ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന സമ്പാദ്യ പദ്ധതി അല്ലെങ്കിൽ നിക്ഷേപ മാർഗവും ഇത് തന്നെയാണ്. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ കഴിയുന്ന 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധികളിൽ ബാങ്ക് എഫ്ഡികൾ ലഭ്യമാണ്.

വിവിധ തരം എഫ്ഡികൾ
രണ്ട് തരത്തിലുള്ള സ്ഥിര നിക്ഷേപ പിൻവലിക്കലുകളുണ്ട്.
- കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള എഫ്ഡി പിൻവലിക്കൽ
- കാലാവധി പൂർത്തിയായ ശേഷമുള്ള എഫ്ഡി പിൻവലിക്കൽ
എസ്ബിഐ എടിഎം കാർഡ് കൈയിലുണ്ടോ? ഒരു ദിവസം അക്കൌണ്ടിൽ നിന്ന് എത്ര രൂപ പിൻവലിക്കാം?

പിഴ
പെട്ടെന്നുള്ള ആവശ്യങ്ങൾ ഉണ്ടായാൽ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് എളുപ്പത്തിൽ പണം പിൻവലിക്കാൻ നിക്ഷേപകർക്ക് കഴിയും. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ നിക്ഷേപകൻ ബാങ്കിന് പിഴയായി ഒരു നിശ്ചിത തുക നൽകേണ്ടി വരും.
എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി

എസ്ബിഐയുടെ എഫ്ഡി പിൻവലിക്കൽ നിയമങ്ങൾ
സ്ഥിര നിക്ഷേപത്തിനായുള്ള എസ്ബിഐയുടെ പിൻവലിക്കൽ നിയമങ്ങൾ പരിശോധിക്കാം. എസ്ബിഐയിൽ നിന്ന് കാലാവധി പൂർത്തിയാകും മുമ്പ് പണം പിൻവലിക്കുന്നതിന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് എല്ലാ കാലാവധികളിലുമുടനീളം ഉപഭോക്താവിന് 0.50% പിഴ നൽകേണ്ടി വരും. എസ്ബിഐ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് 5 ലക്ഷം രൂപയിൽ കൂടുതൽ തുക പിൻവലിച്ചാൽ ബാങ്ക് ഒരു ശതമാനം പിഴ നിശ്ചയിച്ചിട്ടുണ്ട്. 7 ദിവസത്തിൽ താഴെയുള്ള നിക്ഷേപത്തിന് പലിശ നൽകില്ല.

എസ്ബിഐ എഫ്ഡി പലിശ നിരക്ക്
2020 ന്റെ തുടക്കം മുതൽ എസ്ബിഐയുടെ സ്ഥിര നിക്ഷേപ നിരക്ക് 85 ബേസിസ് പോയിൻറിനും 160 ബേസിസ് പോയിൻറിനുമിടയിൽ കുറഞ്ഞു. സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന എസ്ബിഐയുടെ മുതിർന്ന പൗരന്മാർക്കുള്ള എഫ്ഡി പലിശ നിരക്ക് 5.40 ശതമാനവും മറ്റ് ഉപഭോക്താക്കൾക്കുള്ള പലിശ നിരക്ക് 4.90 ശതമാനവുമാണ്. ആക്സിസ് ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും നവംബർ 13 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തിരഞ്ഞെടുത്ത കാലയളവുകളിൽ എഫ്ഡികളുടെ പലിശ നിരക്ക് പുതുക്കിയിരുന്നു, കാനറ ബാങ്കും നവംബർ 16 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പലിശ നിരക്കുകൾ പുതുക്കി.
ഹ്യൂസ് നെറ്റ്വർക്ക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു