എന്താണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നറിയപ്പെടുന്ന നിരവധി തരം നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതികളില്‍ വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് സര്‍ക്കാര്‍ അവലോകനം ചെയ്യുകയും ത്രൈമാസമായി നിശ്ചയിക്കുകയും ചെയ്യുന്നു. പോസ്റ്റ് ഓഫീസും ടേം ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. ഈ ടേം ഡെപ്പോസിറ്റുകള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമാണ്.

 

പണം

ഇവയില്‍ ആളുകള്‍ ഒരു നിശ്ചിത സമയത്തേക്ക് പണം നിക്ഷേപിക്കുകയും, നിക്ഷേപത്തിന്റെ കാലാവധിയിലൂടെ ഉറപ്പുള്ള വരുമാനം നേടുകയും ചെയ്യുന്നു. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, മൂലധനവും അത് നേടുന്ന പലിശയും ഉള്‍പ്പെട്ട വരുമാനം നിക്ഷേപകര്‍ നേടുന്നു. 1,2,3,5 വര്‍ഷം കാലാവധിയുള്ള വര്‍ഷങ്ങളില്‍ ഒരു ടേം ഡെപ്പോസിറ്റ് സ്ഥാപിക്കാവുന്നതാണ്. 10 വയസിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതിയില്‍ നിക്ഷേം നടത്താവുന്നതാണ്.

അക്കൗണ്ട്

നല്‍കേണ്ട പലിശ, കാലാവധി എന്നിവ: പ്രതിവര്‍ഷം നല്‍കേണ്ട പലിശ ത്രൈമാസമായി കണക്കാക്കുന്നു.

അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുകയും നിലനിര്‍ത്താന്‍ കഴിയുന്ന പരമാവധി ബാലന്‍സും: കുറഞ്ഞത് 1,000 രൂപയാണ്, ഇവ 100 -ന്റെ ഗുണിതങ്ങളിലായിരിക്കണം. പരമാവധി പരിധിയില്ല.

പ്രധാന സവിശേഷതകള്‍

പ്രധാന സവിശേഷതകള്‍

1. ആര്‍ക്കൊക്കെ അക്കൗണ്ട് ആരംഭിക്കാം?

- പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയ്ക്ക്

- ജോയിന്റ് അക്കൗണ്ട് (പ്രായപൂര്‍ത്തിയായ മൂന്ന് വ്യക്തികള്‍ പരമാവധി)

- 10 വയസിന് മുകളില്‍ പ്രായമുള്ള മൈനര്‍

- പ്രായപൂര്‍ത്തിയാകാത്ത/ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിക്ക് വേണ്ടി ഒരു രക്ഷാധികാരി

എസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് കുറച്ചു; ഭവന, വാഹന വായ്‌പക്കാർക്ക് ഇത് ഗുണം ചെയ്യും

2. അക്കൗണ്ട് ആരംഭിക്കല്‍

2. അക്കൗണ്ട് ആരംഭിക്കല്‍

കാര്‍ഡ്/ ചെക്ക് വഴി അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നതാണ്. ചെക്ക് ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അക്കൗണ്ടില്‍ ചെക്ക് റിയലൈസേഷന്‍ ചെയ്ത തീയതി അക്കൗണ്ട് തുറക്കുന്ന തീയതിയായിരിക്കും. ഇന്‍ട്രാ ഓപ്പറബിള്‍ നെറ്റ് ബാങ്കിംഗ്/ മൊബൈല്‍ ബാങ്കിംഗ് വഴി ഓണ്‍ലൈന്‍ അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

3. നാമനിര്‍ദേശം: അക്കൗണ്ട് ആരംഭിക്കുമ്പോഴും അതിനു ശേഷവും നാമനിര്‍ദേശം ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കും.

4. അക്കൗണ്ട് ട്രാന്‍സ്ഫര്‍: പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ കഴിയും. ഏത് പോസ്റ്റ് ഓഫീസിലും എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും ആരംഭിക്കാവുന്നതാണ്.

പിഎഫ് പോർട്ടലിൽ ഡിജിറ്റൽ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യേണ്ടതെങ്ങനെയാണ്?

അക്കൗണ്ട് പരിവര്‍ത്തനം

5. അക്കൗണ്ട് പരിവര്‍ത്തനം: സിംഗിള്‍ അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായും തിരിച്ചും മാറ്റാനുള്ള സൗകര്യമുണ്ട്. ഒരു മൈനര്‍, പ്രായപൂര്‍ത്തിയാവുന്നപക്ഷം അദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ട് പരിവര്‍ത്തനം ചെയ്യുന്നതിന് അപേക്ഷിക്കേണ്ടതാണ്.

6. വിപുലീകരണം: അക്കൗണ്ട് ഓഫീസില്‍ ഒരു അപക്ഷ നല്‍കി, ടേം ഡെപ്പോസിറ്റ് അക്കൗണ്ട് വിപുലീകരിക്കാന്‍ സാധിക്കുന്നതാണ്.

7. പലിശ: വര്‍ഷം തോറും പലിശ അടയ്‌ക്കേണ്ടതാണ്. പേയ്‌മെന്റിനായി അടയ്‌ക്കേണ്ടതും എന്നാല്‍, അക്കൗണ്ട് ഉടമ പിന്‍വലിക്കാത്തതുമായ പലിശ തുകയ്ക്ക് അധിക പലിശ നല്‍കേണ്ടതില്ല. വാര്‍ഷിക പലിശ അക്കൗണ്ട് ഉടമയുടെ സമ്പാദ്യ അക്കൗണ്ടിലേക്ക് അദ്ദേഹത്തിന്റെ ഓപ്ഷനില്‍ ക്രെഡിറ്റ് ചെയ്യാവുന്നതാണ്.

കൊവിഡ് 19: പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്‌

അകാല പിന്‍വലിക്കല്‍

8. അകാല പിന്‍വലിക്കല്‍: അക്കൗണ്ട് തുടങ്ങി ആറ് മാസം കഴിയുന്നതിന് മുമ്പ് അകാല പിന്‍വലിക്കല്‍ അനുവദിക്കുന്നതല്ല. അക്കൗണ്ട് ആരംഭിക്കുന്ന തീയതി തൊട്ട് 6-12 മാസം വരെ പണമടച്ചിട്ടുണ്ടെങ്കില്‍, പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് നല്‍കപ്പെടും.

9. നികുതി ഇളവ്: അഞ്ച് വര്‍ഷത്തെ ടിഡിക്ക് കീഴിലുള്ള നിക്ഷേപം, 1961 ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാണ്.

English summary

എന്താണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്? | post office time deposit interest tenure tax rebate details

post office time deposit interest tenure tax rebate details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X