നിക്ഷേപിക്കാം മ്യൂച്വല്‍ ഫണ്ടുകളില്‍; അറിയേണ്ട 7 കാര്യങ്ങള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മികച്ച നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. നിക്ഷേപത്തിന്റെ കാര്യം വരുമ്പോള്‍ ഇന്നത്തെ യുവതലമുറ പ്രധാനമായും തിരഞ്ഞെടുക്കുന്നതും മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെ. ആദ്യമായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ ചിലപ്പോഴൊക്കെ ഇത്തിരി ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ അവര്‍ സുഹൃത്തുക്കളെയും കുടുംബാഗങ്ങളെയും സഹപ്രവര്‍ത്തകരെയും സഹായത്തിന് തേടുന്നു. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ച് പ്രാഥമിക ധാരണയുണ്ടാക്കുന്നത് മുന്നോട്ടുള്ള തീരുമാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. വിപണിയിലെ അപകടസാധ്യതകള്‍ കുറയ്ക്കാനും നിങ്ങളുടെ വരുമാനം വര്‍ധിപ്പിച്ച് ആഗ്രഹിക്കുന്ന തരത്തിലുള്ള സാമ്പത്തിക ലക്ഷ്യം കൈവരിക്കാനും നിക്ഷേപ വിദഗ്ധര്‍ സഹായിക്കുന്നു. ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി നിക്ഷേപകന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. അവയേതൊക്കെയെന്ന് വിശദമായി പരിശോധിക്കാം

 

1. ചെറിയ തുകകള്‍ നിക്ഷേപിക്കാം

1. ചെറിയ തുകകള്‍ നിക്ഷേപിക്കാം

ചിട്ടയായ നിക്ഷേപ പദ്ധതികളിലൂടെ (എസ്‌ഐപി) ചെറിയ തുകകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഓരോ മാസവും 500 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭ്യമാണ്. കൂടുതല്‍ പണം സ്വരൂപിക്കുന്നത് വരെ വലിയൊരു കാലയളവിലെ കാത്തിരിപ്പ് ആവശ്യമില്ലെന്നാണ് എസ്‌ഐപിയുടെ പ്രത്യേകത. മ്യൂച്വല്‍ ഫണ്ടുകള്‍ വഴി ലഭ്യമായ പണം നിക്ഷേപകന് പരമാവധി ഉപയോഗപ്പെടുത്താം. ഇതുവഴി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയും എന്നതാണ് മ്യൂച്വല്‍ ഫണ്ട് വഴിയുളള നിക്ഷേപത്തിന്റെ ഗുണം.

2. എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ഫണ്ടുകള്‍ ലഭ്യം

2. എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ഫണ്ടുകള്‍ ലഭ്യം

രണ്ടായിരത്തിലധികം സജീവ സ്‌കീമുകളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ നിക്ഷേപകര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ മ്യൂച്വല്‍ ഫണ്ട് വഴി തിരഞ്ഞെടുക്കാന്‍ പറ്റും. അപകടം കുറഞ്ഞ നിക്ഷേപങ്ങളാണ് നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത്തരത്തിലുള്ള പദ്ധതികളും മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭ്യമാണ്. മിതമായ റിസ്‌ക് എടുക്കാന്‍ പറ്റുന്ന ആളാണെങ്കില്‍ അത്തരക്കാര്‍ക്ക് ഹൈബ്രിഡ് ഫണ്ടുകള്‍ ലഭ്യമാണ്. റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ പറ്റുന്ന ആളാണെങ്കില്‍ ഓഹരി വിപണിയിലേക്ക് കാലെടുത്ത് വെക്കാം. നിക്ഷേപ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉയര്‍ന്ന അപകടസാധ്യതയുള്ള നിക്ഷേപമാണ് ഉയര്‍ന്ന നിരക്കിലുള്ള പ്രതിഫലം തരുന്നത്

3. വിവിധതരത്തിലുള്ള വിഭാഗങ്ങള്‍

3. വിവിധതരത്തിലുള്ള വിഭാഗങ്ങള്‍

രണ്ട് പ്രധാന അസറ്റ് ക്ലാസുകളിലാണ് ഒരു മ്യൂച്വല്‍ ഫണ്ട് സാധാരണയായി നിക്ഷേപം നടത്താറുള്ളത്. ഓഹരി, ഡെബ്റ്റ് എന്നിവയാണ് അവ. പലതരം ഷെയറുകളിലേക്കും സ്ഥിര വരുമാന മാര്‍ഗങ്ങളിലേക്കും എക്‌സ്‌പോഷര്‍ ലഭിക്കുമെന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് വഴി നിക്ഷേപകന്റെ നേട്ടം. ഉദാഹരണത്തിന് രണ്ടായിരം രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു കമ്പനിയുടെ മൂന്നോ നാലോ ഓഹരികള്‍ നിങ്ങള്‍ക്ക് ലഭിക്കും. പക്ഷേ മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഒരേ വിലയ്ക്ക് നിരവധി സ്റ്റോക്കുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിവിധ തരത്തിലുള്ള വിഭാഗങ്ങളുള്ളതിനാല്‍ കുറച്ച് സെക്യൂരിറ്റികള്‍ മോശം പ്രകടനം കാഴ്ച വെച്ചാല്‍ മറ്റ് സെക്യൂരിറ്റികള്‍ നഷ്ടം നികത്താന്‍ സഹായിക്കും. ഓഹരി വിപണികളെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിക്കാത്ത നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളിലെ വിവിധ തരം വിഭാഗങ്ങള്‍ പ്രയോജനപ്പെടും.

4. ഉയര്‍ന്ന ലിക്വിഡിറ്റി

4. ഉയര്‍ന്ന ലിക്വിഡിറ്റി

മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വലിയ തോതില്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്റെ പ്രധാന ഘടകം ഉയര്‍ന്ന ലിക്വിഡിറ്റിയാണ്. ഓപ്പണ്‍ എന്‍ഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏതു സമയത്തും യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്ന പണലഭ്യത പലവിധത്തില്‍ നിക്ഷേപകര്‍ക്ക് അനുഗ്രഹമാണ്. മ്യൂച്വല്‍ ഫണ്ടിലെ ഒന്നോ അതില്‍ അധികമോ ഫണ്ടുകള്‍ മോശം പ്രകടനം കാഴ്ച വെക്കുകയാണെങ്കില്‍ നിക്ഷേപകന് പണം പിന്‍വലിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഫണ്ടുകളിലേക്ക് പോകാവുന്നതാണ്. ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ ഉയര്‍ന്ന വരുമാനം നല്‍കുന്നവയാണ് ഡെറ്റ് ഫണ്ടാണ് ലിക്വിഡ് ഫണ്ടുകള്‍. ഏത് സമയത്തും പണം പിന്‍വലിക്കാനുള്ള സൗകര്യം അവ നല്‍കുന്നു.

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ; ഇന്ത്യയിലെ ഡാറ്റ നിരക്കുകള്‍ 10 മടങ്ങ് വര്‍ധിക്കും

5. നികുതി ബാധ്യത കുറയ്ക്കും

5. നികുതി ബാധ്യത കുറയ്ക്കും

ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത് വഴി നിക്ഷേപകര്‍ക്ക് ഇരട്ട ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. നികുതി ഇളവും സ്വത്ത് സമ്പാദിക്കലുമാണ് അവ. 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഇഎല്‍എസ്എസില്‍ നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. ഈ സെക്ഷന്‍ വഴി ഒരു വ്യക്തിക്ക് 1,50,000 രൂപ വരെ പ്രതിവര്‍ഷം കിഴിവ് ലഭിക്കും. സെക്ഷന്‍ 80 സി പ്രകാരം റിബേറ്റ് ലഭിക്കുന്ന എല്ലാ നിക്ഷേപങ്ങള്‍ക്കും ഇഎല്‍എസ്എസ് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.

യെസ് ബാങ്ക് പ്രതിസന്ധി: എൽ‌ഐ‌സി ഉപഭോക്താക്കൾക്കും പണി കിട്ടും, ഉടൻ ചെയ്യേണ്ടത് എന്ത്?

6. കാര്യക്ഷമമായ ചെലവ്

6. കാര്യക്ഷമമായ ചെലവ്

തികച്ചും ചെലവ് കുറഞ്ഞ രീതിയാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയെന്നത്. കാരണം ഒരു നിക്ഷേപകന്‍ നേരിട്ട് ഓഹരി വാങ്ങാനാണ് പദ്ധതിയിടുന്നതെങ്കില്‍ അവര്‍ക്ക് സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്, ബ്രോക്കറേജ് എന്നിവ നല്‍കേണ്ടി വരും. മാത്രമല്ല കൂടുതല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ തുക ചെലവാകുകയും ചെയ്യും. മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ ഫണ്ട് മാനേജര്‍മാരാണ് ഇടപാടുകള്‍ നടത്തുന്നത്. അതിനാല്‍ ഈ ചെലവുകളെല്ലാം ഒഴിവാക്കുകയും നിക്ഷേപകന് മികച്ച നേട്ടം ലഭിക്കുകയും ചെയ്യുന്നു.

കൊറോണ 'മഹാമാരി': സെൻസെക്സിൽ കനത്ത ഇടിവ്, 1700 പോയിന്റ് നഷ്ടം; നിഫ്റ്റി 10000ന് താഴെ

7. എസ്ഐപി വഴിയോ ലംപ്‌സം തുകകള്‍ വഴിയോ നിക്ഷേപിക്കാം

7. എസ്ഐപി വഴിയോ ലംപ്‌സം തുകകള്‍ വഴിയോ നിക്ഷേപിക്കാം

എല്ലാവര്‍ക്കും പ്രാപ്യമാകുന്ന തരത്തില്‍ വിവിധ തരം നിക്ഷേപങ്ങള്‍ നടത്താനുള്ള അവസരമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നത്. നിക്ഷേപകനെന്ന നിലയില്‍ ഒരാള്‍ക്ക് രണ്ട് തരത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താം. ഒറ്റത്തവണ ലംപ്‌സം പേയ്‌മെന്റ്, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ എന്നിവയാണ് അവ. നിങ്ങളുടെ കൈയ്യില്‍ വലിയൊരു തുകയാണ് ഉള്ളതെങ്കില്‍ ലംപ്‌സം തുക വഴി നിക്ഷേപിക്കാം. അല്ല കുറഞ്ഞ തുകയാണ് കൈയ്യിലുള്ളതെങ്കില്‍ എസ്‌ഐപി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് നിങ്ങളുടെ കൈവശം 1,44,000 രൂപയുണ്ടെങ്കില്‍ ലംപ്‌സം നിക്ഷേപം വഴി ഒറ്റത്തവണയായോ 12,000 രൂപ 12 പ്രതിമാസ ഗഡുക്കളായോ നിക്ഷേപിക്കാം. അതേസമയം വലിയൊരു തുക കൈയ്യില്‍ ഇല്ലെങ്കില്‍ ചുരുങ്ങിയത് 500 രൂപ മുതലുള്ള തുക എസ്‌ഐപി വഴിയും നിക്ഷേപിക്കാം. ഇന്ത്യയിലെ നിക്ഷേപ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള നിക്ഷേപ മാര്‍ഗമാണ് ഇത്.


English summary

നിക്ഷേപിക്കാം മ്യൂച്വല്‍ ഫണ്ടുകളില്‍; അറിയേണ്ട 7 കാര്യങ്ങള്‍ ഇവയാണ് | know these 7 things about mutual fund investments

know these 7 things about mutual fund investments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X