പാൻ കാർ‍ഡ് കൈയിൽ ഇല്ലേ? പകരം ഉപയോ​ഗിക്കാവുന്ന ചില രേഖകൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതിദായകരെ വിലയിരുത്തുന്നതിനായി ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് യുണീക്ക് ഐഡിയാണ് പാൻ നമ്പർ. ബാങ്ക് അക്കൗണ്ട് തുറക്കൽ, നികുതി നൽകൽ, ടിക്കറ്റ് ബുക്ക് ചെയ്യൽ തുടങ്ങി നിരവധി സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് പാൻ കാർഡ് ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ്. പാൻ കാർഡ്, ആധാർ എന്നിവയുമായി ബന്ധപ്പെട്ട വിവിധ മാറ്റങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചിരുന്നു. ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ പാൻ, ആധാർ കാർഡ് എന്നിവ പരസ്പരം മാറി ഉപയോഗിക്കാമെന്നാണ് ധനമന്ത്രിയുടെ നിർദ്ദേശം.

 

പാൻകാർഡ് നി‍ർബന്ധം

പാൻകാർഡ് നി‍ർബന്ധം

1961ലെ ആദായനികുതി നിയമം സെക്ഷൻ 139 എ പ്രകാരം, നികുതി വരുമാനമുള്ളവർക്കും ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. അഥവാ നിങ്ങളുടെ കൈയിൽ പാൻ കാർഡ് ഇല്ലെങ്കിൽ താഴെ പറയുന്ന രേഖകൾ നിങ്ങൾക്ക് പകരം ഉപയോ​ഗിക്കാവുന്നതാണ്.

പാൻ കാർഡ് നഷ്ട്ടപ്പെട്ടോ? വെറും 50 രൂപയ്ക്ക് പുതിയ കാർഡ് ലഭിക്കുന്നത് എങ്ങനെ?

ആധാർ കാർഡ്

ആധാർ കാർഡ്

പാൻ കാർഡ് ആവശ്യമുള്ളിടത്ത് പകരമായി ആധാർ കാർഡ് ഉപയോഗിക്കാവുന്നതാണ്. ആധാറിന്റെയും പാനിന്റെയും പരസ്പര കൈമാറ്റം സെപ്റ്റംബർ മുതലാണ് പ്രാബല്യത്തിൽ വന്നത്. ആദായ നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ അനുസരിച്ച് പാൻ ആവശ്യമുള്ളിടത്ത് ആധാർ നമ്പർ നൽകാം.

പാൻ കാർഡ് അത്ര നിസാരമല്ല, നിങ്ങളുടെ പാൻ കാർഡുകൾ പരിശോധിക്കുന്നത് ഇങ്ങനെ

പണമിടപാട്

പണമിടപാട്

50,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് ആദായനികുതി വകുപ്പ് പാൻ നമ്പർ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പാൻ കാർഡ് നിർബന്ധമായ മറ്റെല്ലാ ആവശ്യങ്ങൾക്കും ആധാർ കാർ‍ഡ് സമർപ്പിക്കാം. പണമിടപാടുകൾക്കും പാനിന് പകരം ആധാർ ഉപയോ​ഗിക്കാവുന്നതാണ്. ആധാർ സ്വീകരിക്കുന്നതിനായി ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ബാക്കെൻഡ് നവീകരിക്കണമെന്നും റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കിയിരുന്നു.

ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി; ഇനി അവസാന തീയതി എന്ന്?

പാൻ കാർഡ് നിർബന്ധം

പാൻ കാർഡ് നിർബന്ധം

പാൻ കാർഡിന് പകരം ആധാർ ഉപയോ​ഗിക്കാമെങ്കിലും ചില പ്രത്യേക ആവശ്യങ്ങൾക്ക് പാൻ കാർഡ് നി‍ർബന്ധമാണ്. അതായത് 50,000 രൂപയിൽ കൂടുതൽ വിലമതിക്കുന്നഹോട്ടൽ അല്ലെങ്കിൽ വിദേശ യാത്രാ ബിൽ പോലുള്ള പണമിടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്. 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള സ്ഥാവര വസ്‌തുക്കൾ വാങ്ങുന്നതിനും പാൻ നിർബന്ധമാണ്.

ഫോം 60

ഫോം 60

പാൻ കാർഡിന് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു രേഖയാണ് ഫോം 60. ഈ ഫോം നിങ്ങൾക്ക് പാൻ ഇല്ലെന്നും നിങ്ങളുടെ വരുമാനം നികുതി നൽകാവുന്ന പരിധിക്കു താഴെയാണെന്നും വ്യക്തമാക്കുന്ന ഒന്നാണ്. പാൻ ഇല്ലാത്തവർക്ക് മാത്രമേ ഈ ഫോം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നിങ്ങൾക്ക് പാൻ കാർഡ് ഇല്ലാത്തിതിനാൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഫോം 60 ഉപയോഗിക്കാം

malayalam.goodreturns.in

English summary

പാൻ കാർ‍ഡ് കൈയിൽ ഇല്ലേ? പകരം ഉപയോ​ഗിക്കാവുന്ന ചില രേഖകൾ ഇതാ..

The PAN number is a 10-digit unique ID issued by the Income Tax Department to assess taxpayers. Today, PAN cards are one of the most important documents for bank account opening, tax credits and ticket booking. Read in malayalam.
Story first published: Friday, November 8, 2019, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X