പിപിഎഫ്: പലിശയിൽ മാറ്റമില്ല; മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളേക്കാൾ ലാഭം, നിങ്ങൾ എവിടെ നിക്ഷേപിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്ന ദശലക്ഷക്കണക്കിന് നിക്ഷേപകർക്ക് വലിയ ആശ്വാസം നൽകുന്ന കാര്യമാണ് ഇത്തരം പദ്ധതികളുടെ പലിശ നിരക്ക് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ നിലവിലുള്ളതു തന്നെ തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. തപാൽ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ദീർഘകാല നിക്ഷേപ പദ്ധതികളിലൊന്നായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും 7.1 ശതമാനമാനമായി തന്നെ തുടരും.

 

സമാന കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പലിശ നിരക്ക് കണക്കിലെടുത്താണ് കാലാകാലങ്ങളില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. 7.1% വാർഷിക വരുമാനത്തോടെയുള്ള നിലവിലെ പിപിഎഫ് നിരക്കുകൾ ദീർഘകാല സ്ഥിര നിക്ഷേപ നിരക്കിനേക്കാൾ വളരെ ഉയർന്നതാണെന്നും ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ ദീർഘകാല വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പിപിഎഫിനേക്കാൾ വളരെ അപകടകരമാണെന്നുമാണ് വിശകലന വിദഗ്ധർ പറയുന്നത്.

പിപിഎഫ്: പലിശ നിരക്ക്, പിൻവലിക്കൽ, നികുതി ആനുകൂല്യങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

പിപിഎഫ്: പലിശയിൽ മാറ്റമില്ല; മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളേക്കാൾ ലാഭം, നിങ്ങൾ എവിടെ നിക്ഷേപിക്കും?

പിപിഎഫിന്റെ വിവിധ കാലയളവിലെ പലിശ നിരക്ക്

1986 മുതൽ 2000 വരെ പി‌പി‌എഫിന്റെ പലിശ നിരക്ക് 12 ശതമാനമായിരുന്നു. 2002 നും 2017 നും ഇടയിൽ ഇത് 8 മുതൽ 9 ശതമാനം എന്ന പരിധിയിൽ തുടർന്നു. നിലവിൽ 7.1 ശതമാനമാണ് പിപിഎഫ് പലിശ നിരക്ക്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.9 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി കുറച്ചത്. പി‌പി‌എഫിന്റെ പലിശ നിരക്ക് വർഷങ്ങളായി കുറയുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയിലെ പൊതു പലിശ നിരക്കുകളുടെ ഇടിവ് കണക്കിലെടുക്കുമ്പോൾ ഇത് കാര്യമാക്കേണ്ടതില്ലന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്

ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ നിരക്ക് 7.40 ശതമാനമായി തുടരും. പിപിഎഫ്–7.1%, കിസാൻ വികാസ് പത്ര–6.9%, സുകന്യ സമൃദ്ധി യോജന–7.6%. തപാൽ ഓഫിസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്: സേവിങ്സ് ഡിപ്പോസിറ്റ്–4%, ഒരു വർഷം, രണ്ടു വർഷം, മൂന്നു വർഷം കാലാവധി നിക്ഷേപം–5.5%, അഞ്ചു വർഷം –6.7%, അഞ്ചു വർഷം റെക്കറിങ്–5.8%, അഞ്ചു വർഷം സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം–7.4%, അഞ്ചു വർഷം മന്ത്‌ലി ഇൻകം–6.6%, അഞ്ചു വർഷം എൻഎസ്‌സി–6.8%.

English summary

PPF: no change in interest rate; More profit than other small savings plans, where do you invest? | പിപിഎഫ്: പലിശയിൽ മാറ്റമില്ല; മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളേക്കാൾ ലാഭം, നിങ്ങൾ എവിടെ നിക്ഷേപിക്കും?

PPF: no change in interest rate; More profit than other small savings plans, where do you invest?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X