വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായി നല്ല വിദ്യാഭ്യാസം മുതല്‍ നിരവധി സമ്പാദ്യ പദ്ധതികള്‍ വരെ പല രക്ഷിതാക്കളും ഉറപ്പ് വരുത്തുന്നു. രക്ഷകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണ് മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുകയെന്നത്. അതേസമയം, ഉന്നത വിദ്യാഭ്യാസത്തിനായി വഹിക്കേണ്ടി വരുന്ന ചെലവ് പലര്‍ക്കും താങ്ങാവുന്നതിനും അപ്പുറമാണ്. മിക്കപ്പോഴും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സ്വയം വിരമിക്കല്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഇത് പ്രോത്സാഹിപ്പിക്കാവുന്ന മാതൃകയല്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് വിദ്യാഭ്യാസ വായ്പകള്‍ സഹായകമാകുന്നത്. അതേസമയം, വിദ്യാഭ്യാസ വായ്പയെടുക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം:

 

1

ചെയ്യേണ്ട കാര്യങ്ങള്‍ :

1. ശരിയായ കോഴ്സ് തിരഞ്ഞെടുക്കുക

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പായി ആദ്യം ചെയ്യേണ്ട കാര്യം ശരിയായ കോഴ്‌സ് തിരഞ്ഞെടുക്കുകയെന്നതാണ്. മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്‌സ് ആയിരിക്കണം എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കേണ്ടത്. ഒരു അധിക ബിരുദമെടുക്കുന്നത് കൊണ്ട് മാത്രം നല്ലൊരു ജോലി ലഭിക്കണമെന്നില്ല. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, കണക്ക് അനുബന്ധ കോഴ്‌സുകള്‍ക്കായി വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നവരാണ് മിക്കപ്പോഴും വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നത്. ഈ വിഷയങ്ങളില്‍ തൊഴിലവസരങ്ങള്‍ ധാരാളമുള്ളതാണ് കാരണം.

2

2. ശരിയായ വായ്പ തുക

പരമാവധി തുകയെടുക്കുന്നതിനേക്കാള്‍ നല്ലത് തിരിച്ചടവുകള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന വായ്പ തിരഞ്ഞെടുക്കുന്നതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മികച്ച ശമ്പളം നേടി വായ്പ തിരിച്ചടക്കാന്‍ സാധിക്കണം. അല്ലാത്ത പക്ഷം സഹ അപേക്ഷന്‍ വായ്പ തിരിച്ചടക്കേണ്ടി വരും.

ഇപിഎഫ് അക്കൌണ്ടിലെ ക്ലെയിം ചെയ്യാത്ത പണം എങ്ങോട്ട് പോകും? വീണ്ടെടുക്കാനാകുമോ?

3

3. നിങ്ങളുടെ ഓപ്ഷനുകള്‍ മനസ്സിലാക്കുക

പല മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസ വായ്പകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ഏറ്റവും ആകര്‍ഷകമായി തോന്നുന്ന അല്ലെങ്കില്‍ ആദ്യം മുന്നിലേക്ക് വരുന്ന വായ്പകള്‍ തിരഞ്ഞെടുക്കുകയാണ് പതിവ്. എന്നാല്‍ ഇത് തെറ്റായ രീതിയാണ്. പകരം ലഭ്യമായ ഓഫറുകള്‍ പരിശോധിച്ച് നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ വായ്പ വേണം തിരഞ്ഞെടുക്കാന്‍. വായ്പകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ മിക്ക ബാങ്കുകളും തിരിച്ചടയ്ക്കല്‍ തുടങ്ങാനായി ഒരു ഇടവേള നല്‍കുന്നു. ബാങ്കുകള്‍ നല്‍കുന്ന ഒരു ഹോളിഡേ പിരീഡാണ് ഇത്. പഠന കാലയളവും അതിന് ശേഷമുള്ള 6 മാസമോ ഒരു വര്‍ഷമോയുള്ള കാലയളവില്‍ വായ്പ തിരിച്ചടക്കേണ്ട എന്നതാണ് വാഗ്ദാനം. എന്നാല്‍ പഠന കാലയളവ് മുതല്‍ ഈ കാലയളവ് വരെ ബാങ്കുകള്‍ ചെറിയ തോതില്‍ പലിശ ഈടാക്കുന്നു.

4

4. കൊളാറ്ററല്‍ രഹിത വായ്പ ലഭിക്കാന്‍

ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നിയമമനുസരിച്ച് വായ്പ 7.5 ലക്ഷം രൂപ കടന്നാല്‍ ബാങ്കുകള്‍ കൊളാറ്ററല്‍ എടുക്കേണ്ടതുണ്ട്. ഭൂമി, കെട്ടിടം, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, പൊതുമേഖലാ ബോണ്ടുകള്‍, എന്‍എസ്സി, കെവിപി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, സ്വര്‍ണം, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയുടെ രൂപത്തിലായിരിക്കാം ഇത്. വിദ്യാര്‍ത്ഥിയുടേയോ രക്ഷകര്‍ത്താവിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മൂന്നാം കക്ഷിയുടെ പേരിലോ ആയിരിക്കും ഇത്. അതേസമയം, ഐഐടി, ഐഐഎം, ഐഎസ്ബി, തുടങ്ങിയ കോളജുകളില്‍ പ്രവേശനം ലഭിക്കുകയാണെങ്കില്‍ ചില ബാങ്കുകള്‍ കൊളാറ്ററല്‍ ഇല്ലാതെ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നു.

5

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ :

1. വായ്പ ലഭ്യമായതിനാല്‍ മാത്രം കോഴ്‌സ് തിരഞ്ഞെടുക്കരുത്

ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പ ലഭിക്കുമെന്ന കാര്യം മാത്രം മുന്‍നിര്‍ത്തി ഒരിക്കലും കോഴ്‌സുകള്‍ തിരഞ്ഞെടുക്കരുത്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍ പലപ്പോഴും നിലവാരമില്ലാത്തതായിരിക്കും. മാത്രമല്ല, ചിലപ്പോള്‍ വിദ്യാഭ്യാസ മാഫിയയുടെ ഇരയായി മാറാനും സാധ്യതയുണ്ട്. ഒരു കോളജിലെ പ്രത്യേക കോഴ്‌സ് തിരഞ്ഞെടുക്കുന്നതിന് മുന്‍പായി അധ്യാപകരുടെ നിലവാരം, കോളജിന്റെ റേറ്റിംഗ്, കോഴ്‌സിന്റെ സാധ്യതകള്‍ എന്നിവ അറിഞ്ഞിരിക്കണം.

6

2. ടോപ്പ്-അപ്പ് വായ്പകള്‍ തിരഞ്ഞെടുക്കരുത്

ചില ആളുകള്‍ ബിരുദ പഠനത്തിനായി വായ്പ എടുക്കുകയും ബിരുദാനന്തര കോഴ്‌സിനായി ടോപ്പ്-അപ്പ് വായ്പ എടുക്കുകയും ചെയ്യും. എന്നാല്‍ ഇത് ബാധ്യത വര്‍ദ്ധിപ്പിക്കും. പകരം ആദ്യം എടുത്ത വായ്പ തിരിച്ചടക്കുകയും മറ്റൊരു വായ്പയ്ക്ക് പുതുതായി അപേക്ഷിക്കുകയും ചെയ്യുന്നതാണ് നല്ലത്.

ക്യാബുകളിലെ ഷെയറിംഗ് സേവനങ്ങള്‍ നിര്‍ത്തി വെച്ച് ഓലയും ഊബറും


English summary

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ

The things you need to know if you applying for an education loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X