പിപിഎഫ് അക്കൗണ്ട്: നിങ്ങള്‍ അറിയേണ്ട അഞ്ച് പുതിയ മാറ്റങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്, ചെറുകിട സേവിംഗ്‌സ് പദ്ധതികള്‍ ഉള്‍പ്പടെയുള്ളവയ്ക്കുള്ള പലിശനിരക്ക് ഈ പാദത്തില്‍ വെട്ടിക്കുറച്ചിരുന്നു. 2019-20 കാലയളവിലെ ആദായനികുതി ഇളവുകള്‍ അവകാശപ്പെടുന്നതിനായി പിപിഎഫില്‍ നിക്ഷേപം നടത്താനുള്ള തീയതിയും അടുത്തിടെ സര്‍ക്കാര്‍ നീട്ടി. പിപിഎഫ് അക്കൗണ്ട് ഉടമകളുടെ പ്രയോജനത്തിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷവും സര്‍ക്കാര്‍ ചില നിയമങ്ങള്‍ മാറ്റിയിരുന്നു. ഇവ കൂടുതലും നടപടിക്രമ സ്വഭാവമുള്ളവയായിരുന്നു. 15 വര്‍ഷമാണ് പിപിഎഫ് പദ്ധതിയുടെ കാലാവധി. ഇതാ പുതിയ പിപിഎഫ് നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട് അഞ്ച് കാര്യങ്ങള്‍.

 

പലിശ

1. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പലിശനിരക്കില്‍ 80 ബേസിസ് പോയിന്റ് വെട്ടിക്കുറച്ചതിന് ശേഷവും 7.1 ശതമാനത്തിന്റെ പലിശനിരക്കാണ് പിപിഎഫിനുള്ളത്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് കുത്തനെ കുറയുമ്പോളും, ദീര്‍ഘകാല സമ്പാദ്യത്തിനുള്ള ആകര്‍ഷകമായ ഓപ്ഷനായി പിപിഎഫ് തുടരുന്നു. ഉദാഹരണത്തിന്, എല്ലാ കാലയളവിലുമുള്ള സ്ഥിരനിക്ഷേപങ്ങളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 5.7 ശതമാനം മാത്രമാണ്.

ആദായനികുതി

2. 21 ദിവസത്തെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍, 2019-20 വര്‍ഷത്തെ ആദായനികുതി ഇളവുകള്‍ ക്ലെയിം ചെയ്യുന്നതിനായുള്ള വിവിധ നിക്ഷേപങ്ങളും പേയ്‌മെന്റുകളും നടത്തുന്നതിനുള്ള തീയതി സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഇതില്‍ വകുപ്പ് 80 സി (പിപിഎഫിലെ നിക്ഷേപവും ഉള്‍പ്പെടുന്നു), വകുപ്പ് 80 ഡി (ആരോഗ്യ ഇന്‍ഷുറന്‍സ്), വകുപ്പ് 80 ജി (സംഭാവനകള്‍) എന്നിവയും ഉള്‍പ്പെടുന്നു. അതിനാല്‍, ഈ വകുപ്പുകള്‍ പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേടാവുന്ന കിഴിവുകള്‍ക്കായി 30.06.2020 വരെ നിക്ഷേപം/ പേയ്‌മെന്റ് നടത്താവുന്നതാണ്.

പ്രവാസികൾക്ക് പണി പോകുമോ? വ്യവസായ മേഖലകൾ അനിശ്ചിതത്വത്തിൽ, കേരളത്തിന് തിരിച്ചടി

പിപിഎഫ്

3. ഇവക്ക് പുറമെ, 2019-20 വര്‍ഷത്തേക്കുള്ള പിപിഎഫ് അക്കൗണ്ടില്‍ നിര്‍ബന്ധിത മിനിമം നിക്ഷേപം നടക്കാത്തത് ഒരു പിഴയും ആകര്‍ഷിക്കില്ല. പിപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് ജൂണ്‍ 30 വരെ നിക്ഷേപം നടത്താവുന്നതാണ്. ഇതിന് യാതൊരു പിഴയോ/ പുനരുജ്ജീവന ഫീസോ ഈടാക്കില്ല. ഇത് മറ്റു ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കും ബാധകമാവും. സാധാരണയായി ഒരു പിപിഎഫ് അക്കൗണ്ട് ഉടമ ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, പ്രസ്തുത അക്കൗണ്ട് നിര്‍ത്തലാക്കിയതായി കണക്കാക്കുന്നു. സ്വതവേയുള്ള ഓരോ വര്‍ഷവും 500 രൂപ മിനിമം നിക്ഷേപത്തിന്റെ കുടിശ്ശികക്കൊപ്പം 50 രൂപ ഫീസ് അടച്ചുകൊണ്ട് ഇത് പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നതാണ്.

എയർടെൽ വരിക്കാർക്ക് ഇനി എടിഎം, ഫാർമസി, പലചരക്ക് കട എന്നിവിടങ്ങളിൽ നിന്ന് റീച്ചാർജ് ചെയ്യാം

അക്കൗണ്ട്

4. 2020 ജൂണ്‍ 30 വരെ നടത്തിയ ഈ നിക്ഷേപത്തിനായി പലിശ കണക്കാക്കുന്നതിനോ അടയ്ക്കുന്നതിനോ ആയി പരിഗണിക്കുന്നതാണ്.

5. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ച്, ഇപ്പോള്‍ ഒരു അക്കൗണ്ട് ഉടമയ്ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ എത്ര തവണ വേണമെങ്കിലും 50 രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപിക്കാം. പരമാവധി സംയുക്ത നിക്ഷേപം പ്രതിവര്‍ഷം 1.5 ലക്ഷം രൂപവരെയാണ്. നേരത്തെ, ഒരു പിപിഎഫ് അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരമാവധി 12 നിക്ഷേപങ്ങള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. കൂടാതെ, പിപിഎഫ് ബാലന്‍സിനെതിരെ എടുത്ത വായ്പയുടെ പലിശനിരക്ക് നിലവിലുള്ള പിപിഎഫ് നിരക്കിനേക്കാള്‍ 1 ശതമാനമായി സര്‍ക്കാര്‍ മുമ്പ് കുറച്ചിരുന്നു.


Read more about: ppf പിപിഎഫ്
English summary

പിപിഎഫ് അക്കൗണ്ട്: നിങ്ങള്‍ അറിയേണ്ട അഞ്ച് പുതിയ മാറ്റങ്ങള്‍ | ppf account 5 recent rule changes you should

ppf account 5 recent rule changes you should
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X