ബിര്‍ളയുടെ ആ പ്രഖ്യാപനത്തോടെ പെയിന്റ് ഓഹരികളെല്ലാം നിന്നനിൽപ്പിൽ 'ചുവന്നു'! കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയാണ് പെയിന്റുകളുടേത്. കഴിഞ്ഞ 2 പതിറ്റാണ്ടുകളായി രണ്ടക്ക നിരക്കിലുള്ള വളര്‍ച്ച നിരക്ക് പ്രകടപ്പിക്കുന്നു. രാജ്യത്തെ പെയിന്റ് വിപണിക്ക് നിലവില്‍ 70,000 കോടിയോളം രൂപയുടെ മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍. 3,000-ലേറെ കമ്പനികള്‍ ഈ മേഖലയില്‍ പ്രവവര്‍ത്തിക്കുന്നുണ്ടെങ്കിലും മുന്‍നിരയിലുള്ള ഒരുകൂട്ടം കമ്പനികളാണ് വിപണിയെ നിയന്ത്രിക്കുന്നത്. ഈ മേഖലയില്‍ 75 ശതമാനം വരുമാനവും വര്‍ണഛായങ്ങളും മോടിപിടിപ്പിക്കാനുള്ള പെയിന്റുകളും ബാക്കി 25 ശതമാനം വ്യാവസായിക പെയിന്റുകളുമാണ് സംഭാവന ചെയ്യുന്നത്.

 

ഏഷ്യന്‍ പെയിന്റ്‌സ്

ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡിഗോ, ബെര്‍ജര്‍ പെയിന്റ്‌സ് തുടങ്ങിയവ ഈ മേഖലയിലെ പ്രമുഖ കമ്പനികളാണ്. ഒട്ടുമിക്ക ആഗോള വന്‍കിട കമ്പനികളും ഇതിനോടകം ഇന്ത്യന്‍ പെയിന്റ് വിപണിയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പെയിന്റ് വ്യവസായത്തിന്റെ അനുബന്ധ മേഖലകളാണ് പ്രിന്റിങ്ങിനുള്ള മഷി, പശ, വായുവും ജലവും കയറാതിരിക്കാന്‍ ഒട്ടിക്കുന്ന സീലന്റുകള്‍, കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍ എന്നിവ. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ രാജ്യത്തെ പ്രമുഖ സംരംഭകരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അഭിമാന കമ്പനികളിലൊന്നായ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ കഴിഞ്ഞ ദിവസത്തെ ഒരു പ്രഖ്യാപനത്തോടെ ഇന്നു രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോള്‍ പെയിന്റ് ഓഹരികളെല്ലാം തകര്‍ച്ച നേരിട്ടു.

വൈവിധ്യവത്കരിക്കപ്പെട്ട

വന്‍തോതില്‍ വൈവിധ്യവത്കരിക്കപ്പെട്ട ലാര്‍ജ് കാപ് കമ്പനിയായ ഗ്രാസിം ഇന്‍ഡസ്ട്രീസ് കഴിഞ്ഞ വര്‍ഷം തന്നെ പെയിന്റ് നിര്‍മാണത്തിലേക്കും കടക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനായി 5,000 കോടി മാറ്റിവയ്ക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം പെയിന്റ് മേഖലയിലേക്കുള്ള നിക്ഷേപം ഇരിട്ടയായി ഉയര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ആകെ 1.33 കോടി ലിറ്റര്‍ പെയിന്റ് ഉത്പാദന ശേഷിയാണ് വിഭാവനം ചെയ്യുന്നത്. 2024 സാമ്പത്തിക വര്‍ഷത്തോടെ വിപണിയില്‍ അരങ്ങേറുമെന്നും പ്രഖ്യാപിച്ചതോടെയാണ് പ്രമുഖ പെയിന്റ് കമ്പനികളുടെ ഓഹരികള്‍ വ്യാപാരത്തിനിടെ നഷ്ടത്തിലേക്ക് വീണത്.

Also Read: ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇന്നു വീണു; ഈ മിഡ് കാപ് സിമന്റ് ഓഹരി എന്തു ചെയ്യണം?

കാരണം

കാരണം

പെയിന്റ് മേഖലയിലെ നിക്ഷേപം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ വര്‍ധിത വീര്യത്തോടെ മത്സരത്തിന് തയ്യാറാണെന്ന സൂചനയാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു നീക്കത്തിലൂടെ വിപണി വിഹിതത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം മുന്‍നിര കമ്പനികള്‍ക്കു തന്നെയായിരിക്കും. ഇതോടെ ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ 3 ശതമാനത്തിലേറെയും ഇന്‍ഡിഗോ പെയിന്റ്‌സ് 1.5 ശതമാനവും ബെര്‍ജര്‍ പെയിന്റ്‌സ് 4 ശതമാനവും ഷാലിമാര്‍ പെയിന്റ്‌സ് 0.4 ശതമാനം വീതവും തിരച്ചടിയേറ്റു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 2.5 ശതമാനത്തിലധികം ഉയര്‍ന്നു.

ജിന്‍ഡാലും

നേരത്തെ മറ്റൊരു പ്രമുഖ ബിസിനസ് ഗ്രൂപ്പായി ജിന്‍ഡാലും പെയിന്റ് വിപണിയിലേക്ക് രംഗപ്രവേശം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇതിനെ തുടര്‍ന്ന് കമ്പനികളുടെ ലാഭക്ഷമത ഇടിയുമെന്ന വിലയിരുത്തലില്‍ പെയിന്റ് ഓഹരികള്‍ സമീപകാലത്ത് പിന്നാക്കം നില്‍ക്കുകയായിരുന്നു. പെയിന്റ് നിര്‍മാണത്തിന് ആവശ്യമായ 30- 40 ശതമാനത്തോളം അസംസ്‌കൃത വസ്തുക്കളും പെട്രോളിയം ഘടകങ്ങളാണ്. ഈ വര്‍ഷം കൂഡ് വിലയില്‍ 50 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: കെമിക്കല്‍, ഓട്ടോ ഓഹരികളിൽ 'ബെറ്റുവെച്ച്' വിദേശ ബ്രോക്കറേജുകള്‍; പറന്നുയരാന്‍ ടാറ്റ മോട്ടോര്‍സും!

ഗ്രാസിം ഇന്‍ഡസ്ട്രീസ്

അലങ്കാര വര്‍ണങ്ങളുടെ വിപണിയിലെ ഉണര്‍വും ആവശ്യകതയും മുന്നില്‍ക്കണ്ടാണ് നേരത്തെ നിശ്ചയിച്ചിരുന്ന നിക്ഷേപം ഉയര്‍ത്തുന്നതെന്ന് ഗ്രാസിം ഇന്‍ഡസ്ട്രീസ് (BSE: 500300, NSE : GRASIM) വ്യക്തമാക്കി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 കോടിയുടെ നിക്ഷേപമാണ് പദ്ധതിയിടുന്നത്. ഇതിലൂടെ 1.33 കോടി ലിറ്റര്‍ പെയിന്റ് നിര്‍മിക്കാനുള്ള വാര്‍ഷിക ഉത്പാദന ശേഷിയാണ് ലക്ഷ്യമിടുന്നത്. ഇത് നിലവിലെ മുന്‍നിരക്കാരനായ ഏഷ്യന്‍ പെയിന്റ്‌സിന്റെ ഉത്പാദന ശേഷിക്ക് (1.7 കോടി ലിറ്റര്‍) തൊട്ടടുത്തും ബെര്‍ജര്‍ പെയിന്റ്‌സ്, കന്‍സായി നെറോലാക് ഇന്ത്യ തുടങ്ങിയ കമ്പനികളുടെ സ്ഥാപിത ശേഷിയേക്കാള്‍ കൂടുതലുമാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഗ്രാസിം ഇന്‍ഡസ്ട്രീസ്

ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ കമ്പനികളിലൊന്നാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ്. 1947ല്‍ ടെക്സ്‌റ്റൈല്‍ മേഖലയിലാണ് തുടക്കമെങ്കിലും യഥാസമയത്ത് വൈവിധ്യവത്കരണം നടത്തുകയും ആ മേഖലകളില്‍ മുന്‍നിരയിലെത്താനും മികച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ വിസ്‌കോസ് റയോണ്‍ നിര്‍മാതാവാണ്. കൂടാതെ ക്ലോര്‍ആല്‍ക്കലി, ലിനന്‍ ഉത്പന്നങ്ങള്‍ എന്നിവയില്‍ രാജ്യത്ത് മുന്‍പന്തിയിലുമാണ്. സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍, വിഎസ്എഫ്, കാസ്റ്റിക് സോഡ, രാസവളം തുടങ്ങിയവയും ഗ്രാസിം ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്നു.

അള്‍ട്രാടെക് സിമന്റ്, ആദിത്യ ബിര്‍ള കാപ്പിറ്റല്‍ എന്നിവ ഉപകമ്പനികളാണ്. കഴിഞ്ഞ 5 വര്‍ഷമായി 20.3 ശതമാനം തോതില്‍ വരുമാനത്തില്‍ വാര്‍ഷിക വളര്‍ച്ചയും ലാഭത്തില്‍ 15.8 ശതമാനം വാര്‍ഷിക വളര്‍ച്ചയും നിലനിര്‍ത്തുന്നുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Paint Stocks Crash: Aditya Birla Group Large Cap Company Grasim Industries Announcement Makes Setback

Paint Stocks Crash: Aditya Birla Group Large Cap Company Grasim Industries Announcement Makes Setback
Story first published: Wednesday, May 25, 2022, 12:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X