ഇനി വെറും മിനിട്ടുകൾക്കുള്ളിൽ പാൻ കാർഡ് സ്വന്തമാക്കാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ ഉപയോഗിച്ച് തൽക്ഷണ പാൻ ലഭ്യമാക്കുന്ന പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി ഉപയോഗിച്ച് ആളുകൾക്ക് തൽക്ഷണ പാനിന് അപേക്ഷിക്കാം. സാധുവായ ആധാർ നമ്പർ കൈവശമുള്ളതും യുഐ‌ഡി‌ഐ‌ഐ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു മൊബൈൽ നമ്പർ ഉള്ളതുമായ എല്ലാ അപേക്ഷകർക്കും ഉടൻ പാൻ കാർഡ് ലഭിക്കും. അപേക്ഷകർക്ക് പി‌ഡി‌എഫ് ഫോർ‌മാറ്റിലാണ് പാൻ നൽകുന്നത്.

നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? എങ്ങനെ പരിശോധിക്കാം? ഇല്ലെങ്കിൽ കനത്ത പിഴ

ഇൻസ്റ്റന്റ് പാൻ കാർഡ്
 

ഇൻസ്റ്റന്റ് പാൻ കാർഡ്

പുതിയ പദ്ധതി അനുസരിച്ച് പാൻ കാർഡ് ലഭിക്കുന്നത് തീർത്തും സൌജന്യമാണ്. അപേക്ഷകർക്ക് സാധുവായ ആധാർ നമ്പർ ടൈപ്പുചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി സമർപ്പിച്ച് പാൻ അപേക്ഷ സമർപ്പിക്കാം. പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, 15 അക്ക അക്നോളജ്മെന്റ് നമ്പർ ലഭിക്കും. ഇത് ഉപയോഗിച്ച് ഏത് സമയത്തും അഭ്യർത്ഥനയുടെ നില പരിശോധിക്കാനും അലോട്ട്മെന്റിന് അനുസരിച്ച് പാൻ ഡൌൺലോഡ് ചെയ്യാനും കഴിയും. അപേക്ഷകന് ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ ഐഡിയിൽ പാൻ പകർപ്പ് ലഭിക്കും.

പാൻ-ആധാർ ലിങ്കിംഗ്; ആദായനികുതി വകുപ്പിൽ നിന്നുള്ള പുതിയ നിർദ്ദേശം ഇങ്ങനെ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അപേക്ഷകന് സാധുവായ ഒരു ആധാർ ഉണ്ടായിരിക്കണം. ഇത് മറ്റേതെങ്കിലും പാനുമായി ബന്ധിപ്പിച്ചിട്ടില്ലാത്തത് ആയിരിക്കണം.
  • അപേക്ഷകൻ തന്റെ മൊബൈൽ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കണം.
  • അപേക്ഷകർ ഏതെങ്കിലും രേഖകൾ സമർപ്പിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ വേണ്ട.
  • അപേക്ഷകന് മറ്റൊരു പാൻ ഉണ്ടായിരിക്കാൻ പാടില്ല.
  • ഒന്നിൽ കൂടുതൽ പാൻ കൈവശം വച്ചാൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി (1) പ്രകാരം 10,000 രൂപ പിഴ ഈടാക്കും.

ആധാറിലെയും പാൻ കാർഡിലെയും വിവരങ്ങളിൽ പൊരുത്തക്കേടുണ്ടോ? എങ്കിൽ ഇവ എങ്ങനെ ബന്ധിപ്പിക്കാം?

തൽക്ഷണ പാനിന് അപേക്ഷിക്കുന്നതെങ്ങനെ?

തൽക്ഷണ പാനിന് അപേക്ഷിക്കുന്നതെങ്ങനെ?

  • പാൻ കാർഡിന് അപേക്ഷിക്കാൻ, ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക. (Url: www.incometaxindiaefiling.gov.in)
  • 'Instant PAN through Aadhaar' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
  • 'Get New PAN' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
  • നൽകിയിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ ആധാർ നമ്പർ പൂരിപ്പിക്കുക, ക്യാപ്‌ച നൽകി സ്ഥിരീകരിക്കുക.
  • അപേക്ഷകന് ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. വെബ്‌പേജിലെ ടെക്സ്റ്റ് ബോക്സിൽ ഈ ഒ‌ടി‌പി നൽകുക.
  • സമർപ്പിച്ചതിന് ശേഷം, ഒരു അക്നോളജ്മെന്റ് നമ്പർ നിങ്ങൾക്ക് ലഭിക്കും. ഭാവി റഫറൻസിനായി ഈ നമ്പർ സൂക്ഷിക്കുക.
  • അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയായാൽ അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇ-മെയിൽ ഐഡിയിലേക്കും ഒരു സന്ദേശം ലഭിക്കും.
പാൻ കാർഡ് നില എങ്ങനെ പരിശോധിക്കാം?

പാൻ കാർഡ് നില എങ്ങനെ പരിശോധിക്കാം?

  • ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റിലേക്ക് പോകുക. (Url: https://www.incometaxindiaefiling.gov.in)
  • 'Instant PAN through Aadhaar' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
  • 'Check Status of PAN' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
  • നൽകിയിരിക്കുന്ന സ്ഥലത്ത് ആധാർ നമ്പർ നൽകുക.
  • തുടർന്ന് മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി സമർപ്പിക്കുക.
  • തുടർന്ന് ആപ്ലിക്കേഷന്റെ നില പരിശോധിക്കാം
പാൻ കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?

പാൻ കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?

  • പാൻ ഡൌൺലോഡ് ചെയ്യുന്നതിന്, ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റിലേക്ക് പോകുക.
  • 'Instant PAN through Aadhaar' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
  • 'Check Status of PAN' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
  • നൽകിയിരിക്കുന്ന സ്ഥലത്ത് ആധാർ നമ്പർ സമർപ്പിക്കുക, തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി സമർപ്പിക്കുക.
  • ആപ്ലിക്കേഷന്റെ നില പരിശോധിക്കുക- പാൻ അനുവദിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഇതുവഴി അറിയാം
  • പാൻ അനുവദിച്ചിട്ടുണ്ടെങ്കിൽ, ഇ-പാൻ പിഡിഎഫിന്റെ ഒരു പകർപ്പ് ലഭിക്കുന്നതിന് ഡൌൺലോഡ് ലിങ്കിൽ ക്ലിക്കുചെയ്യുക.

English summary

Step By Step Process To Apply For Instant Pan Card | ഇനി വെറും മിനിട്ടുകൾക്കുള്ളിൽ പാൻ കാർഡ് സ്വന്തമാക്കാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

People can apply for Instant Pan card using Aadhaar based e-KYC. Read in malayalam.
Story first published: Saturday, May 30, 2020, 12:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X