീഫണ്ട് ലഭിക്കുന്നത്.

നികുതി

1) മുൻകൂർ നികുതി അല്ലെങ്കിൽ ടിഡിഎസ് ആയി അധിക തുക നൽകുകയും ജൂലൈ 31-ന് മുമ്പായി തന്നെ നിങ്ങൾ ഇതിന്റെ ഐടി റിട്ടേൺ ഫയൽ ചെയ്യുകയും ചെയ്‌ത സാഹചര്യങ്ങളിൽ റിട്ടേൺ വൈകുകയാണെങ്കിൽ, അസെസ്സ്‌മെന്റ് നടന്ന വർഷത്തെ ഏപ്രിൽ 1 മുതൽ റീഫണ്ട് ലഭിക്കേണ്ട തീയതി വരെയുള്ള കാലയളവിലേക്ക് നിങ്ങൾക്ക് പലിശ ലഭിക്കുന്നതാണ്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ രണ്ടാം ദിവസവും തകരാറിൽ

പലിശയാണ് കണക്കാക്കുക

ജൂലൈ 31-ന് ശേഷമാണ് നിങ്ങൾ റിട്ടേൺ സമർപ്പിച്ചതെങ്കിൽ, റിട്ടേൺ സമർപ്പിക്കുന്ന യഥാർത്ഥ തീയതി മുതലുള്ള പലിശയാണ് കണക്കാക്കുക. ചില കേസുകളിൽ, റീഫണ്ട് പലിശ പ്രതിമാസം 0.5% (പ്രതിവർഷം 6%) എന്ന നിരക്കിലാണ് നൽകുക. റീഫണ്ട് തുക യഥാർത്ഥ നികുതി ബാധ്യതയുടെ 10%-ത്തിൽ കുറവാണെങ്കിൽ, നികുതിദായകന് പലിശ ലഭിക്കുന്നതല്ല.

താരിഫ് വർദ്ധനവ്: വൊഡാഫോൺ ഐഡിയയ്ക്കും എയർടെല്ലിനും ആശ്വാസം, കോളടിച്ചത് ജിയോയ്ക്ക്

സെൽഫ് അസെസ്സ്‌മെന്റ് നികുതി

2) സെൽഫ് അസെസ്സ്‌മെന്റ് നികുതിയുടെ കാര്യത്തിൽ; നിശ്ചിത തീയതിക്ക് മുമ്പായി തന്നെ റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അടയ്ക്കേണ്ടി വന്ന അധിക തുകയുടെ പലിശ ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. ഇതുപോലെയുള്ള കേസുകളിൽ നികുതി അടച്ച അല്ലെങ്കിൽ റിട്ടേൺ സമർപ്പിച്ച തീയതി മുതലുള്ള കാലയളവിലേക്കാണ് പലിശ കണക്കാക്കുന്നത്. പ്രതിമാസം 0.5% (പ്രതിവർഷം 6%) എന്ന നിരക്കിൽ ആവും പലിശ നൽകുക. റീഫണ്ട് തുക യഥാർത്ഥ നികുതി ബാധ്യതയുടെ 10%-ത്തിൽ കുറവാണെങ്കിൽ, നികുതിദായകന് പലിശ ലഭിക്കുന്നതല്ല.


English summary

ആദായനികുതി റീഫണ്ട് വൈകിയോ? വിഷമിക്കേണ്ട, പലിശയടക്കം കിട്ടും പണം — അറിയേണ്ടതെല്ലാം | know about incometax refund interest

know about incometax refund interest
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X