ജ്വല്ലറിയിൽ പോകേണ്ട, നല്ല വിലയ്ക്ക് സ്വ‌ർണം വിൽക്കാൻ പറ്റിയ സ്ഥലങ്ങൾ വേറെയുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ സ്വർണ്ണ നിരക്ക് പുതിയ കൊടുമുടിയിലെത്തി. 22 കാരറ്റിന്റെ സ്വർണ്ണ നിരക്ക് ഒരു ഗ്രാമിന് 4790 രൂപ വരെ ഉയ‍ർന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 4891 രൂപ വരെയും ഉ‍യർന്നു. ഇന്ത്യയിൽ സ്വർണ്ണത്തിന് ചരിത്രത്തിലെ തന്നെ ഉയർന്ന നിലവാരത്തിലേയ്ക്ക് ഉയ‍ർന്നു. ഈ സമയത്ത് സ്വ‍ർണം വിറ്റും നിങ്ങൾക്ക് കാശ് സമ്പാദിക്കാം.

 

മികച്ച വിലയ്ക്ക് എവിടെ സ്വർണം വിൽക്കാം?

മികച്ച വിലയ്ക്ക് എവിടെ സ്വർണം വിൽക്കാം?

ജ്വല്ലറികളിലാണ് ആളുകൾ സാധാരണ സ്വർണം വിൽക്കാറുള്ളത്. എന്നാൽ ഇവിടെ വില മികച്ചതായിരിക്കില്ല. എന്നാൽ സ്വർണം വിൽക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക കമ്പനികൾ ഇപ്പോൾ പല ഇന്ത്യൻ നഗരങ്ങളിലും വളർന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സ്വർണം, പ്രത്യേകിച്ച് ഉപയോഗിക്കാത്ത ആഭരണങ്ങൾ വിൽക്കാൻ കഴിയുന്ന കുറച്ച് സ്ഥലങ്ങൾ ഇതാ.

പേഴ്സണൽ ലോൺ ആണോ സ്വർണ പണയ വായ്പയാണോ ലാഭകരം? നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

ആറ്റിക ഗോൾഡ് കമ്പനി

ആറ്റിക ഗോൾഡ് കമ്പനി

നിങ്ങൾ ദക്ഷിണേന്ത്യയിലാണെങ്കിൽ, ആറ്റിക ഗോൾഡ് കമ്പനിയുടെ ഒരു ശാഖയിലൂടെ നിങ്ങൾക്ക് സ്വർണം വിൽക്കാൻ കഴിയും. കർണാടക, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങി എല്ലാ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ആറ്റികയ്ക്ക് ശാഖകളുണ്ട്. ആറ്റികയിൽ സ്വർണം വിൽക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ഏറെ പ്രത്യേകതകളുണ്ട്. ജർമ്മൻ മെഷീനുകളാണ് ഇവിടെ സ്വർണത്തിന്റെ മൂല്യനിർണ്ണയത്തിനായി ഉപയോഗിക്കുന്നത്. വെറും 30 മിനിറ്റിനുള്ളിൽ സ്വർണം വിൽക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനിക്കും. പണം അല്ലെങ്കിൽ നെഫ്റ്റ് വഴി അക്കൌണ്ടിലേയ്ക്ക് പണം കൈമാറുന്ന സുതാര്യമായ സംവിധാനമാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

ഡി ഗോൾഡ് എക്സ്ചേഞ്ച്

ഡി ഗോൾഡ് എക്സ്ചേഞ്ച്

നിങ്ങളുടെ സ്വർണ്ണ ആഭരണങ്ങൾ, സ്വർണ്ണ ബാറുകൾ, നാണയങ്ങൾ എന്നിവ വിൽക്കാൻ കഴിയുന്ന മറ്റൊരു സ്ഥലമാണ് ഡി ഗോൾഡ് എക്സ്ചേഞ്ച്. പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കമ്പനിയ്ക്ക് മികച്ച ശൃംഖലകളുണ്ട്. കമ്പനി അത്യാധുനിക ഗോൾഡ് ടെസ്റ്റിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. ഒപ്പം വിൽക്കുമ്പോൾ കഴിയുന്നത്ര മികച്ച വില നൽകാൻ പരിചയസമ്പന്നരായ മൂല്യനിർണ്ണയകരുമുണ്ട്. കമ്പനിക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചുകൊണ്ട് നിങ്ങൾക്ക് അപ്പോൾ തന്നെ സ്വർണ്ണ വില അറിയാനും കഴിയും. ഇതുവഴി ഇത് നിങ്ങളുടെ സ്വർണം വിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സാധിക്കും.

സ്വർണം വിൽക്കുന്നത് എങ്ങനെ?

സ്വർണം വിൽക്കുന്നത് എങ്ങനെ?

നിങ്ങൾക്ക് ഒരു ഐഡന്റിറ്റി പ്രൂഫ് ആവശ്യമാണ്. സ്വർണ്ണാഭരണങ്ങളുടെ കൃത്യമായ പരിശുദ്ധി കണ്ടെത്തുന്നതിന് എക്സ്റെഫ് - സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് സ്വർണം പരിശോധിക്കും. കല്ലുകൾക്കും മുത്തുകൾക്കും മറ്റും മൂല്യ ലഭിക്കാൻ സാധ്യതയില്ലെന്ന കാര്യം ഓർക്കണം. തൂക്കവും പരിശുദ്ധിയും കണക്കാക്കിയാൽ കമ്പനി എക്സിക്യൂട്ടീവ് ലോഗിൻ ചെയ്ത് ഒരു റിപ്പോർട്ട് തയ്യാറാക്കും. അതിൽ എല്ലാ വിശദാംശങ്ങളും ഉണ്ടാകും. ഏത് ഘട്ടത്തിലെങ്കിലും നിങ്ങൾ ഉദ്ദേശിച്ച വില ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ സ്വർണം വിൽക്കേണ്ടതില്ല. എസ്റ്റിമേറ്റും മൂല്യനിർണ്ണയവും നിങ്ങൾ അംഗീകരിച്ചുകഴിഞ്ഞാൽ നെഫ്റ്റ് വഴി പണം കൈമാറും അല്ലെങ്കിൽ പണം കൈയിൽ തന്നെ നൽകും.

പാരമ്പര്യമായും സമ്മാനമായും ലഭിച്ച സ്വർണം വിൽക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

ഇപ്പോൾ സ്വർണം വിൽക്കണോ?

ഇപ്പോൾ സ്വർണം വിൽക്കണോ?

സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയെന്ന വസ്തുത കണക്കിലെടുത്ത് സ്വർണം വിൽക്കാൻ ഇത് നല്ല സമയമാണോ? നിങ്ങൾക്ക് അടിയന്തര സാഹചര്യമുണ്ടെങ്കിൽ പണം ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് സ്വർണം വിൽക്കാം. ഉപയോഗിക്കാത്ത സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് താൽക്കാലികമായുള്ള സാമ്പത്തിക പ്രതിസന്ധിയാണുള്ളതെങ്കിൽ വ്യക്തിഗത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വിലകുറഞ്ഞതും പിന്നീട് അടയ്ക്കാവുന്നതുമായ സ്വർണ്ണ വായ്പ എടുക്കുന്നതാണ് നല്ലത്.

സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ; ഇടിഎഫുകളും സോവറിൻ ഗോൾഡ് ബോണ്ടുകളും മികച്ചതെന്ന് പറയാൻ കാരണം

English summary

Places where you can sell gold at a good price | ജ്വല്ലറിയിൽ പോകേണ്ട, നല്ല വിലയ്ക്ക് സ്വ‌ർണം വിൽക്കാൻ പറ്റിയ സ്ഥലങ്ങൾ വേറെയുണ്ട്

People usually sell gold at jewellers. But the price may not be the best here. But specialized companies for selling gold are now growing in many Indian cities. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X