നേട്ടം ഇത്തവണയും ആവര്‍ത്തിക്കുമോ? കഴിഞ്ഞ 2 ഒക്ടോബറിലും ചുരുങ്ങിയത് 25% മുന്നേറിയ 6 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2022-23) രണ്ടാം പകുതിയിലേക്ക് ഇതിനകം പ്രവേശിച്ചു കഴിഞ്ഞു. രാജ്യത്തെ ഉത്സവ കാലത്തിനൊപ്പം രണ്ടാം സാമ്പത്തിക പാദത്തിലെ കോര്‍പറേറ്റ് റിസള്‍ട്ട് സീസണും ഇതോടെ സമാരംഭം കുറിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കഴിഞ്ഞ 2 വര്‍ഷങ്ങളിലേയും ഒക്ടോബര്‍ മാസത്തില്‍ ചുരുങ്ങിയത് 25 ശതമാനം നേട്ടം രേഖപ്പെടുത്തിയ ഓഹരികള്‍ ഏതൊക്കെയെന്ന് കണ്ടെത്തുന്നതിനായി ശ്രമിച്ചു.

ഈ അന്വേഷണത്തില്‍ കണ്ടെത്തിയ ഓഹരികളില്‍ നിന്നും 500 കോടിയിലധികം വിപണി മൂല്യമുള്ളവയെ വേര്‍തിരിച്ചപ്പോള്‍ 6 ഓഹരികളാണ് അവശേഷിച്ചത്. അവയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്

നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് (ഇന്ത്യ). 2011 മുതല്‍ ലോധ ഗ്രൂപ്പിന്റെ ഭാഗമാണ്. അതേസമയം 2020 ഒക്ടോബര്‍ മാസത്തില്‍ 63 ശതമാനവും 2021 ഒക്ടോബറില്‍ 165 ശതമാനം നേട്ടവും നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് (BSE : 504882) ഓഹരി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 4,500 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

  • നിലവില്‍ കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ല.
  • ആസ്തികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ലാഭം ഉത്പാദപ്പിക്കാന്‍ സാധിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.

Also Read: 50 രൂപയില്‍ താഴെയുള്ള 3 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്‌കില്‍ നേടാം ഇരട്ടയക്ക ലാഭംAlso Read: 50 രൂപയില്‍ താഴെയുള്ള 3 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്‌കില്‍ നേടാം ഇരട്ടയക്ക ലാഭം

ബൊറോസില്‍ റിന്യൂവബിള്‍സ്

ബൊറോസില്‍ റിന്യൂവബിള്‍സ്

രാജ്യത്തെ ഏക സോളാര്‍ ഗ്ലാസ് നിര്‍മാണ കമ്പനിയാണ് ബൊറോസില്‍ റിന്യൂവബിള്‍സ്. പ്രശസ്ത ഗ്ലാസ് നിര്‍മാണ കമ്പനിയായ ബൊറോസില്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തനം. ഗുജറാത്ത് ബോറോസില്‍ എന്ന പേരില്‍ 2010-ലായിരുന്നു തുടക്കമെങ്കിലും 2020-ല്‍ ബോറോസില്‍ ഗ്ലാസ് വര്‍ക്ക്‌സുമായി ലയിപ്പിച്ചാണ് ബോറോസില്‍ റിന്യൂവബിള്‍സ് രൂപീകരിച്ചത്.

അതേസമയം 2020 ഒക്ടോബര്‍ മാസത്തില്‍ 26 ശതമാനവും 2021 ഒക്ടോബറില്‍ 46 ശതമാനം നേട്ടം വീതവും ബോറോസില്‍ റിന്യൂവബിള്‍സ് (BSE: 502219, NSE : BORORENEW) ഓഹരി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 4,500 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

  • കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
  • മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉയര്‍ന്ന വരുമാനം ആര്‍ജിക്കാനുള്ള ശേഷി.
  • കഴിഞ്ഞ 2 വര്‍ഷമായി പണമൊഴുക്ക് വര്‍ധിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
ഗ്രീന്‍പാനല്‍

ഗ്രീന്‍പാനല്‍

പ്ലൈവുഡ്, എംഡിഎഫ് ബോര്‍ഡുകളും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്. അതേസമയം 2020 ഒക്ടോബര്‍ മാസത്തില്‍ 50 ശതമാനവും 2021 ഒക്ടോബറില്‍ 25 ശതമാനം നേട്ടവും ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ് (BSE: 542857, NSE : GREENPANEL) ഓഹരി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 415 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

  • കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
  • മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉയര്‍ന്ന വരുമാനം ആര്‍ജിക്കാനുള്ള ശേഷി.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയിലേക്കുള്ള പണമൊഴുക്ക് വര്‍ധിക്കുന്നു.
  • വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
ഓഥം ഇന്‍വെസ്റ്റ്മെന്റ്

ഓഥം ഇന്‍വെസ്റ്റ്മെന്റ്

ഓഹരി, കടപ്പത്രം, മ്യൂച്ചല്‍ ഫണ്ട് പോലെയുള്ള സെക്യൂരിറ്റികളിലെ നിക്ഷേപവും വായ്പാ സേവനങ്ങളും നല്‍കുന്ന ധനകാര്യ സേവന സ്ഥാപനമാണ് ഓഥം ഇന്‍വെസ്റ്റ്മെന്റ് & ഇന്‍ഫ്രാസ്ട്രക്ചര്‍. അതേസമയം 2020 ഒക്ടോബര്‍ മാസത്തില്‍ 29 ശതമാനവും 2021 ഒക്ടോബറില്‍ 40 ശതമാനം നേട്ടം വീതവും ഓഥം ഇന്‍വെസ്റ്റ്മെന്റ് (BSE : 539177) ഓഹരി രേഖപ്പെടുത്തി. ഇന്ന് 250 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയിന്മേലുള്ള ആദായം വര്‍ധന രേഖപ്പെടുത്തുന്നു.
  • കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
ബിഗ്ബ്ലോക്ക്

ബിഗ്ബ്ലോക്ക്

ചുടുകട്ടയ്ക്ക് പകരം ഉപയോഗിക്കുന്ന എയ്റേറ്റഡ് ഓട്ടോക്ലേവ്ഡ് കോണ്‍ക്രീറ്റ് (എഎസി) ബ്ലോക്കുകളുടെ നിര്‍മാണ, വിതരണ കമ്പനിയാണ് ബിഗ്ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍. പശ്ചിമേന്ത്യയിലെ ഏറ്റവും വലിയ എഎസി ബ്ലോക്ക് നിര്‍മാതാക്കളാണ്. അതേസമയം 2020 ഒക്ടോബര്‍ മാസത്തില്‍ 35 ശതമാനവും 2021 ഒക്ടോബറില്‍ 35 ശതമാനം നേട്ടവും ബിഗ്ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍ (BSE: 540061, NSE : BIGBLOC) ഓഹരി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 128 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

  • വാര്‍ഷികാടിസ്ഥാനത്തില്‍ ഓരോ സാമ്പത്തിക പാദത്തിലേയും അറ്റാദായവും ലാഭമാര്‍ജിനും വളര്‍ച്ച കാണിക്കുന്നു.
  • കഴിഞ്ഞ 4 പാദങ്ങളിലായി അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
ടാറ്റ ടെലി സര്‍വീസസ്

ടാറ്റ ടെലി സര്‍വീസസ്

ബ്രോഡ്ബാന്‍ഡ്, ടെലി കമ്മ്യൂണിക്കേഷന്‍, ക്ലൗഡ് സര്‍വീസ് ദാതാവ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് ടാറ്റ ടെലി സര്‍വീസസ്. അടുത്തിടെ കമ്പനിയുടെ പേര് ടാറ്റ ടെലി ബിസിനസ് സര്‍വീസസ് എന്നായി മാറ്റിയിട്ടുണ്ട്.

അതേസമയം 2020 ഒക്ടോബര്‍ മാസത്തില്‍ 167 ശതമാനവും 2021 ഒക്ടോബറില്‍ 48 ശതമാനം നേട്ടം വീതവും ടാറ്റ ടെലി സര്‍വീസസ് (BSE: 532371, NSE : TTML) ഓഹരി രേഖപ്പെടുത്തി. ഇന്ന് 102 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് ഇടിയുന്നു.
  • അറ്റാദായത്തിലും ലാഭമാര്‍ജിനിലും ഇടിവ് കാണിക്കുന്നു.
  • കഴിഞ്ഞ 2 പാദങ്ങളിലായി വരുമാനവും താഴുന്നു.
  • കമ്പനിയുടെ പലിശയടവ് വരുമാനത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

List Of 6 Small Cap Stocks Has Risen At least 25 Percentage In Last 2 October | കഴിഞ്ഞ 2 ഒക്ടോബറിലും ചുരുങ്ങിയത് 25% മുന്നേറിയ 6 ഓഹരികള്‍

List Of 6 Small Cap Stocks Has Risen At least 25 Percentage In Last 2 October. Read In Malayalam.
Story first published: Monday, October 3, 2022, 17:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X