ബാങ്കിൽ കാശ് നിക്ഷേപിക്കേണ്ട, പോസ്റ്റ് ഓഫീസാണ് ബെസ്റ്റ്, എന്തുകൊണ്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങളുടെയും മറ്റ് വിവിധ നിക്ഷേപങ്ങളുടെയും പലിശനിരക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ബാങ്ക് നിക്ഷേപത്തിന്റെ 7 ശതമാനത്തിനടുത്ത് പോലും പലിശനിരക്ക് നിലവിലെ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ്. ഇത്തരം സന്ദർഭത്തിൽ, ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ചില പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ് കൂടുതൽ നല്ലത്.

 

താരതമ്യം

താരതമ്യം

ചുവടെയുള്ള താരതമ്യത്തിൽ, രാജ്യത്തെ ചില വലിയ ബാങ്കുകൾ നൽകുന്ന പലിശനിരക്കുകൾ കണക്കിലെടുത്തിട്ടുണ്ട്. ചില പോസ്റ്റ് ഓഫീസ് സ്കീമുകളുടെ പലിശ നിരക്ക് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുമായാണ് താരതമ്യം ചെയ്യുന്നത്. എൻ‌എസ്‌സിയ്ക്ക് 6.8% പലിശനിരക്ക് ലഭിക്കുമ്പോൾ സമാന കാലയളവിലേക്കുള്ള ബാങ്ക് പലിശ നിരക്ക് 5 മുതൽ 6% വരെയാണ്. മുതിർന്ന പൗരന്മാർക്കുള്ള പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി 7.4% പലിശ നൽകുമ്പോൾ സമാന കാലയളവിലുള്ള ബാങ്ക് പലിശ നിരക്ക് 6 മുതൽ 6.8% വരെയാണ്.

എന്താണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്?

മറ്റ് നിക്ഷേപങ്ങൾ

മറ്റ് നിക്ഷേപങ്ങൾ

കിസാൻ വികാസ് പത്രയ്ക്ക് 6.9% പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. സമാന കാലയളവിലേക്കുള്ള ബാങ്ക് പലിശ നിരക്ക് 6% ആണ്. പി‌പി‌എഫിന് 7.1% പലിശ ലഭിക്കുമ്പോൾ വളരെ ചെറിയ സ്വകാര്യമേഖല ബാങ്കുകൾ മാത്രമാണ് ഈ പലിശ നിരക്കുകളുമായി അടുത്ത് നിൽക്കുന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നത്. സുകന്യ സമൃദ്ധി പദ്ധതിയ്ക്ക് 7.6% പലിശ നിരക്ക് ലഭിക്കുമ്പോൾ ഒരു ബാങ്കുകളും ഈ പലിശ നിരക്ക് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നില്ല.

നിങ്ങളുടെ പോസ്റ്റ് ഓഫീസ് പി‌പി‌എഫ്, ആർ‌ഡി, എസ്‌എസ്‌വൈ അക്കൗണ്ടിൽ ഓൺ‌ലൈനായി പണം എങ്ങനെ നിക്ഷേപിക്കാം?

സുരക്ഷിതം

സുരക്ഷിതം

പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ളതിനാൽ അവ വളരെ സുരക്ഷിതമാണ്. ബാങ്കുകളുടെ കാര്യത്തിൽ, ഇത് എല്ലായ്പ്പോഴും സമാനമായിരിക്കില്ല. നികുതി ലാഭിക്കലും വരുമാനവും കണക്കിലെടുക്കുമ്പോൾ പോസ്റ്റോഫീസിന്റെ ചില സ്കീമുകൾ വളരെ മികച്ചതാണ്. പിപിഎഫിന്റെ കാര്യം എടുക്കുക. പലിശയെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും ലഭിക്കും. നിലവിൽ വാഗ്ദാനം ചെയ്യുന്ന 7.1 ശതമാനം പലിശനിരക്കും വളരെ ആകർഷകമാണ്.

സേവനം

സേവനം

സേവനത്തിന്റെ കാര്യത്തിൽ ബാങ്കുകളാണ് പോസ്റ്റ് ഓഫീസുകളേക്കാൾ മികച്ചത്. പിൻവലിക്കൽ മുതലായ ഓൺലൈൻ സൗകര്യങ്ങളുടെ കാര്യത്തിലും ബാങ്കുകളാണ് മികച്ചത്. എന്നിരുന്നാലും, പലിശനിരക്കും സുരക്ഷയും പരിഗണിക്കുമ്പോൾ, പോസ്റ്റോഫീസുകൾ മികച്ചതു തന്നെയാണ്.

എടിഎം ചാർജ്, മിനിമം ബാലൻസ് ഇളവുകൾ ഇന്ന് അവസാനിക്കും; നാളെ മുതൽ വീണ്ടും പഴയപടി

English summary

Post office deposits are better than bank deposits, why? | ബാങ്കിൽ കാശ് നിക്ഷേപിക്കേണ്ട, പോസ്റ്റ് ഓഫീസാണ് ബെസ്റ്റ്, എന്തുകൊണ്ട്?

Some post office investment plans that offer better interest rates are better than bank deposits. Read in malayalam.
Story first published: Monday, July 6, 2020, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X