പിടിച്ചതിനേക്കാള്‍ വലുതാണോ അളയില്‍! വിപണിയില്‍ ജാഗ്രത പാലിക്കേണ്ടതിനുള്ള 5 കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള, ആഭ്യന്തര ഘടകങ്ങളുടെ പ്രതികൂല സ്വാധീനം കാരണം ഓഹരി വിപണിയില്‍ തിരിച്ചടി തുടരുകയാണ്. നിലവില്‍ പ്രധാന സൂചികയായ നിഫ്റ്റി, ഔദ്യോഗികമായ 'ബെയര്‍ മാര്‍ക്കറ്റ്' പരിധിക്കുള്ളില്‍ നിന്നും 3.5 ശതമാനം മാത്രം അകലെയാണുള്ളത്. താമസിയാതെ നിഫ്റ്റി സൂചിക 'കരടി'കളുടെ പിടിയിലാകും എന്നാണ് രാജ്യാന്തര ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക സൂചിപ്പിക്കുന്നത്. ഈ വര്‍ഷാവസാനത്തേക്ക് നിഫ്റ്റിയില്‍ നല്‍കിയിരിക്കുന്ന ലക്ഷ്യസ്ഥാനം 14,500 നിലവാരത്തിലാണ്. സമീപ കാലയളവിലേക്ക് നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിര്‍ദേശം. ഇതിനായി ചൂണ്ടിക്കാട്ടിയ 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

 

ഫെഡറല്‍ റിസര്‍വ്

ഫെഡറല്‍ റിസര്‍വ്

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പണലഭ്യത കുറയ്ക്കുന്നതിനു വേണ്ടി വരുന്ന സെപ്റ്റംബര്‍ മാസത്തിനകം അടിസ്ഥാന പലിശ നിരക്കുകളില്‍ 125 അടിസ്ഥാന പോയിന്റുകള്‍ വരെ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വര്‍ധിപ്പിക്കുമെന്നാണ് നിഗമനം. ഇത്തരത്തില്‍ ചടുലമായി പണലഭ്യത കുറയ്ക്കുന്നത് ഓഹരി വിപണിക്ക് പ്രതികൂല ഘടകമാണ്. ജി-4 കേന്ദ്ര ബാങ്കുകളുടെ (യുഎസ്, യുകെ, യൂറോ, ജപ്പാന്‍) ബാലന്‍സ് ഷീറ്റും ആഗോള ഓഹരി വിപണികളും തമ്മില്‍ 0.97 അനുപാതത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. 2023 ഡിസംബറോടെ ജി-4 കേന്ദ്ര ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ 3.2 ലക്ഷം കോടി ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് അനുമാനം. ഇത് ഓഹരി വിപണിയേയും തളര്‍ത്തുന്ന ഘടകമാണ്.

സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

പണപ്പെരുപ്പവും വിലക്കയറ്റവും ഒരു വശത്തും ചടുലമായ പലിശ നിരക്ക് വര്‍ധന മറുഭാഗത്തും നിന്നും സമ്മര്‍ദം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആഗോള തലത്തില്‍ തന്നെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാമെന്ന ആശങ്ക ശക്തമാണ്. 2022-ലേക്കുള്ള ആഗോള സമ്പദ് ഘടനയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ (ജിഡിപി) വളര്‍ച്ചാ നിരക്ക് 1 ശതമാനം താഴ്ന്ന് 3.2 ശതമാനമാകും എന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

സമാനമായി അമേരിക്കയുടെ ഈ വര്‍ഷത്തെ ജിഡിപി നിരക്ക് 2.3 ശതമാനത്തിലേക്കും 2023 വര്‍ഷത്തിലെ ജിഡിപി നിരക്ക് 1.40 ശതമാനത്തിലേക്കും താഴുമെന്നാണ് അനുമാനം. സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ 40 ശതമാനം സാധ്യതയുണ്ടെന്നാണ് കണക്കൂക്കൂട്ടല്‍.

വരുമാന വളര്‍ച്ച ഇടിയും

വരുമാന വളര്‍ച്ച ഇടിയും

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധി കാരണം മാര്‍ച്ച് പാദത്തില്‍ നേരിയ പ്രത്യാഘാതം മാത്രമേ ഇന്ത്യന്‍ കമ്പനികള്‍ നേരിട്ടിരുന്നുള്ളൂ. അതിനോടകം സംഭരിച്ച അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയാണ് ഇതിന് സഹായിച്ചത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലും കമ്പനികളുടെ പ്രതിയോഹരി വരുമാനത്തില്‍ ഇടിവുണ്ടാകാം എന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ നിഗമനം. അതിനാല്‍ തന്നെ വരുമാന വളര്‍ച്ചാ അനുപാതവും വെട്ടിച്ചുരുക്കിയേക്കാം.

Also Read: ക്ഷയിച്ചുനിൽക്കുവാണ്, പ്രതാപിയാകാൻ ഒരുപാട് സമയമെടുക്കില്ല - 126% ലാഭത്തിലേക്ക് കണ്ണുംനട്ട് ഈ ജുൻജുൻവാല ഓഹരി

ക്രൂഡ് ഓയില്‍

ക്രൂഡ് ഓയില്‍

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ 2022-ന്റെ രണ്ടാം പകുതിയിലും കാര്യമായ ശമനം ഉണ്ടാകില്ലെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ നിഗമനം. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വിലയുടെ ശരാശരി 104 ഡോളര്‍ നിരക്കിലാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ ശരാശരി വില 105 ഡോളര്‍ നിരക്കിലായിരിക്കും എന്നാണ് അനുമാനം.

ആഗോള തലത്തില്‍ ആവശ്യകത കുറയുന്നുണ്ടെങ്കിലും റഷ്യന്‍ ഉപരോധത്തിന്റെ കാഠിന്യം വര്‍ധിച്ചാല്‍ ക്രൂഡ് ഓയില്‍ വില ഉയരാനും സാധ്യത അവശേഷിക്കുന്നു. റഷ്യയുടെ പ്രതിദിന ഉത്പാദനം 9 ദശലക്ഷം ബാരലില്‍ കുറയുന്ന പക്ഷം ക്രൂഡ് ഓയില്‍ 150 ഡോളറിലേക്ക് കുതിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

വാല്യൂവേഷന്‍

വാല്യൂവേഷന്‍

നിഫ്റ്റി സൂചികയിലെ കമ്പനികളുടെ ശരാശരി പിഇ അനുപാതം ഈ വര്‍ഷം ജനുവരിയില്‍ 21 എന്ന നിലവാരം വരെ ഉയര്‍ന്നിരുന്നു. നിലവില്‍ പിഇ അനുപാതം 17 നിരക്കിലാണുള്ളത്. എങ്കിലും 10 വര്‍ഷത്തെ ശരാശരിയുമായി താരതമ്യം ചെയ്താല്‍ നിലവിലെ നിരക്ക് ഉയര്‍ന്നതാണ്. അതിനാല്‍ പിഇ അനുപാതം ഇനിയും ചുരുങ്ങാമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക വിലയിരുത്തുന്നത്.

വരുന്ന പാദങ്ങളില്‍ പ്രതിയോഹരി വരുമാന വളര്‍ച്ചാ അനുപാതം വെട്ടിച്ചുരുക്കുന്നതിനാലും ആഗോള സാമ്പത്തിക മേഖലയില്‍ കടന്നു വരാവുന്ന മാന്ദ്യവും ഈ വാല്യൂവേഷന്‍ ഇനിയും താഴ്ത്താം. അമേരിക്കന്‍ സമ്പദ്ഘടനയില്‍ മാന്ദ്യം പിടികൂടിയാലും വാല്യൂവേഷനില്‍ തിരുത്തലുണ്ടാക്കാം.

Also Read: ഒരു വര്‍ഷത്തിനുള്ളില്‍ ഈ ടാറ്റ ഓഹരി റെക്കോഡ് ഉയരത്തിലേക്കെത്തും; കാരണമറിയാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബാങ്ക് ഓഫ് അമേരിക്ക പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Stock Market Outlook: Foreign Brokerage Bank Of America Warns Investors To Stay Cautious 5 Reasons

Stock Market Outlook: Foreign Brokerage Bank Of America Warns Investors To Stay Cautious 5 Reasons
Story first published: Wednesday, June 22, 2022, 20:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X