മുതിർന്ന പൗരന്മാർക്കുള്ള എസ്‌സി‌എസ്എസ് അക്കൗണ്ട്; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിർന്ന പൗരന്മാർക്കായി സർക്കാർ പിന്തുണയോടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം (എസ്‌സി‌എസ്എസ്). വാർദ്ധക്യത്തിൽ സുരക്ഷ പ്രദാനം ചെയ്യുന്ന ദീർഘകാല നിക്ഷേപ ഓപ്ഷനായ എസ്‌സി‌എസ്എസിയുടെ കാലാവധി അഞ്ച് വർഷമാണ്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ 7.4 ശതമാനമാണ് പദ്ധതി വാഗ്‌ധാനം ചെയ്യുന്ന പലിശ നിരക്ക്. സാധാരണയായി ത്രൈമാസ അടിസ്ഥാനത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ പരിഷ്‌കരിക്കാറുണ്ട്.

 

സ്‌കീമിൽ ആർക്കൊക്കെ അംഗമാവാം?

സ്‌കീമിൽ ആർക്കൊക്കെ അംഗമാവാം?

മുതിർന്ന പൗരന്മാർക്ക് അതായത് 60 വയസ്സിനു മുകളിലുള്ള ആർക്കും ഒരു എസ്‌സി‌എസ്എസ് അക്കൗണ്ട് തുറക്കാൻ കഴിയും. വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ അക്കൗണ്ട് തുറക്കണമെന്ന വ്യവസ്ഥയിൽ 60 വയസ്സിൽ താഴെയുള്ളവരുടെ നിക്ഷേപം സാധാരണ നിലയിൽ സ്വീകരിക്കും. സൂപ്പർഇന്യൂവേഷൻ അല്ലെങ്കിൽ വിആർഎസിന് കീഴിൽ വിരമിച്ച വ്യക്തികൾക്കും പദ്ധതിയിൽ അംഗമാവാം. 50 വയസ്സ് പൂർത്തിയാക്കി വിരമിക്കുന്ന സൈനികർക്കും നിക്ഷേപം നടത്താം.

നിക്ഷേപ തുക

നിക്ഷേപ തുക

ഒരാൾക്ക് 1,000 രൂപയുടെ ഗുണിതങ്ങളായി പരമാവധി 15 ലക്ഷം രൂപ വരെ എസ്‌സി‌എസ്‌എസിൽ നിക്ഷേപിക്കാം. ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപ തുകയ്‌ക്ക് ചെക്ക് നൽകണം. ഒരു ലക്ഷത്തിന് താഴെയാണെങ്കിൽ ക്യാഷ് നൽകാം. 3 മാസം കൂടുമ്പോൾ 7.4% വാർഷിക പലിശ നിരക്കിലാണു വരുമാനം ലഭിക്കുക. 15 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 3 മാസം കൂടുമ്പോൾ 27,750 രൂപയാണ് പലിശയായി ലഭിക്കുക.

അക്കൗണ്ട് തുടങ്ങാൻ

അക്കൗണ്ട് തുടങ്ങാൻ

പോസ്റ്റ് ഓഫീസ് വഴിയോ അംഗീകൃത പൊതുമേഖലാ ബാങ്കുകൾ അല്ലെങ്കിൽ സ്വകാര്യബാങ്കുകൾ വഴിയോ അക്കൗണ്ട് തുറക്കാവുന്നതാണ്. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ പ്രായം, തിരിച്ചറിയൽ, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ നൽകണം. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമിൽ നോമിനേഷൻ നടത്തുന്നതിനുള്ള ഭാഗം പൂരിപ്പിച്ചുനൽകാൻ മറക്കരുത്.

ഐടി കമ്പനികൾക്ക് സന്തോഷ വാർത്ത! വീട്ടിലിരുന്ന് ജോലി ചെയ്യാം ഈ വർഷം അവസാനം വരെ, സർക്കാർ ഇളവ് നീട

നികുതി ആനുകൂല്യം

നികുതി ആനുകൂല്യം

സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങള്‍ക്ക് സെക്ഷൻ 80 സി പ്രകാരം ആദായനികുതി ആനുകൂല്യം ലഭിക്കാനും അര്‍ഹതയുണ്ട്. അർഹതയുള്ള മറ്റ് നിക്ഷേപങ്ങൾക്കൊപ്പം പരമാവധി ഒന്നര ലക്ഷം രൂപയുടെ കിഴിവാണു ലഭിക്കുക. കൂടാതെ ഒരു വർഷം പലിശ ഇനത്തിൽ ലഭിക്കുന്ന 50,000 രൂപ വരെ 80 ടിടിബി വകുപ്പ് പ്രകാരം കിഴിവ് ലഭിക്കും. ഇക്കാരണത്താൽ 50,000 രൂപ വരെയുള്ള പലിശയ്ക്ക് സ്രോതസ്സിൽ നികുതി കിഴിക്കുന്നുമില്ല.

കാര്‍ ലോണില്‍ വന്‍ തട്ടിപ്പ്? എച്ച്ഡിഎഫ്‌സി പുറത്താക്കിയത് ആറ് പേരെ! അറിയണം ഈ സത്യം

പലിശ

ഈ സ്കീമിലെ പലിശ ഓരോ പാദത്തിലും നൽകുന്നതിനാൽ ഇത് ഒരു സ്ഥിര വരുമാനമായി ഉപയോഗിക്കാനും കഴിയും. അതായത് മുതിർന്ന പൗരന്മാർക്ക് പണം പിൻവലിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. കൂടാതെ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ നിക്ഷേപ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

തൊഴിലാളികൾ 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്‌താൽ ഓവർടൈം വേതനം നൽകണം; കേന്ദ്രം

മുൻകൂർ പിൻവലിക്കൽ

മുൻകൂർ പിൻവലിക്കൽ

അഞ്ച് വർഷമാണ് നിക്ഷേപ കാലാവധി. ഈ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കാമെങ്കിലും പിഴ ഈടാക്കും. മാത്രമല്ല നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചാൽ പലിശയായി ഒന്നും ലഭിക്കില്ലെന്ന് ഓർക്കുക. ഒരു വർഷത്തിനും രണ്ട് വർഷത്തിനുമിടയിലാണ് പിൻവലിക്കുന്നതെങ്കിൽ ഒന്നര ശതമാനവും അതിനു ശേഷമാണെങ്കിൽ ഒരു ശതമാനവുമാണ് പിഴയായി കുറയ്ക്കുക.


English summary

know about SCSS account for senior citizens | മുതിർന്ന പൗരന്മാർക്കുള്ള എസ്‌സി‌എസ്എസ് അക്കൗണ്ട്; അറിയേണ്ടതെല്ലാം

know about SCSS account for senior citizens
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X