2021-ന്റെ ആദ്യ പകുതിയിലെ അഭൂതപൂര്‍വമായ ബുള്‍ തരംഗത്തില്‍ നിരവധി ഓഹരികളാണ് മള്ട്ടിബഗറുകളായി പരിണമിച്ചത്. എന്നാല്‍ വര്‍ഷാവസാനത്തോടെ വിപണിയില്‍ നേരിടുന്ന തിരുത്തലിനെ തുടര്‍ന്ന് പറന്നുപൊങ്ങിയിരുന്ന മിക്ക ഓഹരികളും നിലം തൊടുന്നതിനും സാക്ഷിയായി. എന്നാല്‍ 2022-ലും മള്‍ട്ടിബാഗര്‍ നേട്ടം ആവര്‍ത്തിക്കുന്ന ചുരുക്കം ചില ഓഹരികളും വിപണിയിലുണ്ട്. എന്‍ജിനീയറിങ് വിഭാഗത്തിലുള്ള ഒരു സ്മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.

പിറ്റി എന്‍ജിനീയറിങ്
ഇലട്രിക്കല്‍ മോട്ടോറുകളുടെ സ്റ്റീല്‍ ലാമിനേഷന് നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് പിറ്റി എന്‍ജിനീയറിങ്. 1983-ലാണ് തുടക്കം. ഇന്‍ഡസ്ട്രിയല്‍ മോട്ടോര്‍സ്, ഡിസി മെഷീന്, ട്രാക്ഷന്‍ മോട്ടോര്‍, പമ്പ്, ട്രെയിന്‍ ലൈറ്റിങ് ജനറേറ്റര്‍, മെഡിക്കല്‍ ഉപകരണം, കാറ്റാടിയന്ത്രം തുടങ്ങിയ മേഖലകളിലേക്ക് വേണ്ട ലാമിനേഷന്, ഡൈ-കാസ്റ്റ് റോട്ടോര്‍, മോട്ടോര്‍ കോര്‍, ഘടക ഉപകപരണങ്ങളും നിര്‍മിക്കുന്നു. നിലവില്‍ 39,600 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുണ്ട്. ഇലട്രിക്കല്‍ ലാമിനേഷന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന സ്ഥാപനവുമാണിത്. ഔറംഗബാദിലും ഹൈദരാബാദിലുമായി 3 നിര്‍മാണ ശാലകളും പ്രവര്‍ത്തിക്കുന്നു.
Also Read: ഒരു വര്‍ഷത്തിനുള്ളില്‍ ഈ ടാറ്റ ഓഹരി റെക്കോഡ് ഉയരത്തിലേക്കെത്തും; കാരണമറിയാം

ഓഹരി വിശദാംശം
പിറ്റി എന്‍ജിനീയറിങ്ങിന്റെ ഓഹരികളുടെ 59.28 ശതമാനം വിഹിതവും പ്രമോട്ടറിന്റെ കൈവശമാണ്. ഇതില്‍ 20.47 ശതമാനം ഓഹരി വായ്പയെടുക്കാന്‍ ഈട് നല്‍കിയിട്ടുണ്ട്. അതേസമയം കമ്പനിയുടെ 40.43 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.73 ശതമാനമാണ്. ഓഹരിയിന്മേലുള്ള ആദായം 20 ശതമാനം നിരക്കിലും പ്രതിയോഹരി ബുക്ക് വാല്യൂ 88.60 രൂപയുമാണ്. എന്‍ജിനീയറിങ് ഓഹരികളുടെ ശരാശരി പിഇ അനുപാതം 27.25 ആയിരിക്കുമ്പോള്‍ പിറ്റി എന്ജിനീയറിങ്ങിന്റേത് 17.22 നിരക്കിലേ ഉള്ളൂവെന്നതും ശ്രദ്ധേയം. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 893 കോടിയാണ്.

സാമ്പത്തികം
ജനുവരി- മാര്‍ച്ച് പാദത്തില്‍ പിറ്റി എന്‍ജിനീയറിങ്ങ് നേടിയ സംയോജിത വരുമാനം 271.39 കോടിയായിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 59 ശതനാനം വര്‍ധനയാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റലാഭം 20 കോടിയും മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം ഇടിവും രേഖപ്പെടുത്തി. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പിറ്റി എന്‍ജിനീയറിങ്ങിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 15.8 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 13.8 ശതമാനവും അറ്റാദായത്തില്‍ 29.8 ശതമാനം വീതവും വളര്‍ച്ച പ്രകടമാക്കി.

അനുകൂല ഘടകം
പിറ്റി എന്‍ജിനീയറിങ്ങിന്റെ ഓഹരി വിലയുടെ ചരിത്രം നോക്കിയാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ കൃത്യമായ ഇടവേളകളില്‍ പുതിയ ഉയരം രേഖപ്പെടുത്തുന്നുണ്ട്. 2021 ഓഗസ്റ്റില്‍ 214 രൂപ നിലവാരത്തില്‍ അന്നത്തെ ഉയരം തൊട്ടപ്പോള്‍ പിന്നീടുള്ള ഇടവേളകളില്‍ 299 രൂപ (ജനുവരി 2022), 351 (ഏപ്രില്‍ 2022) ഉയരം പുതുക്കുന്നതും വ്യക്തമാണ്. ടെക്നിക്കല്‍ സൂചകമായ 'സൂപ്പര്‍ ട്രെന്‍ഡ്' നവംബര്‍ 2020 മുതല്‍ ഓഹരിയില്‍ പോസിറ്റീവാണ്. കൂടാതെ ഈ കാലയളവില്‍ ഓഹരിയുടെ ഒരു വര്‍ഷത്തെ ശരാശരി വില നിലവാരത്തിനും മുകളിലാണ് വിപണി വില തുടരുന്നത് എന്നതും ശ്രദ്ധേയം.

ലക്ഷ്യവില 550
ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 4 ശതമാനത്തോളം ഇടിവോടെ 279 രൂപ നിലവാരത്തിലാണ് പിറ്റി എന്‍ജിനീയറിങ്ങിന്റെ (BSE: 513519, NSE : PITTIENG) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ വില 270- 279 രൂപ നിലവാരങ്ങള്‍ക്കിടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് വെഞ്ചൂറ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. സമീപ ഭാവിയില്‍ ഓഹരിയുടെ വില 550 രൂപയിലേക്ക് ഉരുമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 250 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അതേസമയം ഒരു വര്‍ഷ കാലയളവിലെ പിറ്റി എന്‍ജിനീയറിങ് ഓഹരിയുടെ ഉയര്‍ന്ന വില 351 രൂപയും താഴ്ന്ന വില 122 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വിലയില്‍ 15 ശതമാനം തിരുത്തല്‍ നേരിട്ടു. ഇതോടെ ഈ വര്‍ഷത്തെ നേട്ടം 19 ശതമാനത്തിലേക്ക് ചുരുങ്ങി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 118 ശതമാനവും 3 വര്‍ഷത്തില്‍ 491 ശതമാനവും നേട്ടവും ഈ സ്മോള്‍ കാപ് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. നിലവില്‍ ഓഹരി നില്‍ക്കുന്നത് ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു താഴെയാണെങ്കിലും ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം തകരാതെ നോക്കുന്നുമുണ്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.