മാസം 52 രൂപ മുതല്‍ അടവ്; എസ്ബിഐയില്‍ കാര്‍ഡ് ഇടപാടുകള്‍ ഇഎംഐയാക്കി മാറ്റാം — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: sbi

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വലിയ പര്‍ച്ചേസുകള്‍ക്ക് ബാങ്ക് ഇഎംഐ സൗകര്യം നല്‍കും. 6 മുതല്‍ 24 മാസം വരെയാണ് പണം തവണകളായി തിരച്ചടയ്ക്കാന്‍ അവസരം. 9 മാസം, 12 മാസം എന്നിങ്ങനെ തിരിച്ചടയ്ക്കല്‍ കാലാവധി തിരഞ്ഞെടുക്കാനും എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.

 

ഇഎംഐ സൌകര്യം

ഓരോ 1,000 രൂപയുടെയും ഇടപാട് അടിസ്ഥാനപ്പെടുത്തി 24 മാസം കാലാവധിയുള്ള ഇഎംഐയ്ക്ക് പ്രതിമാസം 51.90 രൂപ മുതല്‍ അടവ് ആരംഭിക്കും. 6 മാസം കാലാവധിയുള്ള ഇഎംഐയ്ക്ക് 177.5 രൂപയും 12 മാസം കാലാവധിയുള്ള ഇഎംഐയ്ക്ക് 93.5 രൂപയും മുതലാണ് അടവ് തുടങ്ങുക. 'നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് വലിയ അടവുകള്‍ തടസം നില്‍ക്കരുതെന്ന്' കുറിച്ചുകൊണ്ടാണ് പുതിയ ഇഎംഐ സൗകര്യം എസ്ബിഐ പ്രഖ്യാപിച്ചത്.

30 ദിവസത്തിനകം

പര്‍ച്ചേസ് നടത്തിയതിന് ശേഷം 30 ദിവസത്തിനകം ഇടപാട് ഇഎംഐ വ്യവസ്ഥയിലേക്ക് മാറ്റാനാണ് ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കുക. 30 ദിവസത്തിന് ശേഷം ബന്ധപ്പെട്ട ഇടപാട് ഇഎംഐയാക്കി മാറ്റാന്‍ കഴിയില്ല. 500 രൂപയില്‍ കൂടുതലുള്ള ഏതു ഇടപാടും ഇഎംഐ വ്യവസ്ഥയിലേക്ക് മാറ്റാമെന്ന് എസ്ബിഐ പറയുന്നു. ഇതേസമയം, ഇഎംഐ നേടാനുള്ള ഏറ്റവും കുറഞ്ഞ ഇടപാട് തുക 2,500 രൂപയായിരിക്കണം.

എങ്ങനെ നേടാം

നിലവിലെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ബാങ്ക് നല്‍കുന്ന ഫ്‌ളെക്‌സിപേ സംവിധാനം ഉപയോഗിച്ച് ഇഎംഐ സൗകര്യം നേടാം. എന്നാല്‍ തിരിച്ചടവ് മുടങ്ങിയ, കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കള്‍ക്ക് ബാങ്ക് ഇഎംഐ സൗകര്യം ഉറപ്പുവരുത്തില്ല.

എസ്ബിഐ കാര്‍ഡ് ഓഫര്‍ നേടാനായി ഉപയോക്താക്കള്‍ എസ്എംഎസ് വഴിയോ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ ബാങ്കിനെ ബന്ധപ്പെടാം. എസ്എംഎസ് അയക്കേണ്ട വിധം: രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും FP എന്ന സന്ദേശം 56767 എന്ന നമ്പറിലേക്ക് അയക്കുക.

ചാര്‍ജുകളും നിരക്കുകളും

39020202 അല്ലെങ്കില്‍ 18601801290 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാലും ഫ്‌ളെക്‌സിപേ സൗകര്യം ഉപയോക്താവിന് ലഭിക്കും. ഇതിന് പുറമെ എസ്ബിഐ കാര്‍ഡ് ഓണ്‍ലൈന്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തും പര്‍ച്ചേസ് തുക ഇഎംഐ വ്യവസ്ഥയിലേക്ക് മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമുണ്ട്.

ചാര്‍ജുകളും നിരക്കുകളും

6 മാസം കാലാവധി - 177.5 രൂപ (ഓരോ 1,000 രൂപയുടെ ഇടപാടിനും)

12 മാസം കാലാവധി - 93.5 രൂപ (ഓരോ 1,000 രൂപയുടെ ഇടപാടിനും)

24 മാസം കാലാവധി - 51.9 രൂപ (ഓരോ 1,000 രൂപയുടെ ഇടപാടിനും)

പലിശ നിരക്ക്

പര്‍ച്ചേസ് തുക ഇഎംഐയിലേക്ക് മാറ്റുമ്പോള്‍ 22 ശതമാനം പലിശ നിരക്ക് ബാധകമാണ്. ഒപ്പം ഒറ്റത്തവണത്തേക്കുള്ള പ്രോസസിങ് ചാര്‍ജായി തുകയുടെ 2 ശതമാനം ബാങ്ക് ഈടാക്കും. 249 രൂപയായിരിക്കും ഏറ്റവും കുറഞ്ഞ പ്രോസസിങ് ചാര്‍ജ്. 1,500 രൂപ വരെ പ്രോസസിങ് ചാര്‍ജ് ഉയരാം. ഇഎംഐ കാലാവധിക്കും മുന്‍പ് പണം തിരിച്ചടയ്ക്കുകയാണെങ്കില്‍ മിച്ചമുള്ള പ്രിന്‍സിപ്പല്‍ തുകയില്‍ നിന്നും 3 ശതമാനം ക്യാന്‍സലേഷന്‍ ഫീ ബാങ്ക് പിടിക്കും.

English summary

SBI Cardholders Can Avail EMI Option For Large Purchases: Everything To Know In Malayalam

SBI Cardholders Can Avail EMI Option For Large Purchases: Everything To Know In Malayalam.
Story first published: Saturday, April 17, 2021, 9:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X