മൊബൈല്‍ ബാങ്കിംഗ് സുരക്ഷ വര്‍ധിപ്പിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ബാങ്കിംഗിന്റെ വരവോടെ ബാങ്കിംഗ് വളരെയധികം എളുപ്പമായിരിക്കുകയാണ്. ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സ്ഥിരനിക്ഷേപം, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി ഇനി ആരും ബാങ്ക് ശാഖ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലെന്നതാണ് മൊബൈല്‍ ബാങ്കിംഗിന്റെ സവിശേഷത. എന്നാല്‍, ഈ സൗകര്യത്തിനൊപ്പം ചില അപകടസാധ്യതകളും ഒളിഞ്ഞിരിക്കുന്നു. ബാങ്കിംഗ് ആപ്ലിക്കേഷനുകളുമായും മാല്‍വെയറുകളുമായും ബന്ധപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫിഷിംഗ്, തട്ടിപ്പ് കോളുകള്‍ എന്നിവയുടെ ഭീഷണികളും നിലനില്‍ക്കുന്നു.

 

1

എന്നാല്‍, ഇവയെല്ലാം മൊബൈല്‍ ബാങ്കിംഗ് ഒരുതരത്തിലും സുരക്ഷിതമല്ലെന്ന് അര്‍ഥമാക്കുന്നില്ല. മൊബൈല്‍ ഉപകരണങ്ങള്‍ സുരക്ഷിതമാക്കി ജാഗ്രത പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ പണം പരിരക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നും ചെയ്യരുതെന്നും സംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തിടെ ഒരു ലിസ്റ്റ് പങ്കിട്ടിരുന്നു.

നിങ്ങള്‍ എന്തെല്ലാം ചെയ്യണം?

നിങ്ങള്‍ എന്തെല്ലാം ചെയ്യണം?

- നിങ്ങളുടെ ഡാറ്റ പതിവായി ബാക്ക്-അപ്പ് ചെയ്യുക: ഒരു വ്യക്തിയ്ക്ക് തന്റെ ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍, വിലപ്പെട്ട വിവരങ്ങള്‍ കണ്ടെത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും ഇത് ഉറപ്പുവരുത്തും.

- നിങ്ങളുടെ സ്മാര്‍ട്‌ഫോണിന്റെ 15 അക്ക യുണീക്ക് ഐഎംഇഐ നമ്പര്‍ സൂക്ഷിക്കുക: ഏത് ഫോണിനെയും തിരിച്ചറിയുന്നതിനുള്ള ഒരു യൂണീക്ക് നമ്പറാണ് ഐഎംഇഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ ഉപകരണ ഐഡന്റിറ്റി) നമ്പര്‍.

- എല്ലായ്‌പ്പോഴും ലോക്ക് സ്‌ക്രീന്‍ സൗകര്യം ഉപയോഗിക്കുക: സ്‌ക്രീന്‍ ലോക്ക് പിന്‍, പിന്‍കോഡ് അല്ലെങ്കില്‍ ബയോമെട്രിക് പാസ്‌വേര്‍ഡ് സജ്ജമാക്കുക. ഇത് അനധികൃത ആക്‌സസില്‍ നിന്ന് ഉപകരണത്തെ സംരക്ഷിക്കും.

- കമ്പ്യൂട്ടറില്‍ നിന്ന് മൊബൈലിലേക്ക് കൈമാറുന്നതിന് മുമ്പ് അപ്‌ഡേറ്റ് ചെയ്ത അന്റി വൈറസ് ഉപയോഗിച്ച് ഡാറ്റ സ്‌കാന്‍ ചെയ്യുക.

- നിങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിംഗ് സംവിധാനം പതിവായി അപ്‌ഡേറ്റ് ചെയ്യുക.

എന്തെല്ലാം ഒഴിവാക്കണം?

എന്തെല്ലാം ഒഴിവാക്കണം?

- നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഒരിക്കലും ശ്രദ്ധിക്കാതെ വിടരുത്: നിങ്ങള്‍ ഒരു വലിയ ജനക്കൂട്ടത്തില്‍ വലയം ചെയ്യപ്പെടുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ശ്രദ്ധിക്കാതെ വിടുന്നത് ബുദ്ധിയല്ല. നിങ്ങള്‍ക്കൊപ്പം ഫോണ്‍ പോക്കറ്റില്‍ കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കുക അല്ലെങ്കില്‍ ഒരു സ്മാര്‍ട്‌ഫോണ്‍ ഹോള്‍ഡര്‍ ഉപയോഗിക്കുക.

- ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകളും കണക്ഷനുകളും തുറന്നിടാതിരിക്കുക. അവ വിച്ഛേദിച്ചുവെന്ന് ഉറപ്പാക്കുക

- അജ്ഞാതമായ അല്ലെങ്കില്‍ വിശ്വസനീയമല്ലാത്ത വൈ-ഫൈ നെറ്റ്‌വര്‍ക്കുകളില്‍ ഒരിക്കലും കണക്റ്റ് ചെയ്യാതിരിക്കുക: പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് ഫോണിന്റെ സുരക്ഷാ വീഴ്ചയിലേക്ക് നയിക്കുകയും ഇത് സൈബര്‍ ആക്രമണത്തിനായുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

- യൂസര്‍നെയിം/ പാസ്‌വേര്‍ഡുകള്‍ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഒരിക്കലും മൊബൈല്‍ ഫോണുകളില്‍ സൂക്ഷിക്കാതിരിക്കുക.

- മറ്റൊരു മൊബൈലിലേക്ക് ഹാക്ക് ചെയ്യപ്പെട്ട ഡാറ്റ ഒരിക്കലും കൈമാറരുത്.

English summary

sbi list important dos and don'ts to protect your bank account | മൊബൈല്‍ ബാങ്കിംഗ് സുരക്ഷ വര്‍ധിപ്പിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എസ്ബിഐ

sbi list important dos and don'ts to protect your bank account |
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X