കൈയിൽ സ്വർണമുണ്ടോ? എങ്കിൽ ഇനി വീട്ടിലെത്തി വായ്പ നൽകും; സേവനവുമായി മുത്തൂറ്റ് ഫിനാൻസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവു വലിയ സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 'ലോണ്‍ അറ്റ് ഹോം' സേവനം ആരംഭിച്ചു. ഇടപാടുകാര്‍ക്ക് വീടിനു പുറത്തിറങ്ങാതെ തന്നെ സ്വര്‍ണം ഈടുവച്ചു വായ്പ എടുക്കാനുള്ള സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കമ്പനിയുടെ ലോണ്‍ അറ്റ് ഹോം ജീവനക്കാർ ഇടപാടുകാരന്റെ സൗകര്യവും സമയവും അനുസരിച്ച് വീട്ടിലെത്തി വായ്പ നൽകും. ഇടപാടുകാരന്റെ മുമ്പില്‍വച്ച് സ്വര്‍ണാഭരണങ്ങള്‍ ഡിജിറ്റലായി പരിശോധിക്കുകയും സ്വര്‍ണ വായ്പയ്ക്ക് ആവശ്യമായ രേഖകൾ തയാറാക്കുകയും ചെയ്യും.

വായ്പ തുക അക്കൌണ്ടിൽ
 

വായ്പ തുക അക്കൌണ്ടിൽ

നടപടികൾ പൂർത്തിയായാൽ വായ്പ അപ്പോൾ തന്നെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. കോവിഡ്-19 ഉയര്‍ത്തിയ സുരക്ഷാ ആശങ്കളെ ഇല്ലാതാക്കി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോണ്‍ അറ്റ് ഹോം പദ്ധതിക്കു രൂപം നല്‍കിയിട്ടുള്ളതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഇതുവഴി മുത്തൂറ്റ് ഫിനാന്‍സ് ഇനി നിങ്ങളുടെ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ സേവനം

ഡിജിറ്റല്‍ സേവനം

ആപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റല്‍ സേവനമാണ് ലോണ്‍ അറ്റ് ഹോം. ഉപഭോക്താവിന് ലോണ്‍ അറ്റ് ഹോം മൊബൈല്‍ ആപ്പ്, പോര്‍ട്ടല്‍ തുടങ്ങിയവ വഴി ഈ വായ്പയ്ക്ക് അപേക്ഷിക്കാം. ലോണ്‍ അറ്റ് ഹോം ആപ്പ് വഴി അപേക്ഷ ലഭിച്ചാലുടന്‍ തത്സമയം തന്നെ അവ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് വീഡിയോ വഴി കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നാണ് ലോണ്‍ അറ്റ് ഹോം സ്റ്റാഫ് ഉപഭോക്താവിന്റെ സൗകര്യം അനുസരിച്ച് വീട് സന്ദര്‍ശിക്കുകയും വായ്പ പൂര്‍ത്തിയാക്കുകയും ചെയ്യുന്നത്.

ബാങ്ക് വായ്പകൾക്ക് നിങ്ങൾ ജാമ്യം നിൽക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

കൊവിഡ് പ്രതിസന്ധിയിലും വളർച്ച

കൊവിഡ് പ്രതിസന്ധിയിലും വളർച്ച

കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നിക്ഷേപകരെ നിരാശപ്പെടുത്തിയില്ല. മാർച്ച് പാദത്തിലെ മുത്തൂറ്റിന്റെ അറ്റാദായം ബ്ലൂംബെർഗ് കണക്കാക്കിയതിനേക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 59% നേട്ടമാണ് ഇത്തവണ മുത്തൂറ്റിനുള്ളത്. മുത്തൂറ്റിന്റെ ആസ്തി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22% വളർച്ച നേടി.

ദിവസങ്ങളോളം ബാങ്കിൽ കയറിയിറങ്ങേണ്ട, മിനിട്ടുകൾക്കുള്ളിൽ ഈ ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പ റെഡി

സ്വ‍‍ർണ വായ്പയ്ക്ക് ഡിമാൻഡ്

സ്വ‍‍ർണ വായ്പയ്ക്ക് ഡിമാൻഡ്

മികച്ച അസറ്റ് ക്ലാസായി കണക്കാക്കുന്ന സ്വർണം പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച നേട്ടം കൈവരിക്കുകയും വായ്പ എടുക്കുന്നത് കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു. സ്വർണ്ണ വില കുത്തനെ ഉയരുന്നതും ലോക്ക്ഡൌണും മറ്റും സ്വർണ്ണ വായ്പയുടെ ഡിമാൻഡ് ഉയർന്നത് മുത്തൂറ്റിന് നേട്ടമായിട്ടുണ്ട്.

ഇപിഎഫിൽ നിന്നും ഭവന വായ്‌പ ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെ?

English summary

Muthoot Finance Loan at Home Scheme details here | കൈയിൽ സ്വർണമുണ്ടോ? എങ്കിൽ ഇനി വീട്ടിലെത്തി വായ്പ നൽകും; സേവനവുമായി മുത്തൂറ്റ് ഫിനാൻസ്

Muthoot Finance Ltd, the country's largest gold financing company, launched 'Loan at Home' service. Read in malayalam.
Story first published: Wednesday, July 1, 2020, 19:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X