പ്രധാൻ മന്ത്രി ജൻ ധൻ യോജന: കുട്ടികളുടെ പേരിൽ അക്കൗണ്ട് തുറക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാൻ മന്ത്രി ജൻ ധൻ അക്കൗണ്ടുകൾ 18 വയസ്സിന് താഴെയുള്ള കുട്ടിയുടെ പേരിലും തുറക്കാൻ സാധിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികളുടെ പേരിൽ തുറക്കുന്ന അക്കൌണ്ട് അവന്റെ അല്ലെങ്കിൽ അവളുടെ മാതാപിതാക്കൾക്കാണ് പ്രവർത്തിപ്പിക്കാൻ സാധിക്കുക. കുട്ടിയുടെ പേരിൽ എടിഎം കാർഡും ലഭിക്കും. കുട്ടിയ്ക്ക് 18 വയസ്സ് തികഞ്ഞാൽ ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ച ശേഷം ബാങ്ക് യഥാർത്ഥ ഗുണഭോക്താവിന്റെ പേരിൽ അക്കൗണ്ട് കൈമാറും.

 

നടപടിക്രമം

നടപടിക്രമം

പ്രധാൻ മന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്, നിങ്ങൾക്ക് പ്രധാനമന്ത്രി ജൻ ധൻ യോജന വെബ്‌സൈറ്റിൽ നിന്നോ ഏതെങ്കിലും ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്നോ ഫോം ഡൌൺലോഡ് ചെയ്യാൻ കഴിയും. ഈ ഫോമുകൾ ബാങ്കുകളുടെ ശാഖകളിലും ലഭ്യമാണ്. അവിടെ നിങ്ങൾക്ക് നേരിട്ട് പോയി ഫോം പൂരിപ്പിച്ച് നൽകി അക്കൌണ്ട് തുറക്കാവുന്നതാണ്.

ജൻ ധൻ അക്കൗണ്ടുകൾ സുരക്ഷിതമാണോ? 20.5 കോടി സ്ത്രീകളുടെ അക്കൌണ്ടിൽ പണം എത്തി

40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ

40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ

ആറു വർഷം മുമ്പ് മോദി സർക്കാർ ആരംഭിച്ച പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) പദ്ധതിയ്ക്ക് കീഴിൽ 40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഈ പദ്ധതിയ്ക്ക് 40.05 കോടി ഗുണഭോക്താക്കളുണ്ട്. ജൻ ധൻ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 1.30 ലക്ഷം കോടിയിലധികമാണ്. പദ്ധതി ആരംഭിച്ച് ആറാം വാർ‌ഷികത്തിന് തൊട്ടുമുമ്പാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മിനിമം ബാലൻസ് വേണ്ട

മിനിമം ബാലൻസ് വേണ്ട

രാജ്യത്തെ ജനങ്ങൾക്ക് ബാങ്കിംഗ് സൗകര്യങ്ങളിലേക്ക് സാർവത്രിക പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 2014 ഓഗസ്റ്റ് 28 ന് പദ്ധതി ആരംഭിച്ചത്. റുപേ ഡെബിറ്റ് കാർഡിന്റെയും ഓവർ ഡ്രാഫ്റ്റിന്റെയും അധിക സവിശേഷതകളുള്ള ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളാണ് പിഎംജെഡിവൈ പ്രകാരം തുറക്കുന്ന അക്കൗണ്ടുകൾ. ബിഎസ്ബിഡി അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല.

ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നാളെ മുതല്‍ 500 രൂപ ലഭിക്കും

English summary

Pradhan Mantri Jan Dhan Yojana: How to open an account in the name of children? | പ്രധാൻ മന്ത്രി ജൻ ധൻ യോജന: കുട്ടികളുടെ പേരിൽ അക്കൗണ്ട് തുറക്കേണ്ടത് എങ്ങനെ?

Pradhan Mantri Jan Dhan's accounts can also be opened in the name of a child under 18 years of age. Read in malayalam.
Story first published: Sunday, August 16, 2020, 11:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X