നാളെ മുതൽ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകൾക്ക് പുതിയ നിയമം, കാർഡ് എടുക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ച്ച് 16 -ന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാനിരിക്കുന്നവരാണോ നിങ്ങള്‍? ആണെങ്കില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. പുതിയ ഉപഭോക്താക്കള്‍ മാര്‍ച്ച് 16-ന് ശേഷം ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഉപഭോക്തൃ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായി മാര്‍ച്ച് 16 മുതല്‍ ചില മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ജനുവരി 15 -ന് പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചിരുന്നു.

 

പുതിയ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാവുന്ന മാറ്റങ്ങള്‍ :

1

1. ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്ട്‌ലെസ് ഇടപാടുകള്‍, അന്താരാഷ്ട്ര ഇടപാടുകള്‍, സിഎന്‍പി ഇടപാടുകള്‍ (കാര്‍ഡ് നോട്ട് പ്രസന്റ്) എന്നിവ സംബന്ധിച്ച വിവരങ്ങളും സേവനങ്ങളും പുതിയ ഉപയോക്താക്കള്‍ സജ്ജീകരിക്കേണ്ടതുണ്ട്.

2. മാര്‍ച്ച് 16 മുതല്‍ ഉപയോക്താക്കള്‍ക്ക് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎമ്മുകള്‍, ഇന്ററാക്ടിവ് വോയ്‌സ് റെസ്‌പോണ്‍സ് എന്നിവ ഉപയോഗിച്ച് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഒരു ഓണ്‍-ഓഫ് ഓപ്ഷന്‍, ഇടപാട് പരിധി ഓപ്ഷന്‍ എന്നിവ ഉണ്ടായിരിക്കും. ഈ സേവനങ്ങള്‍ 24X7 സമയത്തും ലഭ്യമായിരിക്കും.

2

3. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍, ഇവയില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍-ഓഫ് ചെയ്യാനുള്ള ഓപ്ഷനോ അല്ലെങ്കില്‍ നിശ്ചിത പരിധിക്കുള്ളില്‍ സാധുതയുള്ള ഇടപാട് പരിധി സജ്ജമാക്കാനോ അനുവദിക്കും. ആഭ്യന്തരമോ രാജ്യാന്തരമോ ആയ ഏത് തരത്തിലുള്ള ഇടപാടുകള്‍ക്കും ഇത് ബാധകമായിരിക്കും.

4. പോയിന്റ് ഓഫ് സെയില്‍ വഴിയുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍, എടിഎമ്മുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, അല്ലെങ്കില്‍ കോണ്‍ടാക്ട്‌ലെസ് ഇടപാടുകള്‍ എന്നിവ മുഖേനയും ഈ സൗകര്യം പ്രവര്‍ത്തിക്കും.

3

നിലവിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

പുതിയ ഉപഭോക്താക്കള്‍ മാത്രമല്ല, നിലവിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ഇതുവരെയും ഓണ്‍ലൈന്‍, അന്താരാഷ്ട്ര, കോണ്‍ടാക്ട്‌ലെസ് ഇടപാടുകള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടില്ലയെങ്കില്‍ ഇവ പ്രവര്‍ത്തനരഹിതമാവുന്നതാണ്. ഇത്തരത്തിലുള്ള കാര്‍ഡുകള്‍ മുന്‍പത്തെ പോലെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഉത്തരവാദിത്തം ഉപയോക്താവില്‍ നിക്ഷിപ്തമായിരിക്കും. സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നുള്ള ഈ അറിയിപ്പുകള്‍ വലിയ പ്രാധാന്യമാണ് അര്‍ഹിക്കുന്നത്.

English summary

മാര്‍ച്ച് 16-ന് ശേഷം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ലഭിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക

new credit debit card holders all you need to know about transactions after march 16.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X