ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച വരുമാനം ലഭ്യമാക്കുന്ന 3 പോസ്റ്റ് ഓഫീസ് സ്കീമുകൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച വരുമാനം പോസ്‌റ്റ് ഓഫീസ് സ്കീമുകൾ വഴി ലഭിക്കുമെന്നോ? പോസ്റ്റോ ഓഫീസിൽ നിക്ഷേപിക്കുന്നത് കൊണ്ടുള്ള ലാഭമെന്താണെന്ന് ചിന്തിക്കുന്നവർ നിരവധിയാണ്. സംശയിക്കേണ്ട ഇന്ന് മികച്ച നേട്ടമുണ്ടാക്കിത്തരാൻ കൂടുതൽ ഉപകാരപ്പെടുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളിലുള്ളത്. മിക്കതും ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച വരുമാനം ലഭിക്കുന്ന പദ്ധതികളുമാണ്. ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നവർക്ക് ഏറെ സഹായകരമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. പോസ്റ്റ് ഓഫീസിലെ പദ്ധതികൾ തെരഞ്ഞെടുക്കുന്നതിന് മുൻപ് അതിലെ നിബന്ധനകൾ വ്യക്തമായി മനസിലാക്കിയിരിക്കണമെന്നു മാത്രം. അതായത് നിങ്ങളുടെ പ്രായത്തിനും നിക്ഷേപ കാലാവധിക്കും ആവശ്യങ്ങൾക്കും പൂർണ്ണമായും ഉതകുന്നതാണോ തിരഞ്ഞെടുക്കുന്ന പദ്ധതിയെന്ന് തിരിച്ചറിഞ്ഞിരിക്കണം. ഈ നിക്ഷേപ പദ്ധതികൾ ‌‌‌‌‌‌ഗ്രാമത്തിലും നഗരത്തിലുമുള്ളവർക്ക് ഒരുപോലെ അനുയോജ്യമായവയാണ്. ഇങ്ങനെ ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച വരുമാനം ലഭിക്കുന്ന 3 പോസ്റ്റ് ഓഫീസ് സ്കീമുകൾ നോക്കാം;

 

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

മിക്ക ആളുകളും സാധാരണയായി തിരഞ്ഞെടുക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്. ഈ പദ്ധതി പ്രകാരം വ്യക്തിഗത / ജോയിന്റ് അക്കൗണ്ടുകൾക്ക് പ്രതിവർഷം 4.0 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് രാജ്യത്തെ മിക്ക വൻകിട ബാങ്കുകളും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ മികച്ചതാണ്. ഉദാഹരണത്തിന്, സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2.70 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. അതുപോലെ, 50 ലക്ഷത്തിൽ താഴെയുള്ള നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് ഐസിഐസിഐ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നത് 3 ശതമാനം പലിശ നിരക്കാണ്. യെസ് ബാങ്ക് പോലുള്ള ചില ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സുരക്ഷയെക്കുറിച്ച് ആളുകൾക്ക് ആശങ്കയുണ്ട്.

നാഷണൽ സേവിംഗ്‌സ് സർ‌ട്ടിഫിക്കറ്റുകൾ‌ (എൻ‌എസ്‌സി)

നാഷണൽ സേവിംഗ്‌സ് സർ‌ട്ടിഫിക്കറ്റുകൾ‌ (എൻ‌എസ്‌സി)

5 വർഷത്തെ കാലാവധിയിൽ പൂർത്തിയാകുന്ന ഒരു നിക്ഷേപമാണ് നിങ്ങളുടെ മനസ്സിലുള്ളതെങ്കിൽ ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഒരു മികച്ച സ്കീമാണ്. നിലവിൽ 6.8 ശതമാനമാണ് ഈ നിക്ഷേപത്തിന് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. അതേസമയം എൻ‌എസ്‌സിയുമായി താരതമ്യം ചെയ്യുമ്പോൾ 5 വർഷത്തെ ബാങ്ക് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം വളരെ കുറവാണ്. അതായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5 വർഷത്തെ നിക്ഷേപത്തിന് 5.4 ശതമാനം പലിശ നിരക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ വഴി ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്. അതേസമയം 5 വർഷത്തെ നിക്ഷേപത്തിന് 5.75 ശതമാനം പലിശനിരക്കാണ് ഐ‌സി‌ഐ‌സി‌ഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇതും എൻ‌എസ്‌സിയെക്കാൾ ഒരു ശതമാനം കുറവാണ്. മാത്രമല്ല രണ്ട് നിക്ഷേപങ്ങളും നിങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം (എസ്‌സി‌എസ്എസ്)

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം (എസ്‌സി‌എസ്എസ്)

നിങ്ങൾ ഒരു മുതിർന്ന പൗരനാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ നല്ലത് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം തിരഞ്ഞെടുക്കുന്നതായിക്കും. കാരണം എസ്‌സി‌എസ്എസിലെ നിക്ഷേപത്തിന് നിങ്ങൾക്ക് 7.4 ശതമാനം പലിശ ലഭിക്കുന്നതാണ്. ഈ നിരക്ക് സർക്കാർ ബാങ്കുകളോ സ്വകാര്യമേഖലയിലെ വലിയ ബാങ്കുകളോ നൽകുന്നില്ല. 5 വർഷത്തെ നിക്ഷേപത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് 5.9 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതുപോലെ, ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്കുള്ള 5 വർഷത്തെ നിക്ഷേപത്തിന് 6.25 ശതമാനം പലിശയാണ് നൽകുന്നത്. ഇവ രണ്ടും പോസ്റ്റ് ഓഫീസ് അവതരിപ്പിക്കുന്ന സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിനേക്കാൾ കുറവായിട്ടാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.


English summary

These are 3 post office schemes that provide better returns than bank deposits | ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച വരുമാനം ലഭ്യമാക്കുന്ന 3 പോസ്റ്റ് ഓഫീസ് സ്കീമുകൾ ഇവയാണ്

These are 3 post office schemes that provide better returns than bank deposits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X